twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസായി മോഹന്‍ലാല്‍ തകര്‍ക്കും, മത്സരാര്‍ത്ഥികള്‍ ചോദിച്ച് തുടങ്ങിയെന്ന് രാഹുല്‍ ഈശ്വര്‍!

    |

    മലയാളികളുടെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ നേരത്തെയും മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷനിലും തനിക്ക് തിളങ്ങാനാവുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്ത ലാല്‍സലാം നേടിയ വിജയത്തിന് പിന്നിലെ പ്രധാന കാരണം ഇതായിരുന്നു. തന്റെ സിനിമകളിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്ന പരിപാടിയായിരുന്നു ഇത്. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരിപാടി. അഭിനേതാവിന്റെ വേഷം മാത്രമല്ല അവതാരകനായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് പ്രേക്ഷകരം സാക്ഷ്യപ്പെടുത്തിയിരുന്നു.

    വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലും ഏഷ്യാനെറ്റ് സമീപിച്ചപ്പോള്‍ താരം സ്വീകരിക്കുകയായിരുന്നു. ബിഗ് ബോസിന്റെ മലയാളം പതിപ്പ് ഒതുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ജൂണ്‍ അവസാന വാരത്തോടെ പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. കേരളത്തിലെവിടെയങ്കിലുമായിരിക്കും പരിപാടിയുടെ സെറ്റ് എന്ന തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ മുംബൈയില്‍ വെച്ചാണ് ആദ്യഭാഗം ചിത്രീകരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തര്‍ സ്ഥിരീകരിക്കുകയായിരുന്നു. ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടി വിജയിക്കും

    മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടി വിജയിക്കും

    ബിഗ് ബോസിന്‍രെ അതേ ശൈലിയുമായി എത്തിയ റിയാലിറ്റി ഷോയായിരുന്നു മലയാളി ഹൗസ്, സൂര്യ ടിവിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന റിയാലിറ്റി ഷോയുടെ അന്തിമ വിജയിയായിരുന്നു രാഹുല്‍ ഈശ്വര്‍. തുടങ്ങാനിരിക്കുന്ന ബിഗ് ബോസ് മലയാളം പതിപ്പ് വന്‍വിജയമായിരിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ടെലിവിഷന്റെ പതിവ് രീതികളില്‍ നിന്നുള്ള മാറ്റത്തിന് പരിപാടി തുടക്കമിടും. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ പരിപാടി വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.

    പഠിക്കാന്‍ സാധിച്ചു

    പഠിക്കാന്‍ സാധിച്ചു

    മലയാളി ഹൗസില്‍ പങ്കെടുത്തതോടെ സ്വന്തമായി നന്നായി പഠിക്കാന്‍ പറ്റിയെന്ന് അദ്ദേഹം പറയുന്നു. വ്യക്തിപരമായി നല്ലൊരനുഭവമായിരുന്നു പരിപാടി സമ്മാനിച്ചത്. മത്സരാര്‍ത്ഥികള്‍ക്കൊപ്പം നൂറ് ദിവസം താമസിക്കുകയും ടാസ്‌ക്കുകള്‍ നന്നായി ചെയ്തതിന് ശേഷമാണ് അന്തിമ വിജയം രാഹുലിലേക്ക് എത്തിയത്. നിരവധി താരങ്ങളായിരുന്നു മലയാളി ഹൗസില്‍ പങ്കെടുത്തത്.

    ജീവിതത്തിലെ സുവര്‍ണ്ണാവസരം

    ജീവിതത്തിലെ സുവര്‍ണ്ണാവസരം

    എട്ട് മണിക്കൂര്‍ ജോലി ചെയ്തും എട്ട് മണിക്കൂര്‍ ഉറങ്ങിയും ചെലവഴിക്കുന്ന നമ്മള്‍ മറ്റുള്ള സമയങ്ങളിലെല്ലാം പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ്. ബിഗ് ബോസിലെത്തുമ്പോള്‍ ഏകദേശം 2500 മണിക്കൂര്‍ സമയം നമ്മള്‍ ചെലവിടുന്നത് മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പമാണ്. അതിനാല്‍ത്തന്നെ ഇത്തരമൊരു അവസരം ലഭിച്ചാല്‍ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതത്തിലെ തന്നെ മികച്ച അവസരങ്ങളിലൊന്നാണ് ഇത്.

    മത്സരാര്‍ത്ഥികള്‍ വിളിക്കാറുണ്ട്

    മത്സരാര്‍ത്ഥികള്‍ വിളിക്കാറുണ്ട്

    ബിഗ് ബോസിന്‍രെ മലയാള പതിപ്പുമായി ബന്ധപ്പെട്ട് ഉപദേശവും ടിപ്‌സും അറിയുന്നതിനായി നിരവധി പേര്‍ വിളിക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിരവധി പേരാണ് ശ്രമം നടത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെലക്ഷന്‍ കിട്ടിയവര്‍ മലയാളി ഹൗസ് ജേതാവിനെ വിളിച്ചാണ് ഉപദേശങ്ങള്‍ ചോദിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അമിതമായ തയ്യാറെടുപ്പുകള്‍ നടത്താതിരിക്കുകയെന്നതാണ് പ്രധാന കാര്യമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

    വിവാദങ്ങളെക്കുറിച്ച്

    വിവാദങ്ങളെക്കുറിച്ച്

    മലയാളി ഹൗസ് തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളുണ്ടാക്കിയിരുന്നു. പരിപാടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങള്‍ സ്വഭാവികമായി സംഭവിക്കുന്നതാണ്. അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതിരിക്കുക. ഒരാളുടെ അസൂയയോ കുശുമ്പോ ഒക്കെയാണ് ഇതിന് പിന്നിലെ കാരണം. സ്വഭാവികമായി നമ്മളെ അവതരിപ്പിക്കുമ്പോള്‍ പ്രശസ്തിയും പണവും ഒപ്പം പോരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    മോഹന്‍ലാല്‍ പറഞ്ഞത്

    മോഹന്‍ലാല്‍ പറഞ്ഞത്

    ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് മലയാള പതിപ്പൊരുക്കി ഏഷ്യാനെറ്റ് എത്തുന്പോള്‍ താനും ഒപ്പമുണ്ടാവുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അടച്ചിട്ടൊരു വീട് 60 ക്യാമറ, 16 മത്സരാര്‍ത്ഥികള്‍, ഇവരില്‍ പലര്‍ക്കും പല ഭാവമായിരിക്കും. ആകാംക്ഷഭരിതമായിരിക്കും ഇനിയുള്ള നാളുകളെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    English summary
    Rahul Easwar about Bigg Boss
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X