For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ അടിച്ച് പിരിഞ്ഞു; ഭര്‍ത്താവിനെയും അമ്മയെയും കുറിച്ച് നടി അനുശ്രീ

  |

  മാസങ്ങള്‍ക്ക് മുന്‍പാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അനുശ്രീയും സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവും തമ്മില്‍ വിവാഹിതരാവുന്നത്. അനുവിന്റെ വീട്ടുകാരുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്. ശേഷം സീരിയല്‍ ലൊക്കേഷനില്‍ വിവാഹം ആഘോഷമാക്കി മാറ്റിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  സീരിയല്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള കാര്യങ്ങള്‍ പല അഭിമുഖങ്ങളിലായി അനുശ്രീ പറഞ്ഞിരുന്നു. എന്നാല്‍ അമ്മയെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ഇതേ കുറിച്ച് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നിട വീണ്ടും തുറന്ന് സംസാരിക്കുകയാണ്.

  ഭര്‍ത്താവുമായി മുന്‍പ് ഉണ്ടാക്കിയത് പോലെ ഇപ്പോള്‍ വഴക്ക് ഉണ്ടാക്കാറുണ്ട്. വിവാഹശേഷം വഴക്ക് കുറവാണ്. എങ്കിലും രണ്ടാമത്തെ ദിവസം തന്നെ അടിച്ച് പിരിഞ്ഞു. ഇറങ്ങി പോ എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒക്കെ ഉണ്ടെങ്കിലും അത് രാത്രി വരെയേ ഉണ്ടാവു. പിന്നെ ആള് ഇങ്ങോട്ട് വന്ന് പ്രശ്‌നം പരിഹരിക്കുമെന്നാണ് അനുശ്രീ പറയുന്നത്.

  പോസിറ്റീവ് ആയിരിക്കുമ്പോഴും നെഗറ്റീവ് കമന്‍സ് വരുന്നതാണ് പതിവ്. ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപാടാണ്. വിവാഹം കഴിഞ്ഞ് അമ്മയെ എനിക്ക് മിസ്സ് ചെയ്യുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് കുറേ നെഗറ്റീവ് കമന്‍സാണ് ലഭിച്ചത്. ഇഷ്ടം പോലെ തെറി വിളിയാണ് കിട്ടിയത്. എന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്. പകുതി ഫീലിംഗ്സ് അവിടെ മാറി. ചെറിയ കാര്യത്തിന് പോലും മാറിയിരിക്കാന്‍ സമ്മതിക്കാതെ എപ്പോഴും കൂടെയുണ്ടാവാറുണ്ട് ഭര്‍ത്താവ്. ചെറിയ കാര്യതത്തിന് പോലും എന്നെ വിട്ടിട്ട് പോവാറില്ല. നന്നായി കെയര്‍ ചെയ്യുന്നയാളാണ്.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് നമ്മളെ വിട്ട് മറ്റൊരു വീട്ടില്‍ പോയി കഴിഞ്ഞ അവിടെ നമ്മളെ മിസ് ചെയ്യുന്നതായി തോന്നരുത് എന്നാണ്. ഞാനത് ഫീല്‍ ചെയ്തത് കൊണ്ട് പറഞ്ഞതാണ്. അമ്മയോട് സ്നേഹമില്ലാത്തത് കൊണ്ടോ ദേഷ്യം ഉള്ളത് കൊണ്ടോ അല്ല അങ്ങനെ പറഞ്ഞത്. അമ്മയെ മിസ്സ് ചെയ്യുന്നുണ്ടോ എന്നായിരുന്നു അന്ന് ചോദിച്ചത്. അമ്മയോട് ഇഷ്ടക്കുറവുണ്ടോ എന്നല്ലായിരുന്നു. അപ്പോഴും ഞാന്‍ ചിന്തിച്ചത് മിസ് ചെയ്യുന്നോ എന്നതിന് മാത്രമേ മറുപടി കൊടുത്തിട്ടുള്ളു എന്നാണ്.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  അച്ഛനും അമ്മയ്ക്കുമൊക്കെ ദേഷ്യം ഉണ്ടായിരുന്നു. അച്ഛനിപ്പോള്‍ സ്വീകരിച്ചു. അമ്മയ്ക്ക് ദേഷ്യമൊന്നുമില്ല. അമ്മയോട് സംസാരിച്ചിരുന്നു. എന്നോട് വീട്ടില്‍ വന്നോളാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി അമ്മയെ കാണാറുണ്ട്. കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കാറുണ്ട്. എപ്പോഴാണ് വിഷ്ണുവിനെ ആസപ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചു. എന്തായാലും കാണും. ഇപ്പോള്‍ എനിക്ക് അതിന് പറ്റുന്നില്ല. ഉടനെ ഉണ്ടാവുമെന്നും അമ്മ പറഞ്ഞിട്ടുണ്ട്.

  അന്നുണ്ടായിരുന്ന അതേ സ്‌നേഹം തന്നു; നസീര്‍ സംക്രാന്തിയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് കണ്ണന്‍ സാഗര്‍

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  കല്യാണമൊക്കെ കഴിഞ്ഞ സ്ഥിതിയ്ക്ക് എനിക്ക് ഹൗസ് വൈഫ് ആയി വീട്ടിലിരിക്കാനാണ് ഇഷ്ടം. വീട്ടില്‍ അച്ഛനും അമ്മയ്ക്കും വയസായി. അവരെ നോക്കി വീട്ടില്‍ ഇരിക്കണമെന്നുണ്ടായിരുന്നു എന്ന് വിഷ്ണുവിനോട് പറഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞതോടെ അഭിനയം നിര്‍ത്തി ഇനി അതുംകൂടി ഞാന്‍ കേള്‍ക്കണമല്ലേ എന്ന് ചോദിച്ചു. മര്യാദയ്ക്ക് പോയി അഭിനയിച്ചോ എന്നായിരുന്നു വിഷ്ണു പറഞ്ഞത്. ഞാന്‍ അഭിനയിക്കുന്നതാണ് ഇഷ്ടം. എനിക്ക് ഇനി വര്‍ക്ക് ഇല്ലാതെ ഇരുന്നാല്‍ തന്നെ പുള്ളി ആരെയെങ്കിലും വിളിച്ച് ഒരു വര്‍ക്ക് ഉണ്ടാക്കി തരും.

  English summary
  Pookalam Varavayi Fame Anusree Opens Up Her Friendly Rift With Husband Vishnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X