For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ കളിച്ച ഡാന്‍സ് ഇന്നും എന്റെ ഫേവറൈറ്റാണ്, മനസുതുറന്ന് രഞ്ജിനി ഹരിദാസ്‌

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ വന്ന താരം വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുണ്ട്. ടിവി പരിപാടികള്‍ക്കൊപ്പം നിരവധി സ്റ്റേജ് ഷോകളും രഞ്ജിനി ഹരിദാസ് തന്റെ കരിയറില്‍ അവതരിപ്പിച്ചിരുന്നു. അവതരണത്തിന് പുറമെ സിനിമകളില്‍ അഭിനയിച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. സ്റ്റാര്‍ സിംഗര്‍ സമയത്ത് ലഭിച്ച ആരാധകവൃന്ദം ഇപ്പോഴും രഞ്ജിനി ഹരിദാസിനുണ്ട്.

  തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും എത്താറുണ്ട് താരം. രഞ്ജിനി ഹരിദാസിന്റെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി എത്താറുളളത്.

  ഭാര്യഭര്‍ത്താക്കന്മാര്‍ പങ്കെടുക്കുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന ഷോയിലാണ് അവതാരകയായി നടി എത്തുന്നത്. അടുത്തിടെയാണ് ഈ റിയാലിറ്റി ഷോ ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും പരിപാടിയില്‍ എത്താറുണ്ട്. മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തിനൊപ്പം രഞ്ജിനിയുടെ അവതരണവും ഷോയില്‍ ശ്രദ്ധേയമാകാറുണ്ട്.

  ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും ഷോയുടെ ഉദ്ഘാടനത്തിന് നടി അവതരിപ്പിച്ച ഡാന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബജ്‌റാവോ മസ്താനി എന്ന ചിത്രത്തില്‍ ദീപികാ പദുകോണിന്റെ ദീവാനി മസ്താനി പാട്ടിനൊപ്പമുളള ഡാന്‍സായിരുന്നു രഞ്ജിനി റിയാലിറ്റി ഷോ വേദിയില്‍ കളിച്ചത്.

  നൃത്തത്തിനൊപ്പം കളിച്ച എല്ലാവരുടെയും ഡാന്‍സ് കോസ്റ്റ്യൂമും മികച്ചുനിന്നു. അതേസമയം ഡാന്‍സിനോടുളള തന്റെ ഇഷ്ടം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയിരുന്നു. ചെറുപ്പം മുതല്‍ ഡാന്‍സ് ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് നടി പറയുന്നു. സ്‌കൂള്‍ സമയത്ത് ഡാന്‍സ് ഷോകളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു.

  കോളേജ് ഫെസ്റ്റുകളില്‍ എന്റെ ടീം ചാമ്പ്യന്‍മാരായിരുന്നു. എന്റെ ജോലിയുടെ ഭാഗമായി ഞാന്‍ അത് വീണ്ടും ചെയ്തു. ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും രഞ്ജിനി പറഞ്ഞു. അതേസമയം ബിഗ് ബോസ് ഫിനാലെയില്‍ കളിച്ച ഡാന്‍സും താന്‍ ആസ്വദിച്ചിരുന്നതായി രഞ്ജിനി ഹരിദാസ് പറയുന്നു. വെസ്റ്റേണ്‍ ഡാന്‍സായിരുന്നു അന്ന് കളിച്ചത്. വ്യക്തിപരമായി എനിക്ക് അത് വളരെ ഇഷ്ടമാണ്.

  ആദ്യമായാണ് താന്‍ പ്രചോദനമുള്‍കൊണ്ട് ഒരു പെര്‍ഫോമന്‍സ് ചെയ്തതെന്നും നടി പറഞ്ഞു. ഇത് പ്രൊഡ്യൂസര്‍ യമുന യാമിയുടെ കോണ്‍സപ്റ്റ് ആയിരുന്നു. സതീഷ് ചന്ദ്രബോസാണ് കൊറിയോഗ്രാഫി ചെയ്തത്. കോസ്റ്റ്യൂം ഉനൈസ് മുസ്തഫയും സ്റ്റൈലിംഗ് ജാന്‍മണി ദാസും നിര്‍വ്വഹിച്ചു. എല്ലാം കൂടി ഒത്തുവന്നപ്പോഴാണ് ഇത് മനോഹരമായ ഒരു പെര്‍ഫോമന്‍സായി മാറിയതെന്നും രഞ്ജിനി ഹരിദാസ് അഭിമുഖത്തില്‍ പറഞ്ഞു

  രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam

  ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  Read more about: ranjini haridas
  English summary
  Ranjini Haridas Revealed She Have Loved Her Finale Performance In Bigg Boss Malayalam Season 1
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X