For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്കൂളിൽ പഠിച്ചപ്പോൾ തുടങ്ങിയ പ്രണയം, 11 വർഷത്തെ പ്രണയകഥ വെളിപ്പെടുത്തി റിച്ചാർഡ് ജോസ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിച്ചാർഡ് ജോസ്. കറുത്തമുത്തിലെ കന്യയുടെ സ്വന്തം ജയേട്ടൻ. സുമംഗലീഭവയിലെ ദേവിയുടെ സൂര്യൻ. പിന്നെ പട്ടുസാരി, എന്ന് സ്വന്തം ജാനി, മിഴിരണ്ടിലും എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ ചാനലുകളിലെ ജനപ്രിയ പരമ്പരകളിൽ വർക്ക് ചെയ്തിട്ടുണ്ട്. കുടുംബപ്രേക്ഷകരുടെ മാത്രമല്ല യൂത്തിനിടയിലും റിച്ചാർഡിന് ആരാധകരുണ്ട്. ‌നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സിദ്ധാർത്ഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചെറിയൊരു ഇടവേളയക്ക് ശേഷമാണ് റിച്ചാർഡ് പ്രണയവർണ്ണങ്ങളിൽ എത്തിയിരിക്കുന്നത്. സ്വാതി നിത്യാനന്ദാണ് നായിക.സീ കേരളം തന്നെ സംപ്രേക്ഷണം ചെയ്ത സുമംഗലീഭവയിലാണ് നടൻ ഇതിന് മുൻപ് അഭിനയിച്ചത്. സീരിയൽ കഴിഞ്ഞ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ സീരിയൽ അഭിനയിക്കുന്നത്.

  Richard Jose

  .
  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നടന്റെ പുതിയ അഭിമുഖമാണ്. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പ്പറ്റ് ഷോയിൽ താരം എത്തിയിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമൊക്കെയാണ് പറയുന്നത്. 11 വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ഷോയിൽ സ്വാതി നിത്യാനന്ദും എത്തിയിരുന്നു.

  ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, തന്റെ ഭാഗ്യമാണ്, വിജയലക്ഷ്മിയെ കുറിച്ച് മുൻഭർത്താവ് പറഞ്ഞത്

  നടന്റെ വാക്കുകൾ ഇങ്ങനെ...11 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 9ലോ പത്തിലോ പഠിക്കുമ്പോഴായിരുന്നു ഞങ്ങളുടെ പ്രണയം തുടങ്ങിയത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് അവളുടെ വീട്ടുകാര്‍ ഇതറിഞ്ഞു. സാമ്പത്തികമായി സെറ്റിലായി നിങ്ങളുടെ മകളെ ഞാന്‍ കെട്ടുമെന്ന് അന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്തായാലും മോളെ കെട്ടിക്കാനുള്ളതാണല്ലോ, ഫസ്റ്റ് പ്രിഫറന്‍സ് എനിക്ക് തന്നൂടേയെന്നായിരുന്നു ചോദിച്ചത്. വിവാഹം കഴിഞ്ഞ് 6 വര്‍ഷമായി, സന്തോഷത്തോടെ കഴിയുകയാണ് ഞങ്ങള്‍ എന്നുമായിരുന്നു റിച്ചാര്‍ഡ് പറഞ്ഞു.

  സീരിയല്‍ ലോകത്തെ വിജയ് ദേവരകൊണ്ടയായാണ് റിച്ചാര്‍ഡിനെ വിശേഷിപ്പിക്കുന്നത്. മഞ്ജു ചേച്ചിയാണ് ആദ്യം അങ്ങനെ പറഞ്ഞത്. അങ്ങനെയൊന്നും എനിക്ക് തോന്നിയില്ലെന്നായിരുന്നു സ്വാതി നിത്യാനന്ദ് പറഞ്ഞത്.

  എല്ലാം തുറന്നു പറയാനാവുന്ന ദിവസം വരും, ഇപ്പോഴത്തെ പ്രാർത്ഥന ഇതാണ്, മനസ് തുറന്ന് ദിലീപും കാവ്യയും

  മിന്നല്‍ മുരളിയെ ഏറ്റെടുത്ത് ചൈനാക്കാരും മാഞ്ചസ്റ്റര്‍ സിറ്റിയും | FilmiBeat Malayalam

  പ്രണയവര്‍ണങ്ങളിലെ ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായാണ് റിച്ചാര്‍ഡ് പരമ്പരയില്‍ വേഷമിടുന്നത്. തന്റെ കമ്പനിയില്‍ ഡിസൈനറായെത്തുന്ന പെണ്‍കുട്ടിയോട് സിദ്ധാര്‍്ഥിന് പ്രണയം തോന്നുന്നതും പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയില്‍ കാണിക്കുന്നത്. സിദ്ധാര്‍ത്ഥിനെ അവതരിപ്പിക്കുന്നതിനായി മുടി നീട്ടി വളര്‍ത്തുകയും ശരീരഭാരം 8 കിലോ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. സുമംഗലി ഭവയിലെ കഥാപാത്രത്തിനായി റിച്ചാര്‍ഡ് മൊട്ടയടിച്ചിരുന്നു. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് ചെയ്യാനും താന്‍ തയ്യാറാണെന്ന് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. സിനിമാതാരങ്ങളുടെ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ച് എപ്പോഴും പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ടെലിവിഷന്‍ താരങ്ങളുടെ മേക്കോവറുകളൊന്നും അധികം പേരും കാണില്ല എന്ന അവസ്ഥയാണെന്നും റിച്ചാര്‍ഡ് പറഞ്ഞിരുന്നു.

  മറ്റൊരു അഭിമുഖത്തിൽ സീരിയലിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു.പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി അലഞ്ഞു തിരിയുന്ന സമയത്താണ്, ഒരു സുഹൃത്ത് സീരിയലിന്റെ ഓഡിഷന്റെ കാര്യം അറിയിക്കുന്നത് അങ്ങിനെയാണ് പട്ടുസാരിയിൽ അഭിനയിക്കാനായി 2102 നവംബറിൽ എത്തുന്നത്. എ എം നസീർ . ആണ് തനിക്ക് സീരിയലിൽ അഭിനയിക്കാൻ അവസരം തരുന്നത്. കുടുംബത്തിന്റെ സപ്പോർട്ട് വളരെ വലുതാണ്. പ്രത്യേകിച്ചും ഭാര്യ തരുന്ന സപ്പോർട്ട്. ഞാനാകെ തളർന്നിരിക്കുമ്പോൾ അവൾ എന്നെ ചിയർഅപ്പ് ആക്കാറുണ്ട്. പിന്നെ മകൻ അവൻ പിന്നെ നമ്മൾക്കു എപ്പോഴും സന്തോഷം മാത്രമല്ലെ തരുന്നത്. ജീവിതത്തിൽ 11 വർഷം പ്രണയിച്ചാണ് വിവാഹിതനാകുന്നത്. ജീവിതത്തിൽ പ്രണയം ഇല്ലെങ്കിൽ അത് വല്ലാത്ത ബോറാണ്. പ്രണയം തൊഴിലിനോടും,നമ്മുടെ പാട്ണറിനോടും ആ പ്രണയം വേണം എന്നാൽ ജീവിതം അടിപൊളിയാകും", താരം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Read more about: serial
  English summary
  Pranayavarnangal Actor Richard Jose Opens Up About His 11 years Old love Story, went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X