twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ അന്ന് നൃത്തം പഠിപ്പിച്ചത് പ്രഭുദേവ! ആ ഗാനം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു! കാണൂ!

    |

    കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ സിനിമകളുമായി മുന്നേറുന്ന താരത്തെ പലരും വിമര്‍ശിക്കുന്നത് ഡാന്‍സിന്റെയും ഫൈറ്റിന്റെയും കാര്യം പറഞ്ഞാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും താരത്തിനെ കല്ലെറിയുന്നവര്‍ സ്ഥിരമായി ഉന്നയിക്കുന്ന വിമര്‍ശനമാണ്. തന്നാലാവുന്ന വിധത്തില്‍ നൃത്തം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. അടുത്തിടെ നടന്ന അമ്മമഴവില്ലില്‍ യുവതാരങ്ങള്‍ക്കൊപ്പം അദ്ദേഹം ചുവട് വെച്ചിരുന്നു. എന്തിനാണ് ഇത്തരത്തിലുള്ള കാര്യം ചെയ്യുന്നതെന്ന് പലരും ചോദിച്ചിരുന്നു. ഒരു കാര്യം പോലും ചെയ്യാന്‍ സാധിക്കില്ലെന്ന് ആരും കരുതരുതെന്നും യുവതാരങ്ങള്‍ക്ക് പ്രചോദനമേകുന്നതിനും വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഈ നിലപാടിന് സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയും ലഭിച്ചിരുന്നു.

    അപ്രതീക്ഷിതമാണോ ആ പോക്ക്? ആദ്യ രണ്ടാഴ്ചയില്‍ പുറത്തേക്ക് പോവേണ്ടിയിരുന്ന അതിഥിയുടെ യാത്ര ഇങ്ങനെ!അപ്രതീക്ഷിതമാണോ ആ പോക്ക്? ആദ്യ രണ്ടാഴ്ചയില്‍ പുറത്തേക്ക് പോവേണ്ടിയിരുന്ന അതിഥിയുടെ യാത്ര ഇങ്ങനെ!

    മമ്മൂട്ടി അദ്ദേഹത്തിനെക്കൊണ്ട് കഴിയുന്നത് പോലെ ഡാന്‍സ് ചെയ്ത സിനിമയാണ് ജോണി വാക്കര്‍. ഈ സിനിമയിലെ ശാന്തമീ രാത്രിയില്‍ എന്ന പാട്ടില്‍ അദ്ദേഹം ചെയ്ത നൃത്തം കോറിയോഗ്രോഫ് ചെയ്തത് പ്രഭുദേവയായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്ക് വേണ്ടി പ്രഭുദേവ എത്തുകയായിരുന്നു. ലാല്‍ ജോസായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. നായികാനയകന്‍ എപ്പിസോഡിനിടയില്‍ മത്സരാര്‍ത്ഥികള്‍ ഈ ഗാനരംഗത്തിനൊപ്പം ചുവട് വെച്ചപ്പോഴായിരുന്നു സംവിധായകന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    Mammootty

    പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയാണ് ലാല്‍ ജോസ് നായികനായകനുമായി എത്തിയത്. സംവൃത സുനിലും കുഞ്ചാക്കോ ബോബനുമാണ് മെന്റര്‍മാരായി എത്തിയത്. പേളി മാണിയായിരുന്നു തുടക്കത്തില്‍ അവതാരകയായി എത്തിയത്. ബിഗ് ബോസ് ആരംഭിച്ചതിന് ശേഷം അശ്വതി മേനോനാണ് പരിപാടിയിലേക്കെത്തിയത്. പ്രേക്ഷകര്‍ നെഞ്ചേറ്റിയ സിനിമകളെക്കുറിച്ചുള്ള പല വിവരങ്ങളും ഇവര്‍ പങ്കുവെക്കാറുണ്ട്. അത്തരമൊരു മുഹൂര്‍ത്തത്തിലായിരുന്നു മമ്മൂട്ടിയുടെ ഡാന്‍സിനെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്.

    English summary
    Background story of the film Johnny Walker.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X