For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നില അച്ഛന്റെ കുട്ടിയാണ്, ശ്രീനിയുടെ ഈ സൈഡ് ഞാന്‍ കണ്ടിട്ടില്ല,ജീവിതത്തിലെ മാറ്റത്തെ കുറിച്ച് പേളി

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനീഷും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുന്നത്. ബിബി സീസണ്‍ 1ല്‍ ആണ് ഇരുവരും മത്സരാര്‍ത്ഥികളായി എത്തുന്നത്. ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ സഹമത്സരാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും സംശയത്തോടെയായിരുന്നു ഇവരുടെ പ്രണയത്തെ നോക്കിയിരുന്നത്. എന്നാല്‍ ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇന്ന് മകള്‍ നിലയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്.

  അഞ്ചു ദിവസം താമസിച്ചു, അവസാന നിമിഷം ദേവാസുരം നഷ്ടമായി, വെളിപ്പെടുത്തി ബൈജു എഴുപുന്ന

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി മാണിയും ഭര്‍ത്താവ് ശ്രീനീഷ് അരവിന്ദും. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകാറുമുണ്ട് ഇപ്പോഴിത വൈറല്‍ ആവുന്നത് പേളി മാണിയുടെ അഭിമുഖമാണ്. നില ജനിച്ചതിന് ശേഷം പേളി ആദ്യമായിട്ടാണ് ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞിനെ കുറിച്ചും അമ്മയായതിന് ശേഷമുള്ള ജീവിതത്തിലെ മാറ്റത്തിനെ കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം മകള്‍ക്കാണ് കൂടുതല്‍ പരിഗണന കൊടുക്കുന്നതെന്നാണ് പേളി പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  കളിവീടിന്റെ തുടക്കത്തില്‍ തനിക്കും നിതിനും ചെറിയ ഭയമുണ്ടായിരുന്നു, കാരണം വെളിപ്പെടുത്തി റെബേക്ക

  നില അച്ഛന്റെ മകളാണെന്നാണ് പേളി പറയുന്നത്. ശ്രീനി ചെന്നൈയില്‍ പോയിരിക്കുകയാണ്, നിലയ്ക്ക് അവനെ നന്നായി മിസ് ചെയ്യുന്നുണ്ട്. വീഡിയോ കോള്‍ ചെയ്യുമ്പോഴൊക്കെ ഹലോ പറയും. ഡാഡിയെവിടെ എന്ന് ചോദിച്ചാല്‍ ചെവിയില്‍ കൈവെച്ച് ഹലോ കാണിക്കും. ഡാഡ, അപ്പാപ്പാ എന്നൊക്കെ വിളിക്കും. എന്റെ കുട്ടി കുറച്ച് വെറൈറ്റിയാണ് എന്നെ ഇതുവരെ ഒന്നും വിളിച്ച് തുടങ്ങിയിട്ടില്ലെന്നുമായിരുന്നു പേളി പറഞ്ഞത്.

  ശ്രീനിയുടെ ഉള്ളിലുള്ള കുട്ടിയെ ഞാനിപ്പോഴാണ് കാണുന്നത്. നിലയെ കൊഞ്ചിക്കുമ്പോള്‍ അവളിലൊരാളായി ഇരിക്കണ്ടേ, ശ്രീനി എന്റടുത്ത് റൊമാന്റിക്കാണ്. ഈ സൈഡ് ഞാന്‍ കണ്ടിട്ടില്ല. ആന കളിക്കാനും എന്തിനും റെഡിയാണ് ശ്രീനി. ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയതില്‍ നില ലക്കിയാണ്. അതേപോലെ തന്നെ നല്ല സപ്പോര്‍ട്ടീവായ ഭര്‍ത്താവുമാണ്. എന്റെ ഡാഡി എന്നെ എങ്ങനെ സപ്പോര്‍ട്ട് ചെയ്തോ അതിനൊപ്പമായി നല്ല പുഷിങ്ങും കൂടിയാണ് ശ്രീനി തരുന്നത്. കൊച്ചിനെ ഞാന്‍ നോക്കിക്കോളാം, നീ പോയി ചെയ്തോയെന്നാണ് ശ്രീനി പറയാറുള്ളത്.

  നല്ലൊരു ട്രെയിനറെ കിട്ടിയതുകൊണ്ട് ഫിറ്റ്നസ് നന്നായിട്ട് പോവുന്നത്. ശ്രീനിയും പോവുന്നുണ്ട്. വാലന്റെന്‍സ് ഡേയിലെ ഗിഫ്റ്റ് കണ്ട് ഞാന്‍ ശരിക്കും ഞാന്‍ ഞെട്ടിയിരുന്നു. സ്‌കൈ ഡൈവ് നേരത്തെ തന്നെ നോക്കി പ്ലാനിട്ട് ചെയ്തതാണ്. പേടിയുണ്ടായിരുന്നു, പിന്നെ ഒരു ധൈര്യത്തിലങ്ങ് ചെയ്തു. എന്നെക്കൊണ്ടിത് പറ്റുമോയെന്ന് ചിന്തിക്കുന്ന സമയത്ത് മുന്‍പ് ചെയ്ത വീരസാഹസികമായ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണമല്ലോ, അങ്ങനെ ഞാനിപ്പോള്‍ ഓര്‍ത്തുവെച്ചിരിക്കുന്ന കാര്യമാണ് സ്‌കൈ ഡൈവിംഗ്.

  ശ്രീനി പൊതുവെ നിങ്ങളുടെ അടുത്ത് പാവം പോലെയാണെങ്കിലും എന്റടുത്ത് ഭയങ്കരമായി . നിന്റെ കൂടെ കൂടി ഞാനും അലമ്പായെന്ന് ശ്രീനി പറയാറുണ്ട്. പൊതുവെ ശാന്തപ്രകൃതനാണ്, നല്ല അണ്ടര്‍സ്റ്റാന്‍ഡിംഗാണ്, ഞാനെന്ത് പൊട്ടത്തമാശ പറഞ്ഞാലും ശ്രീനി ചിരിക്കും. ട്രോളുകളെ ഭയക്കുന്നയാളല്ല താനെന്നും പേളി വ്യക്തമാക്കിയിരുന്നു. എനിക്കിഷ്ടമാണ്, ഞാനത് ആസ്വദിക്കാറുണ്ട്. ഇന്‍ഡസ്ട്രിയില്‍ വന്ന സമയത്ത് തന്നെ ഡാഡി ഇതേക്കുറിച്ച് പറഞ്ഞിരുന്നു. നിന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമൊക്കെയുണ്ടാവും ആള്‍ക്കാരെ ഡീല്‍ ചെയ്യാന്‍ പഠിക്കുക, നെഗറ്റീവ് കമന്‍സുകളുണ്ടാവും. അതൊക്കെ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നായിരുന്നു ഡാഡി പറഞ്ഞത്.

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  ഫേക്ക് അക്കൗണ്ടൊന്നും യൂസ് ചെയ്യാറില്ല. നിലയുടെ അക്കൗണ്ട് ഞാനും ശ്രീനിയുമാണ് ഉപയോഗിക്കുന്നത്. അതിലൂടെ ഞാന്‍ ശ്രീനിക്ക് മെസേജ് അയയ്ക്കാറുണ്ട്. കാറോ സ്വത്തോ വീടോ ഒന്നുമല്ല പ്രേക്ഷകരുടെ പിന്തുണയാണ് ഞങ്ങളേറെ വിലമതിക്കുന്നത്. പോപ്പുലാരിറ്റിയാണ് ഞങ്ങളുടെ പ്രധാന നേട്ടം. ആ പ്രേക്ഷകരുടെ മടിയിലേക്കാണ് ഞങ്ങള്‍ നിലയെ കൊടുത്തത്. ഞങ്ങള്‍ അത്രയും വാല്യൂ ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നി. പോപ്പുലാരിറ്റി വേറെ സ്നേഹം വേറെ. നില ഇന്ന് കഴിച്ചിട്ടുണ്ടാവുമോ, ഉറങ്ങിയിട്ടുണ്ടാവുമോയെന്നൊക്കെ ഒരുപാട് പേര്‍ ചിന്തിക്കുന്നുണ്ട്. പ്രേക്ഷകരുടെ കൂടി കൂട്ടിയാണ് നിലയെന്നും പേളി അഭിമുഖത്തില്‍ പറയുന്നു.

  English summary
  Pearle Maaney Opens Up About her Life After Nila Baby's Birth, latest interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X