For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫുക്രു അനിയനാണ്, മഞ്ജു സഹോദരിയും! എനിക്ക് ആരോടും ദേഷ്യമില്ലെന്നും രജിത് കുമാര്‍!

  |

  ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ഡോക്ടര്‍ രജിത് കുമാറിന് ആരാധകരെ ലഭിച്ചത്. നേരത്തെ അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഗെയിം പ്ലാനിന് പിന്തുണയുമായി എത്തിയിരുന്നു. അദ്ദേഹത്തെ കാണുന്നതിനായി മാത്രമാണ് പരിപാടി കാണുന്നത് എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടയിലെ അപ്രതീക്ഷിത സംഭവത്തിലൂടെയായിരുന്നു അദ്ദേഹം പുറത്തായത്. രജിത് കുമാര്‍ പുറത്തായതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നത്. ബിഗ് ബോസ് അവസാനിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ ഇപ്പോഴും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രജിത് കുമാറും വീഡിയോയുമായി എത്തിയിരുന്നു.

  Rajith kumar talking about fukru and manju pathrose | FilmiBeat Malayalam

  ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരു കരാറുണ്ട്. ഏഷ്യാനെറ്റിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞിട്ടേ പുറത്ത് പറയാവൂ എന്നതാണ് അത്. ഈ മാസത്തേക്ക് കൂടെ ബിഗ് ബോസിലെ ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഫുക്രു എന്റെ നല്ല സുഹൃത്താണ്. എനിക്ക് ഫാന്‍സില്ല, സഹോദരങ്ങളേയുള്ളൂ. ആരേയും കൊണ്ട് ഞാന്‍ വീശിപ്പിക്കാറില്ല. ഫാന്‍സെന്ന് ഞാനൊരിക്കലും അവരെ പറയില്ല, അവര്‍ എന്റെ ഹൃദയത്തിലുള്ളവരാണെന്നും രജിത് കുമാര്‍ പറയുന്നു.ഇതിനിടയിലായിരുന്നു ഒരാള്‍ മഞ്ജു പത്രോസിനെക്കുറിച്ച് ചോദിച്ചത്.

  എന്റെ സഹോദരിയാണ്, നല്ല മനസ്സുള്ള ഒരാളാണ്, നമുക്കെന്തിനാണ് ഒരാളോട് ദേഷ്യം. മത്സരം വരുമ്പോള്‍ അത് അതേ സ്പിരിറ്റില്‍ എടുക്കാറുണ്ട്.എന്നോട് ആരൊക്കെ എന്തൊക്കെ ചെയ്തുവെന്ന് നിങ്ങളെല്ലാം കണ്ടതാണ്. ലോകജനതയ്ക്ക് ഇതേക്കുറിച്ച് കൃത്യമായ ബോധ്യവുമുണ്ട്. 70 ദിവസം കൊണ്ട് എന്നെ നിങ്ങള്‍ കണ്ടതാണ്. ഞാന്‍ ആരോടൊക്കെ എന്തൊക്കെ ചെയ്തുവെന്നും എന്നോട് ചെയ്തതുമെല്ലാം നിങ്ങള്‍ കണ്ടതാണ്.

  Rajith Kumar

  ഏഷ്യാനെറ്റും മോഹന്‍ലാലും ബിഗ് ബോസും ചേര്‍ന്ന് വലിയൊരു പ്ലാറ്റ്ഫോമാണ് നല്‍കിയത്. അങ്ങനെയൊരു പ്ലാറ്റ്‌ഫോം കിട്ടിയിരുന്നില്ലെങ്കില്‍ രജിത്ത് വട്ടപ്പൂജ്യമായിപ്പോയെനെ. സ്ത്രീലമ്പടനും തള്ളുകാരനും വൃത്തികെട്ടവനും മോശക്കാരനുമൊക്കെയാണ് രജിത്ത് എന്ന് കുറേ പേര്‍ അങ്ങനെ തന്നെ പറഞ്ഞേനെ. ഈയൊരു പ്ലാറ്റ്‌ഫോം കിട്ടിയതോടെയാണ് ഞാനൊരു സാധാരണക്കാരനെന്ന് നിങ്ങളെല്ലാം മനസ്സിലാക്കിയത്. അതുകൊണ്ട് എല്ലാവരോടും നന്ദിയുണ്ട്.

  ലോകമലയാളികള്‍ എന്നെ എന്ത് മാത്രം എന്ന് സ്‌നേഹിക്കുന്നുണ്ടെന്ന് ശരിക്കും അറിഞ്ഞിരുന്നു. ഹൃദയത്തിന്റെ വികാരം കൊണ്ടാണ് അവര്‍ എയര്‍പോര്‍ട്ടിലൊക്കെ വന്നത്. ആരും വിളിച്ച് വരുത്തിയതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രജിത് പറയുന്നു. അവിടെ ഇറങ്ങി പെട്ടിയെടുക്കാന്‍ നില്‍ക്കുമ്പോഴാണ് ആ നില്‍ക്കുന്നവരെ കണ്ടോ, സാറിനെ കാണാന്‍ വന്നവരാണ് എന്ന് പറഞ്ഞത്. ശരിക്കും ഞെട്ടിപ്പോയിരുന്നു അത് കണ്ടിട്ടെന്നും അദ്ദേഹം പറയുന്നു.

  എനിക്ക് ശത്രുക്കളില്ല, കുറച്ച് അസൂയാലുക്കളുണ്ട്. ഒരാളിങ്ങനെ വളര്‍ന്നുവരുന്നത് പലര്‍ക്കും ഇഷ്ടമാവില്ല. ബോട്ടണി അധ്യാപകന്‍ ഇങ്ങനെ മണ്ടത്തരം പറയാമോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. താന്‍ നാച്ചുറല്‍ സയന്‍സാണ് പഠിച്ചതെന്നായിരുന്നു രജിത്തിന്റെ മറുപടി. ആ ബയോളജില്‍ സുവോളജിയും വരും. മൈക്രോബയോളജിയിലാണ് താന്‍ ഡോക്ടറേറ്റ് എടുത്തതെന്നും അദ്ദേഹം പറയുന്നു.

  വൈറസിനെ കണ്ണുകൊണ്ട് കാണാന്‍ പറ്റില്ലല്ലോയെന്ന് പറഞ്ഞതിനെക്കുറിച്ച് വിമര്‍ശിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.കൊറോണ ഇല്ലായിരുന്നുവെങ്കില്‍ വലിയ സ്വീകരണം ലഭിച്ചേനെയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. നമ്മളുടെ അഹങ്കാരം കുറയ്‌ക്കേണ്ടുന്നതിനെക്കുറിച്ചും രജിത് കുമാര്‍ പറഞ്ഞിരുന്നു. കോറോണക്കാലത്ത് വീട്ടിലിരുന്ന് മഹാഭാരതം പഠിക്കാന്‍ ശ്രമിക്കുക, പഠിച്ച പാഠങ്ങള്‍ റിവൈസ് ചെയ്യാനാണ് വിദ്യാര്‍ത്ഥികളോട് ഞാന്‍ പറയുന്നത്. റീപീറ്റ് ചെയ്ത് പഠിച്ചാല്‍ അത് ഉറച്ചുനില്‍ക്കുമെന്നും രജിത് കുമാര്‍ പറയുന്നു.

  English summary
  Rajith Kumar talking about Fukru And Manju Pathrose!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X