For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്നെ കണ്ടും ഉമ്മവെച്ചും മതിയാകുന്നില്ല'; മകൾ നിലയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പേർളിയും ശ്രീനിഷും!

  |

  നടി,​ ​ഗായിക, അവതാരിക, നിർമാതാവ്, യുട്യൂബർ, ​ഗാനരചയിതാവ്, ബി​ഗ് ബോസ് മത്സരാർഥി തുടങ്ങി നിരവധി വിശേഷണങ്ങൾ പേർളി മാണിയുടെ പേരിനൊപ്പം ചേർത്ത് വെക്കാൻ സാധിക്കും. പരമാവധി എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള പേർളി മിനി സ്ക്രീൻ-ബി​ഗ് സ്ക്രീൻ പ്രേക്ഷകകർക്ക് ഒരുപോലെ സുപരിചിതയാണ്. അവതാരികയായിട്ടാണ് പേർളിയെ എല്ലാവരും ആദ്യം അറിഞ്ഞത്. പിന്നാലെ നടിയായും പേർളിയെ പ്രേക്ഷകർ കണ്ടു. ബി​ഗ് ബോസിലെത്തിയ ശേഷമാണ് തന്റെ ജീവിത പങ്കാളിയെ പേർളിയെ കണ്ടെത്തിയത്. നടൻ ശ്രീനിഷുമായി പേർളിക്ക് പ്രണയം പൂവിട്ടതും ബി​ഗ് ബോസ് വീടിനുള്ളിൽ വെച്ചാണ്.

  'ആരും പാൻ-അമേരിക്ക എന്ന് പറയുന്നില്ല, പിന്നെ എന്തിനാണ് പാൻ ഇന്ത്യ എന്ന് പറയുന്നത്, എനിക്കത് ഇഷ്ടമല്ല'; ദുൽഖർ

  ബി​ഗ് ബോസിനുള്ളിൽ വെച്ച് തന്നെ ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തിരുന്നു. പലരും പേർളിയുടേയും ശ്രീനിഷിന്റേയും പ്രണയം ബി​ഗ് ബോസ് വിജയിക്കാനുള്ള തന്ത്രമാണെന്ന് വരെ ആരോപിച്ചിരുന്നു. എന്നാൽ ഇരുവരും ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ മാസങ്ങൾക്കകം തന്നെ വിവാഹനിശ്ചയം നടത്തി ഉടൻ വിവാഹിതരാകുമെന്ന് അറിയിച്ചു. വിവാഹ നിശ്ചയം നടന്ന് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇരുവരും ക്രിസ്ത്യൻ, ഹിന്ദു മതാചാരപ്രകാരം വിവാഹിതരായി. വലിയ ആഘോഷമായിട്ടാണ് ഇരുവരുടേയും വിവാഹം നടന്നത്. ബി​ഗ് ബോസ് ഹൗസിൽ പ്രണയ ജോഡികൾ ആയിരിക്കുമ്പോൾ തന്നെ ഇരുവരേയും പേർളിഷ് എന്നാണ് ആരാധകർ വിളിച്ചിരുന്നത്.

  'അച്ഛന്റെ ഇടതും വലതുമായി യാത്രയും ലിം​ഗയും'; നാളുകൾക്ക് ശേഷം മക്കൾക്കൊപ്പം പൊതുവേദിയിൽ ധനുഷ്!

  പേർളി ബി​ഗ് ബോസിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു. ബി​ഗ് ബോസ് ആദ്യ സീസണായിരുന്നു അത്. വിവാഹശേഷം പേർളിയും ശ്രീനിഷും വിവിധ മ്യൂസിക്ക് ആൽബങ്ങളും വെബ് സീരിസുകളുമെല്ലാം ചെയ്തിരുന്നു. തെലുങ്ക് അടക്കം വിവിധ ഭാഷകളിലെ സീരിയലുകളിൽ നായകനായി തിളങ്ങി നിൽക്കുന്ന നടനാണ് ശ്രീനിഷ് അരവിന്ദ്. 2021 മാർച്ച് 20ന് ആണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആദ്യത്തെ കൺമണിയെ ​ഗർഭിണിയായപ്പോൾ മുതലുള്ള വിശേഷങ്ങൾ വിടാതെ ആരാധകരെ അറിയിച്ചിരുന്നു പേർളിയും ശ്രീനിഷും. മകൾക്ക് നില എന്നാണ് രണ്ടുപേരും ചേർന്ന് പേരിട്ടത്. മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള സന്തോഷങ്ങൾ പേർളിയും ശ്രീനിഷും പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇന്ന് നിലയുടെ ഒന്നാം പിറന്നാൾ ആയിരുന്നു. മകളുടെ പിറന്നാൾ ആ​ഘോഷമായിട്ടാണ് പേർളിയും ശ്രീനിഷും മറ്റ് കുടുംബാം​ഗ​ങ്ങളും ആ​ഘോഷിച്ചത്. കൗബോയ് ലുക്കിൽ വസ്ത്രങ്ങൾ ധരിച്ചാണ് പേർളിയും ശ്രീനിഷും മകളും പിറന്നാളിനെത്തിയത്.

  ജം​ഗിൾ തീമിൽ നിലയ്ക്കിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് മനോഹരമായ കേക്കാണ് പിറന്നാളിന് മുറിച്ചത്. പന്ത്രണ്ട് മണിയായപ്പോൾ തന്നെ നിലയെ ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് മകളെ കുറിച്ച് വിവരിച്ചുള്ള കുറിപ്പുകൾ പേർളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. 'നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങൾക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിർത്താൻ കഴിഞ്ഞില്ല. അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ്. മമ്മയും ഡാഡയും നിന്നെ സ്നേഹിക്കുന്നു നില. അവൾ നിങ്ങൾക്കെല്ലാവർക്കും സ്നേഹം അറിയിക്കുന്നു... അവളുടെ വലിയ കുടുംബം' എന്നാണ് പേളിയും ശ്രീനിഷും മകളെ കുറിച്ച് എഴുതിയത്. സ്നേഹത്തോടെ നിലയെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

  നിരവധിപേർ സോഷ്യൽമീഡിയ വഴി നിലയ്ക്ക് ആശംസകൾ നേർന്നു. ഇതിന് മുമ്പ് പലപ്പോഴും നിലയുടെ ക്യൂട്ട് ചിത്രങ്ങൾ പേളി പങ്കുവച്ചിട്ടുണ്ട്. നില നല്ല ക്യൂട്ടാണെന്നാണ് പലരുടേയും അഭിപ്രായം. നിരവധി താരങ്ങളും ആരാധകരുമാണ് നിലയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. നടി ഭാമ, ദീപ്തി വിധു പ്രതാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് പേളി. ഗർഭിണി ആയിരുന്ന സമയത്ത് ശ്രീനിഷ് നോക്കിയതിനെ കുറിച്ചും പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെ പോലെയായിരുന്നു നോക്കിയിരുന്നത് എന്നാണ് പേളി കുറിച്ചത്.

  Read more about: pearle maaney
  English summary
  Pearle Maaney and family celebrated her daughter Nila's first birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X