Just In
- 7 hrs ago
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- 7 hrs ago
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
- 8 hrs ago
ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
- 8 hrs ago
സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
Don't Miss!
- News
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Technology
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്
- Automobiles
അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
തമിഴിലും തരംഗമാകാന്‍ ഒരുങ്ങി പേളി മാണി! ദളപതി വിജയുടെ പാട്ടിനൊപ്പം നടിയുടെ ഡാന്‍സ്
അവതാരകയായും നടിയായും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. പേളിയുടെതായി പുറത്തിറങ്ങിയ മിക്ക ടെലിവിഷന്‍ പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ബിഗ് ബോസിലൂടെയുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം മിനിസ്ക്രീനില്‍ നിന്നും ചെറിയ ഒരിടവേള എടുത്തിരുന്നു നടി. റിയാലിറ്റി ഷോകളില്‍ നിന്നെല്ലാം മാറി സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു പേളി സജീവമായിരുന്നത്.
ഇപ്പോഴിതാ ടെലിവിഷന്‍ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ് താരം. ഇത്തവണ തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് നടി എത്തുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന പരിപാടിയില്‍ അവതാരകയായി എത്തുന്ന കാര്യം പേളി തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. നവംബര്‍ പതിനാറിനാണ് ഈ ഷോ ആരംഭിക്കുന്നത്. റിയാലിറ്റി ഷോയ്ക്കായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന പുതിയ വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ദളപതി വിജയുടെ മധുരയ്ക്ക് പോവാതെടീ എന്ന പാട്ടിനൊപ്പമാണ് പേളിയും സംഘവും ചുവടുവെക്കുന്നത്.
ശേഷം സ്ക്രീനില്‍ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടാണ് പേളി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും 6.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മിനിസ്ക്രീനില്‍ തിരിച്ചെത്തുന്നതിന് പുറമെ പുതിയ ബിസിനസ് സംരംഭത്തെക്കുറിച്ചും പേളി മാണി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. പേളി.ഇന്‍ എന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റിന് തുടക്കമിടുന്ന കാര്യമാണ് നടി അറിയിച്ചിരുന്നത്.