For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണുവിനൊപ്പം ഇറങ്ങി പോയത് സീരിയല്‍ ലൊക്കേഷനില്‍ നിന്നല്ല; അമ്മയുടെ പിണക്കം ഇനിയും മാറിയിട്ടില്ലെന്ന് അനുശ്രീ

  |

  സീരിയല്‍ നടി അനുശ്രീയുടെ വിവാഹം അടുത്തിടെയാണ് നടക്കുന്നത്. വീട്ടുകാരുടെ സമ്മതമില്ലാത്തത് കൊണ്ട് രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്. ശേഷം വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. എന്റെ മാതാവ് സീരിയല്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം കഴിച്ചത്.

  വീണ്ടും തടി കുറച്ച് നിത്യ മേനോൻ, ക്രിസ്ത്യൻ വധുവിനെ പോലൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

  തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ച് ലളിതമായി വിവാഹം കഴിച്ച ഇരുവരും ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണിപ്പോള്‍. ഇടയ്ക്ക് വീട്ടുകാരുടെ സമ്മതമില്ലാതെ നടത്തിയ കല്യാണത്തെ കുറിച്ച് നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും നടി അനു ജോസഫ് അനുശ്രീയുടെ വീട്ടിലെത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ അനുശ്രീയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പറയുന്നുണ്ട്.

  ഇതുവരെ നടന്നതൊക്കെ പ്ലാന്‍ ചെയ്തതല്ല. സീത സീരിയയില്‍ വെച്ചാണ് വിഷ്ണുവിനെ കാണുന്നത്. പിന്നെ അരയന്നങ്ങളുടെ വീട് എന്ന സീരിയല്‍ ചെയ്യുമ്പോള്‍ മുതല്‍ ഇഷ്ടത്തിലായി. ആദ്യം വിഷ്ണു പ്രെപ്പോസ് ചെയ്തു. ഞാനത് റിജെക്ട് ചെയ്തു. പിന്നെ സാധാരണ പോലെ സംസാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കിടയിലെ പല കാര്യങ്ങളും ഒരുപോലെ തോന്നി. എന്റെ ജീവിത പങ്കാളി എങ്ങനെ ആയിരിക്കണമെന്ന് കരുതിയോ അതുപോലെ ആണെന്ന് മനസിലാക്കി. റിലേഷനായി അടുത്ത മാസം തന്നെ വീട്ടില്‍ അറിയിച്ചു.

  പക്ഷേ വീട്ടില്‍ പ്രശ്‌നമായി എന്റെ ഫോണൊക്കെ വാങ്ങി വച്ചു. അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. എങ്കിലും ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു. വീട്ടില്‍ കല്യാണം ആലോചിച്ചു തുടങ്ങിയതോടെയാണ് പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ എന്റെ ജാതകം ഒക്കെ നോക്കിയപ്പോള്‍ ഇത്ര വയസ്സില്‍ വിവാഹം വേണമെന്ന് അറിഞ്ഞു. ഇതോടെ തകൃതി ആയി ആലോചന വന്ന് തുടങ്ങി. ഇതുപോലെയുള്ള ആളുകളൊക്കെ ഉണ്ട്. ഫോട്ടോ നോക്കാന്‍ പറയുമ്പോള്‍ വേറെ ഒരാള്‍ മനസില്‍ ഉണ്ട്. പിന്നെ എന്തിനാണ് ഫോട്ടോ നോക്കുന്നത്.

  കല്യാണം കഴിക്കുകയാണെങ്കില്‍ അവനെ തന്നെയെ ഉള്ളു എന്ന് അപ്പോഴും ഞാന്‍ പറഞ്ഞു. അഥവ ഇനി അവനെ മതി എന്നാണെങ്കില്‍ നീ ഇവിടെ നിന്നും ഇറങ്ങി പോയിക്കോളു. എന്നിട്ട് കല്യാണം കഴിക്കാനും പറഞ്ഞു. അല്ലാതെ ഞങ്ങള്‍ നടത്തി തരില്ല എന്നായിരുന്നു അവരുടെ മറുപടി. സീരിയല്‍ ലൊക്കേഷനില്‍ നിന്നല്ല വിഷ്ണുവിനൊപ്പം പോയത്. വീട്ടില്‍ എല്ലാവരെയും വിളിച്ചു വരുത്തി ഞാനിങ്ങനെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടാണ് ഇറങ്ങി പോയത്. അമ്മ ഒരുപാട് തടയാന്‍ നോക്കി.

  ജനിച്ചത് ചെന്നൈയിലാണെങ്കിലും അച്ഛനും അമ്മയ്ക്കും ജോലി ഡല്‍ഹിയിലായിരുന്നു. പിന്നെ നാട്ടില്‍ ജോലിയായപ്പോള്‍ ഇങ്ങോട്ട് പോന്നു. അച്ഛന്‍ അമ്മയുമായി വേര്‍പിരിഞ്ഞിട്ട് ഏകദേശം പതിനൊന്നു വര്‍ഷമായി. തന്റെ വിവാഹക്കാര്യമൊക്കെ അദ്ദേഹം അറിഞ്ഞിരുന്നു. ആദ്യം കുറച്ച് പിണക്കമൊക്കെ കാണിച്ചു. ഇപ്പോള്‍ കുഴപ്പമില്ല. എന്നെ വിളിച്ച് സംസാരിക്കുകയുമൊക്കെ ചെയ്യുമെന്നും അനുശ്രീ പറയുന്നു. അതേ സമയം ആദ്യം അമ്മയുടെ പിണക്കം മാറ്റി അവര്‍ക്കൊപ്പം നില്‍ക്കണമെന്നുള്ള ഉപദേശമാണ് അനു തിരിച്ച് നല്‍കിയത്.

  Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

  വീഡിയോ കാണാം

  Read more about: actress നടി
  English summary
  Pookalam Varavayi Serial Actress Anusree Opens Up About Her Marriage With Vishnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X