For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ മനുഷ്യനെ എനിക്കൊരുപാട് ഇഷ്ടമാണ്; നീരവ് ഷായ്‌ക്കൊപ്പം പേളി മാണിയും നിലയും

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. മിനിസ്‌ക്രീന്‍ അവതാരകയായിരുന്ന താരം ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. യൂത്തിനിടയിലായിരുന്നു പേളിമാണി തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ കുടുംബ പ്രേക്ഷകരുടെപ്രിയങ്കരിയായി മാറുകയായിരുന്നു. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനിയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ് . മിനിസ്‌ക്രീനില്‍ സജീവമായ നടന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു ഇവരുടേത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇവര്‍ ഒന്നിക്കുകയായിരുന്നു. മകള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്.

  സൂപ്പര്‍ ഹിറ്റ് ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം എപ്പോള്‍, വെളിപ്പെടുത്തി ജോണി ആന്റണി...

  ബിഗ് ബോസിന് ശേഷം പേളിയുടെ ജീവിതം മാത്രമല്ല കരിയറും മാറുകയായിരുന്നു.ഷോ അവസാനിച്ചതിന് പിന്നാലെയായാണ് താരത്തിന് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ലൂഡോ ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. പേളിയുടെ കഥാപാത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ബോളിവുഡിന് പിന്നാലെ കോളിവുഡില്‍ നിന്നു അവസരവും തേടിയെത്തിയിരുന്നു. അജിത് ചിത്രമായ വലിമൈ ആണ് പേളിയുടെ പുതിയ ചിത്രം. അജിത്താണ് ചിത്രത്തിലെ നായകന്‍ എന്നറിഞ്ഞപ്പോള്‍ എന്താണ് കഥാപാത്രം എന്ന് പോലും നോക്കാതെ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പേളി മാണി പറയുന്നത്.

  ശിവാഞാജലിമാരുടെ സീന്‍ ആദ്യത്തേത് പോലെ ഏറ്റില്ല, പുതുമ ഇല്ല, രംഗത്തെ ട്രോളി ആരാധകര്‍

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് സിനിമാട്ടോഗ്രാഫറായ നീരവ് ഷായെക്കുറിച്ചുള്ള പേളിമാണിയുടെ വാക്കുകളാണ്. നീരവ് ഷായ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച കൊണ്ടാണ് താരം വാചാലയാവുന്നത്. ആദ്യം കണ്ടപോലെ തന്നെ ഈ മനുഷ്യനെ എനിക്കൊരുപാട്ഇഷ്ടമാണെന്ന് പേളി മാണി പറയുന്നത്. പേളി മാണിയുടെ വാക്കുകള്‍ ഇങ്ങനെ... '' എന്നന്നേക്കുമായി മനസില്‍ നില്‍ക്കുന്ന തരത്തിലുള്ള ചില പാഠങ്ങള്‍ പഠിപ്പിക്കുവാനായാണ് ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. വലിമൈ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഈ ലെജന്‍ഡിനെ ഞാന്‍ പരിചയപ്പെടുന്നത്. ആദ്യം പരിചയപ്പെട്ടപ്പോള്‍ എങ്ങനെയാണോ അതേ പോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും. അനായാസേനയായി ജോലി ചെയ്യുന്ന സിംപിളായൊരു മനുഷ്യന്‍ എന്നും പേളി നീരവിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

  അദ്ദേഹത്തിന്റെ ഫ്രയിമുകള്‍ കണ്ട് ഞാന്‍ അമ്പരന്ന് നിന്ന് പോയിട്ടുണ്ട്. അദ്ദേഹം ക്യാമറ സെറ്റാക്കുന്ന സമയത്ത് തനിക്ക് ടെന്‍ഷന്‍ അനുഭവപ്പെടുമായിരുന്നുവെന്ന് നേരത്തെ പേളി വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ അദ്ദേഹത്തിന്റെ കഫേയില്‍ വെച്ച് പ്രഭാതഭക്ഷണം കഴിച്ചതിന്റെ സന്തോഷവും പേളി പങ്കിട്ടിരുന്നു. നില ആദ്യമായാണ് പീനട്ട് കോള്‍ഡ് കോഫി കുടിച്ചത്. അതവള്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. ഈ മനുഷ്യനേയും അദ്ദേഹത്തിന്റെ ലാളിത്യവും എനിക്കൊരുപാട് ഇഷ്ടമാണെന്നും പേളി ചിത്രത്തിനൊപ്പം കുറിച്ചു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട

  വലിമൈ ചിത്രീകരണ സമയത്ത് പേളി ചെന്നൈയിലായിരുന്നു. സിനിമയുടെ റിലീസിന് ശേഷമായി കുടുംബസമേതമായി ചെന്നൈയിലേക്ക് എത്തിയിരുന്നു താരം. സിനിമ കാണാനായി പോവുമ്പോള്‍ അമ്മയ്ക്ക് കുറേ കടലാസുകള്‍ കൊടുക്കുന്നുണ്ടെന്നും എന്റെ സീന്‍ വരുമ്പോള്‍ വാരിയെറിയാന്‍ പറഞ്ഞിട്ടുണ്ടെന്നും പേളി പറഞ്ഞിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിലേക്കെത്തിയ ശ്രീനിയുടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പേളി പങ്കിട്ടിരുന്നു.

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിമാണി. സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്. ജീവിതത്തിലെ എല്ലാവിശേഷങ്ങളും സന്തോഷങ്ങളു ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് വൈറല്‍ ആകാറുമുണ്ട്. പേളിയുടേയും ശ്രീനിയുടേയും അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരുന്നു.അമ്മ മക്കളെ കാണാന്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിയിരുന്നു.ഇവര്‍ക്കൊപ്പമായിരുന്നു വലിമൈ കണ്ടത്. വലിമൈ എല്ലാവരും കാണണമെന്നും ശ്രീനിയുടെ അമ്മ പറഞ്ഞിരുന്നു.

  Read more about: pearle maaney
  English summary
  Pearle maaney pens About Her Experience With photographer Nirav Shah, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X