For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തല ചരിച്ചൊരു വരവായിരുന്നു! തേങ്ങാക്കള്ളനെ കൈയ്യോടെ പിടികൂടിയ പാറുക്കുട്ടിയുടെ എന്‍ട്രിക്ക് കൈയ്യടി!

|

വ്യത്യസ്തമായ പരിപാടികളുമായാണ് ഓരോ ചാനലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കൈനീട്ടി സ്വീകരിച്ച പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഹാസ്യപരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2015 ഡിസംബര്‍ 14നായിരുന്നു ഈ പരമ്പര സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഈ പരമ്പരയ്ക്കും താരങ്ങള്‍ക്കുമൊക്കെയായി നിരവധി പേജുകളാണ് നിലവിലുള്ളത്. അതാത് ദിവസത്തെ പ്രമോ പുറത്തുവരുമ്പോള്‍ത്തന്നെ ഫാന്‍സ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയും തുടങ്ങാറുണ്ട്.

പൂര്‍ണ്ണിമയെ ഞെട്ടിച്ച് നക്ഷത്ര! താരപുത്രിയുടെ ക്രിയേറ്റിവിറ്റി ഗംഭീരം! കൈയ്യടിച്ച് ആരാധകര്‍! കാണൂ!

മുടിയനും ലച്ചുവും ശിവയും കേശുവുമൊക്കെയുണ്ടെങ്കിലും ഇപ്പോളത്തെ താരം പാറുക്കുട്ടിയാണ്. പാര്‍വതി ബാലചന്ദ്രന്‍തമ്പിയെന്ന പാറുക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര മുന്നേറുന്നത്. പാറുവിന്റെ ക്യൂട്ട് ഭാവങ്ങളും സംസാരവുമൊക്കെയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസമായിരുന്നു പാറുക്കുട്ടി സ്‌ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞത്. ചേട്ടാ എന്നായിരുന്നു ഡയലോഗ്. ഈ ഭാഗം ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു വയസ്സുകാരിയായ പാറുവിനേയും അവളുടെ കുസൃതിയും കാണാനായി പരമ്പര കാണുന്നവരും കുറവല്ല. തേങ്ങാക്കള്ളനെ കൈയ്യോടെ പിടികൂടിയ പാറുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും താരം. അതേക്കുറിച്ച് കൂടുതലറിയാനായി വായിക്കൂ.

അടുത്ത കാവ്യ മാധവന്‍ അനു സിത്താരയോ? താരത്തിന് ആരാധകന്‍റെ മുന്നറിയിപ്പ് ഇങ്ങനെ! കാണൂ!

പാറുവിന്റെ വരവ്

ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തിലേക്ക് അടുത്തിടെയാണ് പാറുക്കുട്ടി ത്തെിയത്. കുഞ്ഞനിയത്തി വന്നതിന് ശേഷം എല്ലാവരും അവള്‍ക്കൊപ്പമായിരുന്നു. കുഞ്ഞുവാവയ്ക്കായി പേര് കണ്ടെത്തുന്നതും സൂക്ഷിച്ചുവെച്ച പൈസയെടുത്ത് ഉടുപ്പ് വാങ്ങിക്കൊടുത്തതുൊക്കെ നമ്മള്‍ കണ്ടിരുന്നു. പാറുക്കുട്ടിയുടെ ഒന്നാം പിറന്നാളും അടുത്തിടെയായിരുന്നു ആഘോഷിച്ചത്. ഉപ്പും മുളകിലെ ഇപ്പോഴത്തെ താരം ആരാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം ക്യൂട്ട് പാറുക്കുട്ടിയാണ് അതെന്ന്.

എന്‍ട്രി പൊളിച്ചു

പടവലത്തുനിന്നും കൊണ്ടുവന്ന തേങ്ങകളുടെ എണ്ണത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് മനസ്സിലാക്കിയ ബാലുവും സംഘവും അതെങ്ങോട്ട് പോയെന്ന് തലപുകഞ്ഞാലോചിക്കുന്നതിനിടയിലാണ് തേങ്ങയപുമായി പാറുക്കുട്ടി എത്തിയത്. അതൊരൊന്നന്നര വരവായിരുന്നു. കൈയ്യില്‍ തെങ്ങുമായെത്തിയ പാറുവിന് പിന്നാലെ മറ്റുള്ളവരും പോയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. മുടിയന്റെ റൂമില്‍ നിന്നായിരുന്നു പാറുക്കുട്ടിക്ക് തേങ്ങ കിട്ടിയത്. കട്ടിലനടിയിലായി വെച്ച തേങ്ങ കൈയ്യോടെ പൊക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും പാറുക്കുട്ടിക്കാണ്. ബിഎസ്സി പാസ്സായ തേങ്ങാക്കള്ളനെന്ന് പറഞ്ഞായിരുന്നു നീലു വി,്ണുവിനെ കളിയാക്കിയത്.

റീപ്പിറ്റ് അടിച്ച കണ്ടവര്‍

പാറുക്കുട്ടിയുടെ മാസ്സ് എന്‍ട്രി എത്രവട്ടം റീപിറ്റ് അടിച്ച് കണ്ടെന്നറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഈ രംഗങ്ങള്‍ വൈറലായി മാറിയിരുന്നു. പാറുക്കുട്ടിയുടെ ക്യൂട്ട് രംഗങ്ങള്‍ കാണാനായാണ് പരമ്പര കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്. പാറുക്കുട്ടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനും പരമ്പരയിലേക്ക് കൊണ്ടുവന്നതിനും അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നുമാണ് ചിലര്‍ കുറിച്ചിട്ടുള്ളത്.

പടവലം പൊട്ടി

നീലുവിന്റെ അച്ഛനേയും അമ്മയേയും കുറ്റം പറയാനായി കിട്ടുന്ന ഒരവസരവും ബാലു പാഴാക്കാറില്ല. പടവലത്ത് നിന്നും തേങ്ങ കൊണ്ടുവന്നപ്പോഴും കുറ്റപ്പെടുത്തല്‍ തുടരുകയായിരുന്നു. തനിക്ക് താരനുള്ള സ്ഥലം പേരിലാക്കി നല്‍കാത്തതിന്റെ നിരാശയും ബാലും ഇടയ്ക്കിടയ്ക്ക് പ്രകടിപ്പിക്കാറുണ്ട്. നേരില്‍ കണ്ടാല്‍ ബാലുവുമായി വഴക്കിടാതെ മാമിയും മടങ്ങാറില്ല. തേങ്ങ എവിടെപ്പോയെന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം മുടിയന്റെ റൂമില്‍ നിന്ന് കിട്ടിയപ്പോഴും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് നീലുവിന് മനസ്സിലായിരുന്നില്ല. നേരത്തെയും പടവലം പൊട്ടിയെന്ന് വിളിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസത്തെപ്പോലെ നീലു അതാസ്വദിച്ചിരുന്നില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

പാറുക്കുട്ടി തന്നെ താരം

ഉപ്പും മുളകിലെ താരം പാറു തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായും വിശേഷിപ്പിച്ചിരുന്നു. ഷൂട്ടിങ്ങിനിടയില്‍ പാറു ആദ്യമായി അമ്മയെന്ന് വിളിച്ചത് തന്നെയായിരുന്നുവെന്ന് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറഞ്ഞിരുന്നു. മക്കളായി അഭിനയിക്കുന്നവരെല്ലാം ശരിക്കും അമ്മയെന്നാണ് വിളിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

ഹൃദയസ്പര്‍ശിയായ രംഗം

ഭക്ഷണകാര്യത്തില്‍ താന്‍ നിയന്ത്രണം വരുത്താന്‍ പോവുകയാണെന്നുള്ള കേശുവിന്റെ പ്രഖ്യാപനത്തില്‍ എല്ലാവരും ഞെട്ടിയിരുന്നു. പൊതുവെ തീറ്റപ്രാന്തനായ കേശുവിന് അതിന് കഴിയില്ലെന്ന് വെല്ലുവിളിച്ചവരും കുറവല്ലായിരുന്നു. എന്നാല്‍ കേശു ഇത്ര കടുത്ത തീരുമാനമെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ബാലുവും നീലുവും ചിന്തിച്ചത്. ഭക്ഷണം കഴിക്കാതെ തളര്‍ന്നിരിക്കുന്നതിനിടയില്‍ കേശു തന്നെയാണ് അതേക്കുറിച്ച് വ്യക്തമാക്കിയത്. ബാലു കൊണ്ടുവന്ന ബിരിയാണി വാരി നല്‍കിയാണ് കേശുവിനെ ഡയറ്റില്‍ നിന്നും പിന്തിരിപ്പിച്ചത്. ചേട്ടന് ബിരിയാണി വാരിക്കൊടുക്കുന്ന പാറുക്കുട്ടിയുടെ രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Parukutty's mass entry in Uppum Mulakum, video viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more