For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ അമ്മായിയമ്മ പോര് ഇങ്ങനെയാണ്; സ്വര്‍ണ വള സമ്മാനമായി നല്‍കിയ അമ്മയെ ഞെട്ടിച്ച് താരം, വീഡിയോ

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ നിന്നും ആരംഭിച്ച പ്രണയം ഇപ്പോള്‍ ശക്തമായി മുന്നോട്ട് പോവുകയാണ്. ഇപ്പോള്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് വിശേഷങ്ങള്‍ പറയാറുള്ളത്. ഏറ്റവും പുതിയതായി ശ്രീനിഷിന്റെ അമ്മ വീട്ടിലേക്ക് വന്നതാണ് കാണിച്ചിരിക്കുന്നത്. ഒപ്പം രസകരമായ ചില സംഭവങ്ങളും വീഡിയോയിലുണ്ട്.

  'മുളക് ബജി ഉണ്ടാക്കി കൊണ്ടാണ് പേളി വീഡിയോയുമായി എത്തിയത്. ശ്രീനിഷിന്റെ അമ്മയും മരുമക്കളുമാണ് വീട്ടിലേക്ക് എത്തുന്നത്. അതിന് വേണ്ടി വീടൊക്കെ ക്ലീന്‍ ചെയ്തും, അലങ്കരിക്കുകയും ഭക്ഷണം പാചകം ചെയ്യുകയും ചെയ്തിരുന്നു. ഫ്രൈഡ് റൈസും ചില്ലി ചിക്കനുമാണ് സ്‌പെഷ്യല്‍. അതേ സമയം പരാലല്‍ ആയി ചെന്നൈയില്‍ നിന്നുള്ള അമ്മയുടെ യാത്രയും വീഡിയോയില്‍ കാണിക്കാന്‍ പേളി ശ്രമിച്ചു. ശ്രീനിഷാണ് അമ്മയെ കൂട്ടി വരുന്നത്. ആദ്യമായി ഫ്‌ളൈറ്റില്‍ കയറുന്നതിന്റെ ആകാംഷ അവര്‍ക്ക് ഉണ്ടായിരുന്നു.

  സ്വന്തം മമ്മിയെ കൂടി പേളി സഹായത്തിന് കൂട്ടിയതിനാല്‍ നിലു ബേബിയുടെ കാര്യങ്ങളൊക്കെ മമ്മിയാണ് ചെയ്തിരുന്നത്. അമ്മായി അമ്മ കുറച്ച് ദിവസം തന്റെ കൂടെ ഉണ്ടാവുമെന്നും ആദ്യമായിട്ടാണ് പുതിയ ഫ്‌ളാറ്റിലേക്ക് അമ്മ വരുന്നതെന്നും പേളി പറഞ്ഞിരുന്നു. ശേഷം സ്വന്തമായി ഉണ്ടാക്കിയ ഭക്ഷണം പേളി തന്നെ അമ്മയ്ക്ക് വിളമ്പി കൊടുത്തു. പിന്നെയാണ് രണ്ട് പേരും തമ്മില്‍ അടി നടക്കുന്നത്. ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുമ്പോഴാണ് തര്‍ക്കമുണ്ടാവുന്നത്.

  ഒരു അമ്മായിയമ്മ പോരാണ് ഇവിടെ നടക്കുന്നത്. അമ്മ പറയുന്നത് അമ്മ പ്ലേറ്റ് കഴുകാമെന്ന്. പക്ഷേ ഞാന്‍ അതിന് സമ്മതിച്ചില്ല. ഇത്രയും നല്ലൊരു അമ്മായിയമ്മയെ വേറെ ആര്‍ക്ക് കിട്ടുമെന്ന് പേളി ചോദിക്കുന്നു. ഇങ്ങനത്തെ ഒരു മരുമകളെ വേറെ ആര്‍ക്കും കിട്ടില്ലെന്ന് അമ്മയും തിരിച്ച് പറഞ്ഞു. ഇത് തമാശയ്ക്ക് പറഞ്ഞതല്ല. സത്യമായി പറഞ്ഞതാണെന്ന് അമ്മ വീണ്ടും സൂചിപ്പിച്ചു. ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്യണം. കാരണം അമ്മ സത്യസന്ധമായി പറഞ്ഞതാണെന്ന് പേളി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

  ഇനി ഭാര്യയും ഭർത്താവുമാവാം; കമിതാക്കളിൽ നിന്നും വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ രശ്മികയും വിജയ് ദേവരകൊണ്ടയും

  അതേ സമയം തന്നെ കാണാന്‍ വന്ന അമ്മയ്ക്ക് വേണ്ടി പേളി ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. ബോക്‌സ് തുറന്നപ്പോള്‍ സ്വര്‍ണ വള ആണ് സമ്മാനമായി ഉണ്ടായിരുന്നത്. മരുമകളുടെ സ്‌നേഹം കണ്ട് കെട്ടിപ്പിടിച്ച് നെറ്റിയിലും കവിളിലുമൊക്കെ ഉമ്മ വച്ചാണ് അമ്മ സ്നേഹം തിരിച്ച് നല്‍കുന്നത്. അമ്മയ്ക്ക് സമ്മാനം കൊടുത്തതിന് ശേഷം ഇനി ശ്രീനിയ്ക്കും സമ്മാനമുണ്ട് എന്ന് പറഞ്ഞിരുന്നു. ങേ അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഇതിന്റെ എല്ലാം ബില്ല് ആണെന്നാണ് പറഞ്ഞത്. അത് കേട്ടതോടെ എല്ലാവരും ചിരിച്ചെങ്കിലും ഒളിപ്പിച്ച് വെച്ച ചെയിന്‍ ആണ് പേളി കൊടുത്തത്. അതേ സമയം വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

  കരീന കപൂര്‍ മൂന്നാമതും ഗര്‍ഭിണിയായി? ഇളയമകന്റെ ഒന്നാം പിറന്നാളിന് നടിയോട് ചോദ്യങ്ങളുമായി ആരാധകര്‍

  അമ്മയ്ക്ക് ഗിഫ്റ്റ് കൊടുത്തപ്പോള്‍ വല്ലാതെ ഫീല്‍ ആയി. ഇത്രയും സ്‌നേഹ നിധിയായ മരുമകളെ കിട്ടിയ അമ്മേ അമ്മ ഭാഗ്യവതിയാണ്. അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ചേച്ചിയുടെ സംസാരവും ഒരുപാട് ഇഷ്ട്ടം ആയി. അടിപൊളി വീഡിയോ ആണ് പേളി പങ്കുവെച്ചിരിക്കുന്നത്. ഇത്രയും സമയം പോയതറിഞ്ഞില്ല. പിന്നെ അമ്മയ്ക്ക് ഗിഫ്റ്റ് കൊടുത്തപ്പോള്‍ എന്തോ കണ്ണ് നിറഞ്ഞു പോയി. പിന്നെ ചില സമയത്തുള്ള പേളിയുടെ സംസാരം കേള്‍ക്കുമ്പോള്‍ ചിരിച്ചു ഒരു വഴിക്കാവുമെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

  നായകന്‍ പിന്മാറിയ സീരിയലിലേക്ക് മറ്റൊരു നടന്‍; ഹിറ്റ്‌ലര്‍ ആവാന്‍ പ്രേക്ഷകര്‍ കാത്തിരുന്ന നടന്‍ തന്നെ എത്തും

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  പേളിയുടെ വീഡിയോ കാണാം

  English summary
  Pearle Maaney Shares Family video With Hubby And Mother in-Law
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X