For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരദമ്പതികള്‍ക്കൊപ്പം പ്രിയ പ്രകാശ് വാര്യരും റോഷനും എത്തിയപ്പോള്‍? സൂപ്പര്‍ ജോഡിയില്‍ സംഭവിച്ചത്?

  |

  വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരങ്ങള്‍ അവരുടെ ജീവിതപങ്കാളിക്കൊപ്പമെത്തി മാറ്റുരയ്ക്കുന്ന പരിപാടിയാണ് സൂര്യ ജോഡി. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ റിയാലിറ്റി ഷോയായ സൂര്യ ജോഡി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റേറ്റിങ്ങില്‍ ഏറെ മുന്നിലായ ഈ പരിപാടി അവതരിപ്പിക്കുന്നത് മണിക്കുട്ടനാണ്. ശ്വേത മേനോനാണ് വിധികര്‍ത്താവായി എത്തുന്നത്. മേഘ്‌ന വിന്‍സന്റ്, ശാലു കുര്യന്‍, വരദ ജിഷിന്‍, പാര്‍വതി, നിമ്മി അരുണ്‍ ഗോപന്‍ തുടങ്ങിയ താരങ്ങളാണ് ഈ പരിപാടിയില്‍ മത്സരാര്‍ത്ഥികളായി എത്തുന്നത്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ റോഷനും പരിപാടിയില്‍ അതിഥികളായി എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ താരങ്ങളായി മാറിയിരിക്കുകയാണ് റോഷനും പ്രിയയും. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ. അതിനിടയിലാണ് ആദ്യ ഗാനം പുറത്തുവന്നത്. ഇതോടെയാണ് ഇവരുടെ ഭാവിയും മാറി മറിഞ്ഞത്. പങ്കെടുക്കുന്ന പരിപാടികളെല്ലാം തങ്ങളുടേതാക്കി മാറ്റിയാണ് ഇരുവരും മുന്നേറുന്നത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ സംവിധായകനൊപ്പം താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇവര്‍ സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡിയിലും അതിഥികളായെത്തുന്നത്.

  സൂപ്പര്‍ ജോഡിയിലെ പുതിയ അതിഥി

  സൂപ്പര്‍ ജോഡിയിലെ പുതിയ അതിഥികള്‍

  ഉള്ളടക്കത്തിലും അവതരണത്തിലും വ്യത്യസ്തമായ ഒട്ടനവധി പരിപാടികളാണ് വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്യുന്നത്. മറ്റ് ചാനലുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ ചില്ലറ ശ്രമങ്ങളല്ല നടത്തുന്നത്. റിയാലിറ്റി ഷോകള്‍ അരങ്ങു തകര്‍ക്കുന്ന സമയാണിത്. സംഗീതവും അഭിനയവും മാത്രമല്ല മികച്ച താരജോഡികളെ കണ്ടെത്തുന്നതിനായും റിയാലിറ്റി ഷോ നടക്കുന്നുണ്ട്. സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡിയെക്കുറിച്ചാണ് സൂചിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങള്‍ അവരുടെ ഭര്‍ത്താവിനൊപ്പം എത്തുന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ അതിഥിയായി പങ്കെടുക്കുന്നത് പ്രിയാ പ്രകാശ് വാര്യരും റോഷനുമാണ്.

  മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡി

  മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡി

  ഒരു അഡാര്‍ ലവ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. അതിന് പിന്നിലെ പ്രധാന കാരണം സംവിധായകന്റെ മിടുക്ക് മാത്രമല്ല പ്രിയ പ്രകാശ് വാര്യര്‍ എന്ന സുന്ദരിയുടെ കൂടി മികവാണ്. റിലീസിന് മുന്‍പ് തന്നെ താരപദവിയും സ്വീകരണവുമൊക്കെ ഏറ്റുവാങ്ങാന്‍ അപൂര്‍വ്വം പേര്‍ക്കേ അവസരം ലഭിക്കാറുള്ളൂ. പ്രിയയെ സംബന്ധിച്ച് ഇക്കാര്യം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. പ്രിയയുടെ സ്വീകാര്യതയെക്കുറിച്ച് തിരിച്ചറിഞ്ഞ അണിയറപ്രവര്‍ത്തകര്‍ തിരക്കഥ തന്നെ പൊളിച്ചെഴുതിയിരുന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം. മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡിയായ പ്രിയയും റോഷനും സൂപ്പര്‍ ജോഡിയിലേക്കെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  താരദമ്പതികള്‍ക്കിടയിലേക്ക്

  താരദമ്പതികള്‍ക്കിടയിലേക്ക്

  മിനിസ്‌ക്രീനിലെ മിന്നും താരജോഡികള്‍ക്കിടയിലാണ് ഇരുവരും എത്തുന്നത്. അവതാരകനായ മണിക്കുട്ടനും വിധികര്‍ത്താവായ ശ്വേതയും മികച്ച പിന്തുണയാണ് നല്‍കുന്നത്. പരമ്പരയില്‍ കണ്ണീര്‍ പൊഴിച്ചും വില്ലത്തരവും കുശുമ്പും കാണിച്ചും നടന്നിരുന്ന നായികമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമെത്തി ആടുകയും പാടുകയും ചെയ്യുമ്പോള്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. കഥാപാത്രത്തിനും അപ്പുറത്ത് അതാത് വ്യക്തികളെ പരിചയപ്പെടുത്തിയ പരിപാടി കൂടിയായി മാറിയിരിക്കുകയാണ് സൂപ്പര്‍ ജോഡി.

  മോഹന്‍ലാലും രേവതിയും

  മോഹന്‍ലാലും രേവതിയും

  മോഹന്‍ലാലും രേവതിയും ഒരുമിച്ചഭിനയിച്ച എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കിലുക്കത്തിലെ പ്രധാന രംഗങ്ങള്‍ ഇരുവരും ഡബ്‌സ്മാഷ് രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അങ്കമാലിയിലെ പ്രധാനമന്ത്രിയാണ് അമ്മാവനെന്നുള്ള രേവതിയുടെ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തിയ സിനിമകളില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമ കൂടിയാണ് കിലുക്കം. വര്‍ഷങ്ങളെത്ര കടന്നുപോയാലും ആ ഇഷ്ടം അതേ പോലെ തുടരുകയാണ്. സൂപ്പര്‍ ജോഡികള്‍ക്കിടയിലെത്തിയ പ്രിയയും റോഷനും ഈ രംഗങ്ങള്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്.

  പ്രമോ വൈറലായി

  പ്രമോ വൈറലായി

  ചാനല്‍ അധികൃതര്‍ പുറത്തുവിട്ട പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയിലും പ്രിയ പ്രകാശ് വാര്യരും റോഷനും ഒരുമിച്ചെത്തിയിരുന്നു. അഡാര്‍ ലവിലെ കണ്ണിറുക്കല്‍ അവതരിപ്പിക്കാന്‍ അനു സിത്താര ആവശ്യപ്പെട്ടപ്പോള്‍ യാതൊരുവിധ മടിയും കൂടാതെ ഇരുവരും ചെയ്തിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് അടുത്ത പരിപാടിയിലേക്ക് ഇവര്‍ എത്തുന്നത്.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.

  English summary
  Super Jodi latest promo viral, Here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X