For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ജാതകം നോക്കണം, വിവാഹം ഏകദേശം തീരുമാനമാക്കി വെച്ചിരിക്കുകയാണെന്ന് സീരിയല്‍ നടി ഗൗരി കൃഷ്ണ

  |

  ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ പൗര്‍ണമി തിങ്കള്‍ അവസാനിച്ചിട്ട് മാസം കുറച്ചായി. എങ്കിലും അതിലെ പൗര്‍ണമിയെ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ഗൗരി കൃഷ്ണയായിരുന്നു പൗര്‍ണമിയായി എത്തിയത്. പിന്നീട് കുറച്ച് കാലങ്ങളായി നടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് ഗൗരി വീണ്ടും എത്തുകയാണ്.

  സീരിയലില്‍ ഒരു മന്ത്രിയുടെ വേഷമാണ് ഗൗരി ചെയ്യുന്നത്. ഷൂട്ടിങ്ങിന് എത്തിയിട്ട് 5 ദിവസമേ ആയിട്ടുള്ളുവെങ്കിലും ശക്തമായൊരു കഥാപാത്രം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടി. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഈ സന്തോഷം ഗൗരി പങ്കുവെച്ചിരുന്നു. ഒപ്പം തന്റെ വിവാഹം വൈകാതെ ഉണ്ടായേക്കും എന്ന സൂചന കൂടി നടി നല്‍കിയിരിക്കുകയാണ്.

  'മുപ്പത്തിരണ്ട് വയസായിട്ടും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായിരുന്നു അവതാരകന്‍ ഗൗരിയോട് ചോദിച്ചത്. അയ്യോ അത്രയും പ്രായമൊന്നും എനിക്ക് ആയിട്ടില്ല. ഇരുപത്തിയേഴ് വയസാണിപ്പോളെന്ന് നടി പറയുമ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായി അവതാരകന്‍. 'വിവാഹത്തെ കുറിച്ച് ഏകദേശം ഒക്കെ തീരുമാനം ആയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഞാനത് വെളിപ്പെടുത്തുന്നില്ല'. വിവാഹം എന്ന് പറയുന്നത് അത്രയും പേഴ്‌സണല്‍ ആയിട്ടുള്ള കാര്യമാണ്. ജാതകവും മറ്റ് കാര്യങ്ങളുമൊക്കെ നോക്കേണ്ടതായിട്ടുണ്ട്.

  അതുകൊണ്ടാണ് ഇപ്പോള്‍ കൂടുതലൊന്നും പറയാത്തത്. വിവാഹശേഷം വീണ്ടും അഭിമുഖം തരാമെന്നും നടി പറയുന്നുണ്ട്. എന്തായാലും അധികം വൈകാതെ അതേ കുറിച്ചുള്ള കാര്യങ്ങള്‍ അനൗണ്‍സ് ചെയ്യും. വിവാഹം വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ലെന്നാണ് ഗൗരി പറയുന്നത്. എന്തായാലും വൈകാതെ ഗൗരി കൃഷ്ണ കൂടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്നാണ് നടിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

  അവളും ഞാനും സന്തോഷത്തിലാണ്; വേര്‍പിരിഞ്ഞതിന് ശേഷം മുന്‍ഭാര്യയെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗചൈതന്യ

  കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും ഗൗരി വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ സിനിമയില്‍ നിന്നുള്ള ഏതോ ആര്‍ട്ടിസ്റ്റിനെയാണ് അവര്‍ ഈ കഥാപാത്രത്തിന് വേണ്ടി നോക്കിയിരുന്നത്. പിന്നെ നമുക്ക് കിട്ടാനുള്ളത് എങ്ങനെയായാലും തേടി എത്തും. ഇത് ഞാന്‍ ചെയ്യണമെന്ന് നേരത്തെ തന്നെ ഭഗവാന്‍ തീരുമാനിച്ച് വെച്ചിരുന്നു. ഞാനൊരു വിശ്വാസിയാണ്. എനിക്കുള്ളത് ഭഗവാന്‍ മാറ്റി വെച്ചിരുന്നു. അത് ഞാന്‍ സന്തോഷത്തോടെ ചെയ്യുന്നു എന്ന് മാത്രം. നിര്‍മാതാവ് ആണ് ഈ കഥാപാത്രത്തിന് വേണ്ടി വിളിക്കുന്നത്. തുടക്കത്തില്‍ എനിക്കൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പൗര്‍ണമിത്തിങ്കളൊക്കെ ചെയ്തത് പോലെ നല്ല കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇതും അത്രയും വരുമോ ഡൗണ്‍ ആയി പോകുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ലൊക്കേഷനില്‍ വന്നതിന് ശേഷം ആ തോന്നല്‍ ഇല്ലെന്നാണ് ഗൗരി കൃഷ്ണ പറയുന്നു.

  നടി അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മിലാണോ പ്രണയം? തന്റെ കാമുകി അതല്ലെന്ന് വെളിപ്പെടുത്തി താരം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പൗര്‍ണമിത്തിങ്കള്‍ കഴിഞ്ഞിട്ട് നാലഞ്ച് മാസമായി. അതിന് ശേഷം ഒന്നും ചെയ്തിരുന്നില്ല. പിന്നെ യൂട്യൂബ് ചാനലുണ്ട്. കാര്യമായിട്ടൊന്നും അതില്‍ ചെയ്തിരുന്നില്ല. അങ്ങനെയൊക്കെ അങ്ങ് പോവുകയായിരുന്നു എന്നും നടി പറയുന്നു. 'അനിയത്തി' എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ അഭിനയിച്ച് തുടങ്ങുന്നത്. അന്ന് പതിനെട്ടോ പത്തൊന്‍പതോ വയസേ ഉണ്ടായിരുന്നുള്ളു. പിന്നീട് സീരിയലുകളിലൂടെ ശ്രദ്ധേയാവാന്‍ ഗൗരിയ്ക്ക് സാധിച്ചു.


  മമ്മൂക്ക ആ റോള്‍ ചെയ്തതാണ് ഞങ്ങള്‍ക്ക് പ്രശ്‌നം; ഒത്തിരി പേര്‍ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും റിമ

  Read more about: serial സീരിയല്‍
  English summary
  Pournami Thinkal Serial Fame Gowri Krishnon Reveals She Married Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X