For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും വിവാഹം കഴിക്കേണ്ടി വന്നു; നടന്‍ വിഷ്ണുവുമായിട്ടുള്ള വിവാഹത്തെ കുറിച്ച് രാക്കുയില്‍ സീരിയല്‍ താരം സുമി

  |

  സീരിയല്‍ താരമായ സുമി റാഷിക് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിലൂടെ ശ്രദ്ധേയായി മാറിയ സുമി ഇപ്പോള്‍ മഴവില്‍ മനോരമയിലെ രാക്കൂയില്‍ സീരിയലിലാണ് അഭിനയിക്കുന്നത്. മുന്‍പ് ഭര്‍ത്താവ് റാഷികിനെ കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെ സുമി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താന്‍ വീണ്ടും വിവാഹം കഴിച്ചു എന്ന് അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സുമി.

  യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രഹസ്യമായി നടത്തിയ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെയുമൊക്കെ സുമി പരിചയപ്പെടുത്തുന്നത്. ഈ വീഡിയോയ്ക്ക് താഴെ സംശയം ചോദിച്ച് വന്നവരും തമാശരൂപേണ കളിയാക്കിയവരും നിരവധിയാണ്.

  ഞാനിപ്പോള്‍ ഒരു കല്യാണം കൂടി കഴിച്ചിരിക്കുകയാണ്. അതിന്റെ വിശേഷങ്ങളെല്ലാം ഞാന്‍ ഈ എപ്പിസോഡിലൂടെ കാണിക്കുന്നതായിരിക്കും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുമി സംസാരിച്ച് തുടങ്ങിയത്. എന്റെ ഭര്‍ത്താവും അമ്മായിയമ്മയും അവിടെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് സുമി അകത്തേക്ക് കയറി വരുന്നത്. രാക്കുയില്‍ സീരിയലിലെ സുമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് കാരാളി ചന്ദ്രന്‍. നടന്‍ വിഷ്ണു ആണ് ഈ വേഷം ചെയ്യുന്നത്. ഒപ്പം അമ്മായിയമമയായി അഭിനയിക്കുന്ന നടിയും ഉണ്ടായിരുന്നു. സീരിയലില്‍ അമ്മായിയമ്മ ആണെങ്കിലും കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഉപദ്രവിക്കുന്നതിന് ഒരു കണക്കുമില്ല എന്നായിരുന്നു നടി പറഞ്ഞത്.

  അച്ഛന്റെ പൂവാലവേഷം തന്നെയാണ് മകള്‍ക്കും ഇഷ്ടം; വീട്ടിൽ ബോറാവുന്ന നിമിഷത്തെ കുറിച്ച് നടൻ അശോകൻ

  സീരിയലില്‍ വില്ലനാണെങ്കിലും അദ്ദേഹം പാവം ആണെന്നാണ് നടിമാര്‍ പറയുന്നത്. അതേ സമയം മഹാതാന്തോന്നിയായി നടക്കുന്ന നല്ലൊരു കഥാപാത്രമാണ് തന്റേത് എന്നാണ് വിഷ്ണു പറയുന്നത്. ഇപ്പോള്‍ നല്ല കുട്ടി ആയിരിക്കുകയാണ്. പാവമായിരിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ ഭംഗി പോയി എന്ന് പ്രേക്ഷകരും പറഞ്ഞിരുന്നതായി വിഷ്ണു സൂചിപ്പിക്കുന്നു. ഇപ്പോള്‍ രാക്കുയിലിലും എന്റെ മാതാവ് എന്നീ സീരിയലുകളാണ് വിഷ്ണു ചെയ്യുന്നത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനെ കുറിച്ചും വിഷ്ണു പറഞ്ഞു. സിനിമ ആയാലും സീരിയലായാലും അഭിനയം നമ്മുടെ തൊഴിലാണ്. സിനിമയ്ക്ക് വേറെ പാറ്റേണാണ്, നല്ല മാറ്റങ്ങള്‍ ഉണ്ടെന്നും താരം വ്യക്തമാക്കി.

  അമിതാഭ് ബച്ചന്‍ എന്നെ തട്ടിക്കൊണ്ടു പോയി! സര്‍ജറി ചെയ്ത് ദേഹത്ത് ചിപ്പ് വച്ചു; ദുരന്തനായികയുടെ ആരോപണങ്ങള്‍

  രണ്ടാഴ്ച മുന്‍പായിരുന്നു രാക്കുയിലില്‍ സീരിയലില്‍ കാരളി ചന്ദ്രനും സുമി അവതരിപ്പിക്കുന്ന മൃണാളിനി എന്ന കഥാപാത്രവും തമ്മിലുള്ള വിവാഹം. ഡോക്ടറായ മൃണാളിനി വന്നതോടെ കഥയിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഓണ്‍ സ്‌ക്രീനിലെ വിവാഹമാണെങ്കിലും അതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെ രാക്കുയില്‍ സീരിയലില്‍ നിന്നും നായകനും സംവിധായകനുമൊക്കെ മാറിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പുതിയ നായകന്‍ വരികയും കഥയില്‍ മാറ്റങ്ങളൊക്കെ വന്നതോടെ പ്രേക്ഷക പ്രശംസയും നേടി. ഇനി മുന്നോട്ടുള്ള കഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കുടിച്ച് ലക്കുകെട്ട് ദീപികയെ ചേർത്ത് പിടിച്ച് നിർത്താതെ ചുംബിച്ചു'; സംവിധായകന്റെ വൈറൽ ചിത്രം പിറന്നതിങ്ങനെ!

  AMMA Executive Meeting At Kochi | Mohanlal | Baburaj | FilmiBeat Malayalam

  ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങള്‍ മുന്‍പും സുമി ആരാധകരുമായി പങ്കുവെച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയാവാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഡാന്‍സ് പഠിക്കാന്‍ പോയി ഡാന്‍സ് മാസ്റ്ററെ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചും നടി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ കുഴപ്പമില്ലാതെ പോവുന്നതായിട്ടാണ് സുമി പറഞ്ഞത്.


  അഭിഷേകിന്റെ ആദ്യ ഭാര്യ, ഐശ്വര്യ ഭര്‍ത്താവിനെ തട്ടിയെടുത്തു! നടന്റെ വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് യുവതി

  Read more about: serial
  English summary
  Rakkuyil Serial Fame Sumi Rashik Opens Up Her Onscreen Second Marriage With Vishnu Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X