twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്റ്റൈല്‍ മന്നന്‍ തമിഴകം പിടിയ്ക്കുമോ? റിപ്പോര്‍ട്ടര്‍ ടിവിയുടെ സര്‍വെ ഫലം പുറത്ത്

    By വിജയ് ശങ്കര്‍
    |

    സിനിമക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്‌നാട്ടില്‍ പതിവാണ്. എംജിആറിലൂടെ തുടങ്ങി ജയലളിതയില്‍ ഊട്ടിയുറപ്പിക്കപ്പെട്ട സ്റ്റാര്‍ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ പുതിയ മാനങ്ങളിലേക്ക് എത്തുകയാണ്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയ ലക്ഷ്യങ്ങളുമായി കടന്നു വരുമ്പോള്‍ ഗോദയില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി യുവ നടന്‍ വിശാലും തന്റെ രാഷ്ട്രീയ മോഹങ്ങള്‍ പുറത്തു വിട്ടിരുന്നു. രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ ഏറെ കൗതുകത്തോടെയാണ് രാജ്യമാകെ നോക്കികണ്ടത്.

    RajiniKanth

    നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ രജനികാന്തിന്റെ പുതിയ പാര്‍ട്ടി തമിഴ്‌നാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ 23ഉം നേടാനാകുമെന്ന് റിപ്പബ്ലിക് ടിവി സര്‍വെ. രജനിയുടെ വരവ് വലിയ നഷ്ടമുണ്ടാക്കുക എഐഎഡിഎംകെയേക്കാള്‍ ഡിഎംകെയ്ക്കാണ്. ഡിഎംകെയ്ക്ക് 14സീറ്റും എഐഎഡിഎംകെയ്ക്ക് രണ്ടു സീറ്റും ലഭിക്കും. രജനി മത്സരരംഗത്തില്ലെങ്കില്‍ ഡിഎംകെയ്ക്ക് 32 സീറ്റുവരെ നേടാനാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ എഐഎഡിഎംകെയുടെ സീറ്റ് ആറായി ഉയരും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ട്.

    നേരത്തെ ഇന്ത്യാ ടുഡേ-കാര്‍വി ഇന്‍സൈറ്റ് ഫലം പുറത്തുവന്നിരുന്നു. രജനിയുടെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ 16 ശതമാനത്തോളം വോട്ട് നേടുമെന്നായിരുന്നു പ്രവചനം. ഭരണകക്ഷിയായ എഐഎഡിഎംകെ 26 ശതമാനം വോട്ടില്‍ ഒതുങ്ങും. ഇനി കമല്‍ഹാസന്റെയും വിശാലിന്റെയും രാഷ്ട്രീയനീക്കങ്ങള്‍ക്കായി കാത്തിരിക്കാം.

    English summary
    Rajini will win 23 LS seats, says Republic TV survey Reports
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X