For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച, പുതിയ ജീവിതം ആസ്വദിക്കുന്നു; ഭര്‍ത്താവിനൊപ്പമുള്ള മൃദുലയുടെ ആദ്യ യാത്ര അവിടേക്ക്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും പുതിയ ദാമ്പത്യ ജീവിതം ആരംഭിച്ചിരിക്കുകയാണ്. സീരിയല്‍ താരങ്ങള്‍ ആയത് കൊണ്ട് തന്നെ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ആ തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

  വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം

  കഴിഞ്ഞ ആഴ്ച വിവാഹിതരായ ഇരുവരും ആദ്യ ദിവസങ്ങളില്‍ തന്നെ താമസം മാറ്റിയിരുന്നു. ഇപ്പോള്‍ ആഗ്രഹിച്ചത് പോലെയുള്ള യാത്രകള്‍ നടത്തുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ യുവ പങ്കുവെച്ച ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹശേഷമുള്ള ഇരുവരുടെയും ആദ്യ യാത്ര എങ്ങോട്ടാണെന്നത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായത്.

  മഞ്ഞില്‍വിരിഞ്ഞ പൂവിലൂടെ വലിയ ജനപ്രീതി നേടി എടുത്ത നടനാണ് യുവകൃഷ്ണ. പൂക്കാലം വരവായ് സീരിയലിലെ നായികയുമാണ് മൃദുല വിജയ്. സീരിയല്‍ രംഗത്ത് ഉള്ളവര്‍ ആയത് കൊണ്ട് ഇരുവരുടേതും ലവ് മ്യാരേജ് ആണെന്ന് പലരും കരുതിയെങ്കിലും പക്കാ അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. ജൂലൈ എട്ടിന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരവിവാഹം നടത്തിയത്. മൃദുലയുടെ നാടായ തിരുവനന്തപുരത്ത് വെച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

  വിവാഹത്തിനിടയില്‍ നിന്നുള്ളതും അല്ലാത്തതുമായ നിരവധി ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവരും പുതിയ ഫ്‌ളാറ്റിലേക്ക് താമസവും മാറ്റി. മൃദുലയ്‌ക്കൊപ്പമുള്ള ജീവിതം ഒരുമിച്ച് ആയിരിക്കാനായി യുവ നേരത്തെ ഫ്‌ളാറ്റ് വാങ്ങിയിരുന്നു. നിലവിളക്ക് പിടിച്ച് വലതുകാല്‍ വച്ച് പുതിയ വീട്ടിലേക്കും ജീവിതത്തിലേക്കും പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൃദുല തന്നെ എത്തി. വിവാഹ തിരക്കുകളെല്ലാം കഴിഞ്ഞതോടെ മുന്‍പ് ആഗ്രഹിച്ച പല യാത്രകള്‍ക്ക് താരങ്ങള്‍ തുടക്കം കുറിച്ചിരിക്കുകയാണ് നവതാരദമ്പതിമാര്‍.

  താരങ്ങളുടെ ആദ്യ യാത്ര ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് ആയിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍ നിന്ന് മൃദുലയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം യുവയാണ് പങ്കുവെച്ചത്. സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് മൃദുല ചിത്രത്തിലുള്ളത്. ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചാണ് യുവ എത്തിയത്. ദൈവാനുഗ്രഹത്തോടെ പുതിയ തുടക്കം മനോഹരമാവട്ടേ എന്ന കമന്റുമായി ആരാധകരും എത്തി. ഇത് മാത്രമല്ല വീണ്ടും മൃദുലയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട ചില ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുകയാണ്.

  കണ്ണില്‍ കണ്ണ് നോക്കി നില്‍ക്കുന്നതും മൃദുലയുടെ നെറ്റിയില്‍ ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളാണ് ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിന്റെ കണ്ണുകള്‍ എന്നെ വലിച്ചിടുമ്പോള്‍ പോസ് ചെയ്യാന്‍ ഞാന്‍ മറന്ന് പോകുന്നു. എന്നാണ് യുവ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. എന്റെ ഏട്ടനെന്നും പുതിയ ജീവിതം ആഘോഷിക്കുകയാണെന്നും പറഞ്ഞ് മൃദുലയും എത്തിയിട്ടുണ്ട്. നെറ്റിയില്‍ സിന്ദൂരം തൊട്ട് വിവാഹിതയായതിനെ കുറിച്ചാണ് നടി സൂചിപ്പിച്ചത്.

  കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response

  അതേ സമയം വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പൂര്‍ത്തിയായതിന്റെ ആഘോഷമായിരുന്നു ഇതെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചത്. മൃദ്വാ എന്ന പേരില്‍ ഇരുവര്‍ക്കും ഫാന്‍സ് ക്ലബ്ബും ഉണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാന്‍ രണ്ട് പേര്‍ക്കും സാധിക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. വൈകാതെ സ്റ്റാര്‍ മാജിക്കില്‍ രണ്ടാളും എത്തണമെന്നും ഒരുമിച്ച് ജീവിക്കുന്നത് പോലെ അഭിനയിക്കാനുള്ള അവസരം ലഭിക്കട്ടേ എന്നുമൊക്കെ സുഹൃത്തുക്കളും ഫാന്‍സും ആശംസിക്കുന്നു.

  English summary
  Pookalam Varavayi Actress And Newly Wed Mridula Vijay Is Enjoying Her New Life, Latest Images Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X