For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി; സഹോദരി റേച്ചലിനേയും കൊണ്ട് വീട്ടിലേയ്ക്ക്

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, മോട്ടിവേഷന്‍ സ്പീക്കര്‍, വ്‌ലോഗര്‍ എന്നിങ്ങനെ പേളി കൈ വയ്ക്കാത്ത മേഖല അപൂര്‍വ്വമാണ്. എല്ലായിടത്തും തന്റെ ബെസ്റ്റ് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് പേളിയുടെ ജീവിനും ജീവിതവും മാറ്റിയത്. ഈ ഷോയിലൂടൊണ് ശ്രീനി പേളിയുടെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട് ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. 2018 ല്‍ ആണ് പേളിഷ് ദമ്പതികള്‍ ബിഗ് ബേസ് ഷോയില്‍ എത്തിയത്. ഇന്നും ഇവരുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

  ഈ ആഴ്ച അപര്‍ണ്ണ പുറത്ത് പോകുന്നതോടെ പുതിയ പ്രശ്‌നം തുടങ്ങും, കൂടുതല്‍ ബാധിക്കുക ഡോക്ടര്‍ റോബിനെ

  പേളിയെ പോലെ തന്നെ മമ്മിയും ഡാഡിയും സഹോദരി റേച്ചലുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലിലൂടെ ഇവരുടെ സന്തോഷം പങ്കുവെച്ച് കൊണ്ട് പേളി എത്താറുണ്ട്. ആരാധകരും ഇവരും വിശേഷം തേടാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് പേളി മാണി. കുടുംബസമേതമുള്ള വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

  ദില്‍ഷയുടേയും റോബിന്‌റേയും ഉദ്ദേശം വേറെ; ഇപ്പോള്‍ പ്രണയം വെളിപ്പെടുത്താനുള്ള കാരണം ഇതാണ്

  അമ്മയാവാന്‍ തയ്യാറെടുക്കുകയാണ് പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണി. പ്രസവത്തിനായി ഏഴാം മാസം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ്. പ്രാർത്ഥനയ്ക്കും മറ്റ് ചടങ്ങുകള്‍ക്ക് ശേഷമാണ് ഭർത്താവ് റൂബന്റെ വീട്ടില്‍ നിന്ന് റേച്ചലിനെ കൂട്ടിക്കൊണ്ട് വന്നത്. പേളിയും ശ്രീനിയും ഡാഡിയും മമ്മിയും നില ബേബിയും അടുത്ത ബന്ധുക്കളുമാണ് പോയത്. സാരിയില്‍ സ്റ്റൈലന്‍ ലുക്കിലായിരുന്നു പേളി മാണി ചടങ്ങിനെത്തിയത്. സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളായിരുന്നു അണിഞ്ഞത്.

  തന്റെ വളകാപ്പ് ചടങ്ങിന് കിട്ടിയ വളകള്‍ അണിഞ്ഞായിരുന്നു പേളി റേച്ചലിന്റെ അടുത്തേക്ക് പോയത്. അതൊക്കെ വളരെ നല്ല ഓര്‍മ്മകളാണ്. പ്രഗ്‌നന്‍സി കാലത്തെ അങ്ങനെയുള്ള സമയങ്ങളൊക്കെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെന്നും പേളി പറയുന്നു. റേച്ചലിനെ അവിടെ നിന്നും ഇവിടേക്ക് വിളിച്ചുകൊണ്ടു വരുന്നതില്‍ നമ്മളെല്ലാവരും എക്സൈറ്റഡാണെന്നും വീടും അവിടത്തെ കാര്യങ്ങളുമെല്ലാം ഞാന്‍ കാണിച്ച് തരാമെന്നും പേളി വീഡിയോയില്‍ പറയുന്നു.

  കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷമായാണ് ഇവര്‍ പുറപ്പെട്ടത്. പേളിയായിരുന്നു ഡ്രൈവ് ചെയ്തത്. റേച്ചലിന്റെ ഭര്‍ത്താവ് റൂബനായിരുന്നു എല്ലാവരേയും സ്വീകരിച്ചത്. വീടിന്റെ ഇന്റീരിയര്‍ ചെയ്തത് റൂബനാണെന്നും അതിലെ പ്രത്യേകതകളും പേളി കാണിച്ചിരുന്നു. കല്യാണി സാരി അണിഞ്ഞായിരുന്നു റേച്ചല്‍ ചടങ്ങിനായി എത്തിയത്. കരച്ചില്‍ സീനുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടാവുമെന്നായിരുന്നു റൂബന്‍ പറഞ്ഞത്. ഭർത്താവിന്റെ കുടുംബാംഗങ്ങളെയെല്ലാം റേച്ചല്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

  പേളി ഡ്രൈവ് ചെയ്ത കാറിലാണ് റേച്ചല്‍ കയറിയത്. മുന്‍ സീറ്റില്‍ ഭര്‍ത്താവ് റൂബന്‍ സുരക്ഷിതമായി ഇരുത്തുന്നതും വീഡിയോയില്‍ കാണാം. റേച്ചല്‍ എത്തിയതില്‍ സന്തോഷത്തിലാണ് പേളിയുടെ കുടുംബാംഗങ്ങള്‍. എല്ലാവരും കുഞ്ഞിനായി കാത്തിരിക്കുകയാണ് . പുതിയ വാവക്ക് വേണ്ടി വീടൊരുക്കുന്ന തിരക്കിലാണ് പേളിയും കുടുംബവും. റേച്ചലിനേയും റൂബനേയും എല്ലാവരും അനുഗ്രഹിക്കണമെന്നും പേളി വീഡിയോയില്‍ പറയുന്നു. നിരവധി പേരായിരുന്നു കമന്റുകളിലൂടെ ആശംസ അറിയിച്ചത്.

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  പേളി തന്നെയാണ് സഹോദരി അമ്മയാവാന്‍ പോകുന്ന വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. കുടുംബചിത്രത്തിനോടൊപ്പമാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.'നില ബേബി അധികം വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം' എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഫാഷന്‍ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റേച്ചലിന്റെ വിവാഹ ചിത്രങ്ങള്‍ പേളിയും ഷെയര്‍ ചെയ്തിരുന്നു.

  Read more about: pearle maaney
  English summary
  Pearle Maaney Opens Up Her Sister Rachel Maaney Is 7 Months Pregnant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X