Just In
- 5 hrs ago
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- 5 hrs ago
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
- 6 hrs ago
ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
- 6 hrs ago
സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
Don't Miss!
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- News
ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസിക്ക് മിസ് യൂണിവേഴ്സ് കിരീടം; കൈയ്യടി നേടിയ ഉത്തരം ഇതാണ്
- Technology
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്
- Automobiles
അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
വാനമ്പാടിയിലെ രുക്കുവിന് ഇതെന്ത് പറ്റിയതാണ്? പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആരാധകര്‍! നന്ദി പറഞ്ഞ് താരം
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര സ്വീകാര്യതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. ഇതിനകം തന്നെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയിട്ടുമുണ്ട്. പരമ്പരയ്ക്ക് പുറമെ മറ്റ് പരിപാടികളില്‍ പങ്കെടുക്കാനായി താരങ്ങള്‍ എത്തുമ്പോഴൊക്കെ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. ഉദ്വേഗജനകമായ രംഗങ്ങളുമായാണ് പരമ്പരയുടെ മുന്നേറ്റം. അടുത്ത ദിവസം എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രമോ വീഡിയോകളൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നതും.
സായ് കിരണ്‍ റാം, ഗൗരി കൃഷ്ണന്, സുചിത്ര നായര്‍, രാജീവ് പരമേശ്വരന്, സോന ജെലിന്, ബാലു മേനോന്, ഉമ ദേവി നായര്‍, സീമ ജി നായര്‍, പ്രിയ മേനോന് തുടങ്ങി നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. നായികയായ പത്മിനിയുടെ അമ്മ വേഷത്തിലെത്തുന്ന പ്രിയ മേനോനും ആരാധകരേറെയാണ്.

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് പ്രിയ മേനോന്. വാനമ്പാടിയെന്ന പരമ്പരയിലൂടെയാണ് ഇപ്പോള്‍ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഫാഷന്രെ കാര്യത്തില്‍ ഈ അമ്മയും മകളും ഒന്നിനൊന്ന് മത്സരമാണ്. കുശുമ്പും ഏഷണിയുമൊക്കെയായി സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതില്‍ പ്രത്യേക വൈഭവമുള്ള രുക്മിണിയെയാണ് പ്രിയ മേനോന് അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രിയ മേനോന് തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. വാനമ്പാടിയുടെ ചിത്രീകരണത്തിനിടയിലെ അപകടത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. തെന്നിവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് കാലിന് പരിക്കേറ്റുവെന്നും വിശ്രമത്തിലാണ് താനെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദിയെന്നുമറിയിച്ചാണ് പ്രിയ മേനോന് എത്തിയത്.
മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി! ചേര്‍ത്തുപിടിച്ച് ദിലീപ്! ഇളയ മകളുടെ ആദ്യചിത്രം വൈറല്‍!

പെട്ടെന്ന് അസുഖം ഭേദമാവട്ടെയെന്നും പൂര്‍വ്വാധികം ശക്തിയോടെ അഭിനയത്തില്‍ സജീവമാവണമെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. കമന്റുകള്‍ക്ക് മറുപടി നല്കി താരവും രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചതെന്നും തനിക്കൊപ്പമുണ്ടായിരുന്നവര്ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുമൊക്കെ നന്ദി അറിയിച്ചും താരം എത്തിയിരുന്നു. പ്രിയ മേനോന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
ആ തെറ്റ് തിരുത്താന്‍ ജയരാജ്! ജോണി വാക്കറിന് രണ്ടാം ഭാഗം! അഭിനയിക്കാനില്ലെന്ന് ദുല്‍ഖര്‍! കാരണം ഇതോ?

മിനിസ്ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലും വരവറിയിച്ചിട്ടുണ്ട് പ്രിയ മേനോന്. സമീപകാലത്ത് തിയേറ്ററുകളിലേക്കെത്തിയ സിനിമയായ പട്ടാഭിരാമനില്‍ പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. സിനിമകളേറെയുണ്ടെങ്കിലും തങ്ങളുടെ രുക്കുവായാണ് പ്രേക്ഷകര്‍ പ്രിയെ വിശേഷിപ്പിക്കുന്നത്.