For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനും സീരിയലില്‍ നിന്ന് പിന്മാറി; രാക്കുയില്‍ സീരിയലിനോട് വിട പറയുകയാണെന്ന് നടന്‍ റോണ്‍സണ്‍

  |

  മിനിസ്‌ക്രീന്‍ താരങ്ങള്‍ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറുന്നത്. അടുത്തിടെ പാടാത്ത പൈങ്കിളിയില്‍ നിന്നും നായകനായ സൂരജ് സണ്‍ പിന്മാറിയത് പ്രേക്ഷകരെ വലിയ നിരാശയിലാക്കി. പല കഥാപാത്രങ്ങളും മാറി മറ്റ് താരങ്ങള്‍ വരുന്നത് പതിവാണ്. എന്നാല്‍ നായക കഥാപാത്രത്തിന് പകരം ആവില്ലല്ലോ എന്ന വിഷമമാണ് ഏവര്‍ക്കും. ഇപ്പോഴിതാ രാക്കുയില്‍ സീരിയലില്‍ നിന്നും നായകനായി അഭിനയിക്കുന്ന റോണ്‍സണ്‍ പിന്മാറുകയാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

  ടിഎസ് സജി ഒരുക്കി റോണ്‍സണ്‍, ദേവിക നമ്പ്യാര്‍, സ്വാതി, ഷോബി തിലകന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന സീരിയലാണ് രാക്കുയില്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ റോയ് അലക് എന്ന കഥാപാത്രത്തെയാണ് റോണ്‍സണ്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ താനിനി സീരിയലിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും സംവിധായകനും ക്യാമറമാനുമെല്ലാം പിന്മാറിയത് കൊണ്ടാണ് താനും ഒഴിവാകുന്നതെന്നും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ റോണ്‍സണ്‍ പറയുന്നു.

  പ്രിയപ്പെട്ട രാക്കുയില്‍ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്. അങ്ങനെ രാക്കുയിലിനോട് ഞാന്‍ വിട പറയുകയാണ് എന്ന് ഞാന്‍ അറിയിക്കുകയാണ്. എന്റെ റോയ് അലക്‌സ് എന്ന കഥാപാത്രത്തെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടര്‍ ടി എസ് സജിയും ക്യാമറാമാന്‍ പ്രിയനുമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍.

  ഡയറക്ടര്‍ ടി എസ് സജിയും ക്യാമറാമാന്‍ പ്രിയനും സീരിയലില്‍ നിന്നും പിന്മാറിയതില്‍ തുടര്‍ന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലില്‍ നിന്നും പിന്മാറുന്നു. കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണു ചേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷമുണ്ട്. ദേവിക നമ്പ്യാര്‍- ഞാന്‍ ആല്‍ബത്തില്‍ ചുവടു വക്കുന്നതിനു മുന്നേ ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കിയ ആല്‍ബങ്ങളില്‍ നായികയായി തിളങ്ങിയിരുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ദേവികയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്. റോയിസി റൊമാന്റിക് നിമിഷങ്ങള്‍ ഇത്രയും ഹിറ്റ് ആക്കി യതില്‍ മുഖ്യ പങ്ക് ദേവികയ്ക്കാണ്.

  സ്വാതി - എന്റെ ഒരുപാടു കാലത്തെ സുഹൃത്തിനോടൊപ്പം അഭിനയിക്കാന്‍ ഇപ്പോഴാണ് ഒരവസരം കിട്ടുന്നത്. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഏറ്റവും നല്ലതായി കരുതുകയാണ് പ്രിയപ്പെട്ട സ്വാത്... ഏതു കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച കാര്‍ത്തിക ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. പ്രേം - ഭാര്യ സീരിയലിനു ശേഷം പ്രേമിനോടൊപ്പം എന്റെ രണ്ടാമത്തെ പ്രൊജക്റ്റ് ആണിത്. റോയ്‌സി മൊമന്റ്‌സ് ഇത്രയും റൊമാന്റിക് ആയി സ്‌ക്രിപ്റ്റ് ചെയ്തു വിജയിപ്പിച്ച പ്രേമേട്ടന് ഒരായിരം നന്ദി.

  പണ്ട് മുതലേ ഞാൻ പർദ്ദ ധരിക്കും; ഗ്ലാമർ വേഷം ചെയ്തിരുന്നു, എല്ലാത്തിനും പിന്തുണ ഭർത്താവെന്ന് നടി സജിത ബേട്ടി

  ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി

  ഐറിന്‍- നിങ്ങളൊടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് നല്ല അവസരമാണ് ലഭിച്ചത്. ബൈജു ബാഹുലേയന്‍- ലൊക്കേഷനിലെ ബോറടി മാറ്റി നമ്മളെയെല്ലാം ചിരിപ്പിക്കുന്ന ബിജുവിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ സന്തോഷം. ഷോബി തിലകന്‍ - വീണ്ടും വീണ്ടും വീണ്ടും എന്റെ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്ന ഷോബിചേട്ടന് ഒരായിരം നന്ദി. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ റോണ്‍സണ്‍ എഴുതിയിരിക്കുന്നത്.

  ദിലീപ് സൂപ്പര്‍ സ്റ്റാറായി വര്‍ഷങ്ങളോളം വിലസിയിട്ടും സംസ്ഥാന അവാര്‍ഡ് കിട്ടിയത് അന്നേരമാണെന്ന് ഹരീഷ് പേരടി

  Read more about: actor നടൻ
  English summary
  Rakkuyil Serial Fame Ronson Vincent Says Bid Bye To The Serial, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X