For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ദിവസം 5 ലക്ഷം വീതം, ആഴ്ചയില്‍ 35 ലക്ഷം; ബിഗ് ബോസ് ഷോ യിലൂടെ നടി റിയയ്ക്ക് ലഭിക്കുന്ന പ്രതിഫല തുക പുറത്ത്

  |

  മൂന്ന് സീസണ്‍ കഴിഞ്ഞതോട് കൂടി മലയാളത്തില്‍ ബിഗ് ബോസ് ഷോ സജീവമായി വരികയാണ്. പുതിയൊരു സീസണ്‍ കൂടി വൈകാതെ തുടങ്ങുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അതേ സമയം ബിഗ് ബോസ് മറ്റ് ഭാഷകളില്‍ പുതിയ എപ്പിസോഡുകള്‍ തുടങ്ങിയിരിക്കുകയാണ്. നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന തെലുങ്ക് പതിപ്പ് ആഴ്ചകള്‍ക്ക് മുന്‍പ് തുടങ്ങിയിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദി പതിപ്പിന്റെ പുതിയ സീസണ്‍ ഉടന്‍ തുടങ്ങാന്‍ പോവുകയാണ്.

  നാളുകളായി ബിഗ് ബോസിനെ കുറിച്ചും അതിലേക്ക് വരുന്ന പുതിയ മത്സരാര്‍ഥികള്‍ ആരായിരിക്കുമെന്നുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട്. ആ കാര്യങ്ങളിലൊന്നും വ്യക്തത ഇല്ലെങ്കിലും നടി റിയ ചക്രവര്‍ത്തിയെ കുറിച്ചുള്ള വാര്‍ത്തകളാണ് തരംഗമാവുന്നത്. പുതിയ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ റിയയും എത്തുന്നുണ്ടെന്നാണ് അനൗദ്യോഗികമായ വിവരം. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിറയെ വിവാദങ്ങളില്‍ കഴിഞ്ഞിരുന്ന റിയ ഷോ യിലേക്ക് വരുന്നതോട് കൂടി വലിയ തുറന്ന് പറച്ചിലുകള്‍ ഉണ്ടാവുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.

  rhea-chakraborty

  ഇതിനിടെ ബിഗ് ബോസില്‍ നിന്നും റിയയ്ക്ക് ലഭിക്കാന്‍ പോവുന്ന പ്രതിഫലം എത്രയായിരിക്കും എന്ന സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ചില ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഇത് സംബന്ധിച്ചുള്ള കണക്ക് വിവരം കൊടുത്തിരുന്നു. നടി റിയ ചക്രവര്‍ത്തിയ്ക്ക് ഒരു ദിവസം അഞ്ച് ലക്ഷം വീതം ആഴ്ചയില്‍ മുപ്പത്തിയഞ്ച് ലക്ഷം പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഏറ്റവും കൂടുതല്‍ തുക ഓഫര്‍ ചെയ്തിട്ടുള്ള മത്സരാര്‍ഥി റിയ ആയി മാറുമെന്നാണ് അറിയുന്നത്. ഈ ഷോ യിലൂടെ ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ തുകയാണിതെന്നും അറിയുന്നു. റിയ വീടിനുള്ളില്‍ രണ്ടാഴ്ച എങ്കിലും പിടിച്ച് നിന്നാല്‍ എഴുപത് ലക്ഷവുമായി വീട്ടിലേക്ക് പോരാം. പരിപാടിയുടെ നിര്‍മാതാക്കള്‍ നടിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നതായും വൈകാതെ ഈ വിഷയത്തിലൊരു അന്തിമ തീരുമാനം ഉണ്ടാവുമെന്നും അറിയുന്നു.

   salmaan

  പൃഥ്വിരാജിനെ കണ്ടതോടെ വല്ലാത്തൊരു അവസ്ഥയിലായി പോയി; പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്, സൗപര്‍ണിക പറയുന്നു

  മുന്‍പ് ഹിന്ദി ബിഗ് ബോസില്‍ പങ്കെടുത്ത നടി റിമി സെന്‍ തന്റെ പ്രതിഫലം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറഞ്ഞിരുന്നു. ഒന്‍പതാം സീസണിലെ മത്സരാര്‍ഥിയായിരുന്ന റിമിയ്ക്ക് 2.25 കോടിയോളം രൂപ ലഭിച്ചിരുന്നുവെന്നാണ് പില്‍ക്കാലത്ത് വെളിപ്പെടുത്തിയത്. ഇത്രയും വലിയൊരു തുക കുറഞ്ഞ കാലം കൊണ്ട് മറ്റെവിടെ നിന്നും ലഭിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്നായിരുന്നു അന്ന് നടി വെളിപ്പെടുത്തിയത്. അടുത്തിടെ അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ല ആയിരുന്നു കഴിഞ്ഞ സീസണിലെ വിന്നര്‍. ഒരു ആഴ്ചയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിനും നാല്‍പതിനും ഇടയിലായിരുന്നു സിദ്ധാര്‍ഥിന് ലഭിച്ച പ്രതിഫലം. ഇവരെ കൂടാതെ നടി രശ്മി ദേശായിയ്ക്ക് ആഴ്ചയില്‍ 21 ലക്ഷം വരെ ലഭിച്ചിരുന്നു.

  Sushant singh rajput's pet dog in his death anniversary ceremony

  വിവാഹം കഴിക്കുമോന്ന് അറിയില്ലായിരുന്നു, അതോണ്ട് അവസരം മുതലാക്കി; ഭാര്യയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് നടന്‍ മാധവന്‍

  എന്തായാലും റിയ ചക്രവര്‍ത്തിയുടെ ബിഗ് ബോസിലേക്കുള്ള പ്രവേശനമായിരിക്കും ഇത്തവണ ഹൈലൈറ്റ് ചെയ്യുക. സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് രാജ്യത്ത് നടന്നത്. നടന്റെ കാമുകിയായിരുന്ന റിയയെ സംബന്ധിച്ചുള്ള അനേകം ഗോസിപ്പുകളും പ്രചരിച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് സുശാന്തിന്റെ ഒന്നാം ചരമവാര്‍ഷികം. അന്നും റിയയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ഇതിനും പിന്നാലെയാണ് നടി ബിഗ് ബോസിലേക്ക് എത്തുന്നതായിട്ടുള്ള അഭ്യൂഹമെത്തിയത്. സല്‍മാന്‍ ഖാന്‍ അവതരാകനായിട്ടെത്തുന്ന ഷോ ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിച്ചേക്കുമെന്നാണ് അറിയുന്നത്.

  English summary
  Rhea Chakraborty The Highest Paid Of Bigg Boss Hindi All Seasons? Actress Will Get 35 Lakhs Per Week
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X