»   » മോഹന്‍ലാല്‍ ശരിക്കും രമേഷ് പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചോ.. ഫീല്‍ ചെയ്തു എന്ന് പിഷാരടി

മോഹന്‍ലാല്‍ ശരിക്കും രമേഷ് പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചോ.. ഫീല്‍ ചെയ്തു എന്ന് പിഷാരടി

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മൂന്നര പതിറ്റാണ്ട് നീണ്ടു നില്‍ക്കുന്ന സിനിമാ ജീവിതത്തിലൂടെ സഞ്ചരിയ്ക്കുന്ന ലാല്‍സലാം എന്ന ടെലിവിഷന്‍ പരിപാടിയിലാണ് സഭവം. ലാലിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അതിഥികളായി എത്തി നടനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ലാല്‍സലാം.

അധികം വായ തുറക്കരുത്, ജ്യോതികയോട് ഉര്‍വശി പറഞ്ഞത്; അത്ഭുതപ്പെട്ടുപോയി എന്ന് ജോ

അങ്ങനെ ഒരു എപ്പിസോഡില്‍ നടനും മിമിക്രി കലാകാരനും അവതാരകനുമായ രമേശ് പിഷാരടിയും എത്തി. ചോദ്യോത്തര വേളയിലാണ് പിഷാരടിയുടെ തന്തയ്ക്ക് വിളിക്കുന്നതിന് സമാനമായ ഒരുത്തരം ലാല്‍ നല്‍കിയത്. പക്ഷെ താന്‍ ചോദ്യത്തിന് ഉത്തരം പറഞ്ഞതണെന്നും തെറ്റായി എടുക്കരുത് എന്നും ലാല്‍ വ്യക്തമാക്കി. വിശദമായി വായിക്കാം.

പിഷാരടിയുടെ ഗെയിം

മോഹന്‍ലാല്‍ അഭിനയിച്ച ഏതെങ്കിലും ചിത്രത്തിന്റെ മ്യൂസിക് പ്ലേ ചെയ്യും. ആ സിനിമ ഏതാണെന്ന് മോഹന്‍ലാല്‍ തിരിച്ചറിഞ്ഞാല്‍, ആ ചിത്രത്തിലെ ഏതെങ്കിലും ഡയലോഗ് ബന്ധിപ്പിച്ച് പിഷാരടി ചോദ്യം ചോദിക്കും. ഇതാണ് പിഷാരടി മോഹന്‍ലാലിന് വച്ച ഗെയിം.

ആ ചോദ്യം വന്നു

കെ മധു സംവിധാനം ചെയ്ത അധിപന്‍ എന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച ചോദ്യമായിരുന്നു രമേഷ് പിഷാരടി ചോദിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് വിളിച്ച് തന്തയ്ക്ക് പറയുന്ന ഒരു രംഗമുണ്ട്. താനാര എന്ന് ചോദിക്കുമ്പോള്‍ നിന്റെ തന്ത എന്ന് പറയുന്നതാണ് സംഭാഷണം. രമേഷ് പിഷാരടി ചോദ്യം ചോദിച്ചപ്പോള്‍ ലാല്‍ ശരിക്കും പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചു.

പിഷാരടിക്ക് ഫീല്‍ ചെയ്തു

ഇത്രയും കടുപ്പത്തിലല്ലോ ചേട്ടാ, ചേട്ടന്‍ സിനിമയില്‍ പറഞ്ഞത്.. എനിക്ക് അത് ചെറുതായി ഫീല്‍ ചെയ്തു എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. എന്നാല്‍ അങ്ങനെ ഞാന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ഞാനൊരിക്കലും അത് ചെയ്യില്ല

താനൊരിക്കലും അങ്ങനെ വിളിക്കില്ല. അച്ഛനെയും അമ്മയെയും ഏറ്റവും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ അങ്ങനെ ഒരാളുടെ തന്തയ്ക്ക് വിളിക്കുന്നത് തന്നെ വളരെ സങ്കടമുണ്ട്. പക്ഷെ നമ്മുടെ തന്തയ്ക്ക് ആരും വിളിക്കാതിരിക്കാനാണ് ഏറ്റവും സൂക്ഷിക്കേണ്ടത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു

രമേഷിന്റെ അച്ഛന് സല്യൂട്ട്

തന്റെ അച്ഛന്‍ വിമുക്ത ഭടനാണ് എന്നും പതിനഞ്ച് വര്‍ഷം എയര്‍ഫോഴ്‌സില്‍ ജോലി ചെയ്ത് വിരമിച്ച ആളാണെന്നും രമേഷ് പിഷാരടി പറഞ്ഞപ്പോള്‍, ലാല്‍സലാമിന്‌റെ വക അദ്ദേഹത്തിനൊരു സല്യൂട്ട് നല്‍കാനും ലഫ്. കേണല്‍ കൂടെയായ ലാല്‍ മറന്നില്ല.

വീഡിയോ കാണൂ

ഇനി ഈ വീഡിയോ കാണൂ.. രമഷേ പിഷാരടിയും മോഹന്‍ലാലും തമ്മിലുള്ള ചോദ്യോത്തരത്തിന്റെ രസകരമായ നിമിഷങ്ങള്‍ കാണാം..

English summary
Ramesh Pisharody at Mohanlal's Lalsalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam