For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋഷി സൂര്യ പ്രണയം, 'സാഹചര്യത്തിനനുസരിച്ചുള്ള റൊമാൻസ് മതി, ഓവറാക്കി കൊളമാക്കല്ലേ' എന്ന് ആരാധകർ

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ ഇപ്പോൾ പുതിയ ട്വിസ്റ്റകളിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഥപാത്രങ്ങളായ സൂര്യയും ഋഷിയുമാണ് സീരിയലിൽ നിറഞ്ഞുനിൽക്കുന്നത്. ഏറെ കാത്തിരുന്നിട്ടാണ് സീരിയൽ പ്രേക്ഷകരുടെ മനസിനനുസരിച്ച് കഥ സഞ്ചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ പുതിയ പ്രമോയെ കുറിച്ചുള്ള ആരാധരുടെ അഭിപ്രായങ്ങളാണ് ശ്രദ്ധനേടുന്നത്. സൂര്യ എന്ന പെൺകുട്ടിയുടെ ജീവതമാണ് പ്രമേയം. ആരോരുമില്ലാതെ കഴിയുന്ന പഠിക്കാൻ മിടുക്കിയായ സൂര്യയും അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ഋഷിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. കോളജ് വിദ്യാർഥിനിയായ സൂര്യയുടെ അധ്യാപകനാണ് ഋഷി. അദ്ദേഹത്തിനും കുടുംബത്തിനും സൂര്യയോട് അതിയായ സ്നേഹവുമുണ്ട്. സൂര്യയോട് ഉളള് നിറയെ സ്നേഹമുണ്ടെങ്കിലും പലപ്പോഴും അത് പുറത്ത് കാണിക്കാൻ ഋഷിക്ക് കഴിഞ്ഞിരുന്നില്ല. ചില പ്രതിബന്ധങ്ങളായിരുന്നു ഇരുവരുടേയും പ്രണയത്തിന് തടസമായിരുന്നത്. തന്റെ അധ്യാപകരുടെ മകനെ പ്രണയിക്കുന്നതിനോട് സൂര്യയും വലിയ താൽപര്യം കാണിച്ചിരുന്നില്ല. എങ്കിലും ഋഷിയെ സൂര്യ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

  Also Read: 'രണ്ട് ദിവസത്തേക്ക് അവർ എന്നെ പരിഹസിക്കും, അത് കഴി‍ഞ്ഞാൽ പുതിയ ഇരയെതേടി പോകും'-​ഗായത്രി സുരേഷ്

  സൂര്യയെ ചതിയിൽപ്പെടുത്താൻ നോക്കുന്നവരിൽ നിന്നെല്ലാം അവൾക്ക് എന്നും രക്ഷകനായി എത്തുന്നത് ഋഷിയാണ്. അടുത്തിടെ ബന്ധുവിന്റെ മകളായ മിത്രയുമായി ഋഷിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനായുള്ള ചടങ്ങിന് വേണ്ടി എല്ലാവരും തയ്യാറെടുക്കുമ്പോൾ ഋഷിയുടെ ബന്ധുക്കളുടെ ചതിക്കുഴിയിൽപ്പെട്ട് സൂര്യയുടെ ജീവൻ അപകടത്തിലായിരുന്നു. സൂര്യയുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് ഋഷി സൂര്യയെ തേടിയിറങ്ങുകയും ​ഗുണ്ടകളുടെ കൈയ്യിൽ നിന്ന് രക്ഷിക്കുകയും ചെയ്തിരുന്നു. ശേഷം സൂര്യയോടുള്ള പ്രണയം ഋഷി തുറന്നുപറയുന്നതും കാണാം. സൂര്യയുടെ ജീവന് ഭീഷണിയുള്ളതിനാൽ ഇരുവരും നാട്ടിൽ നിന്ന് മാറിനിൽക്കുകയാണ്. ഇപ്പോൾ ഇരുവരുടേയും ഏകാന്ത വാസത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.

  Also Read: 'അവളും വേറൊരു വീട്ടിൽ കേറിച്ചെല്ലേണ്ടതല്ലേ', ബാലവിരുദ്ധ പരാമർശം സ്റ്റാർ മാജിക്കിനെതിരെ പരാതി

  ഋഷിക്കും സൂര്യയ്ക്കും നല്ല ക്യാരക്ടർ ഉണ്ടായിരുന്നവരായിരുന്നുവെന്നും എന്നാൽ പ്രണയം തുറന്നുപറഞ്ഞതോടെ ഇവരുടെ സ്വഭാവരീതികളടക്കം മാറിമറഞ്ഞുവെന്നും സീരിയലിന് കഥയെഴുതുന്ന വ്യക്തി ഇതിൽ അൽപം ശ്രദ്ധകൊടുത്താൽ നന്നായിരിക്കും എന്നെല്ലാമാണ് പുതിയ പ്രമോയ്ക്ക് കമന്റുകൾ ലഭിക്കുന്നത്. നാട്ടിൽ നിന്നും ശത്രുക്കളുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചുതാമസിക്കുന്ന ഇരുവരും പരസ്പരം പ്രണയം പങ്കുവെച്ച് കഴിയുന്ന രം​ഗങ്ങളാണ് പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും ഇപ്പോഴത്തെ പ്രണയം കാണുമ്പോൾ ഹണിമൂൺപോലെ തോന്നുന്നുവെന്നാണ് ചിലർ കമന്റ് ചെയ്തത്. സ്റ്റാന്റേഡായിട്ടുള്ള റൊമാൻസ് മതിയെന്നാണ് മറ്റ് ചിലർ കമന്റായി കുറിച്ചത്. സീരിയലിലെ ജോഡികൾ ഋഷിയും സൂര്യയും ആണെങ്കിലും പലപ്പോഴും മുമ്പുണ്ടായിരുന്ന എപ്പിസോഡുകളിൽ ഇവർ തമ്മിലുള്ള സംഭാഷണങ്ങളും സീനുകളുമെല്ലാം വളരെ കുറവായിരുന്നു. ഇതോടെ റേറ്റിങിൽ അടക്കം വലിയ വ്യത്യാസങ്ങൾ സീരിയലിന് സംഭവിച്ചിരുന്നു. മറ്റ് പരമ്പരകളെ അപേക്ഷിച്ച് കൂടെവിടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

  ഋഷി-സൂര്യ പ്രണയം മനോഹരമാണെന്നും ഇവർ വിവാഹിതരാകണമെന്നാണ് ആ​ഗ്രഹമന്നും നേരത്തെ പലരും മറ്റ് എപ്പിസോഡുകൾക്ക് താഴെ കമന്റ് ചെയ്തിരുന്നു. എന്നാലിപ്പോൾ ആ രണ്ട് കഥാപാത്രങ്ങളുടേയും നിലവാരത്തകർച്ചയാണ് കാണുന്നത് എന്നാണ് മറ്റ് ചിലർ കമന്റായി കുറിച്ചത്. ആവശ്യമില്ലാത്ത സീനുകളും ഡയ​ലോ​ഗുകളും കുത്തിനിറക്കുന്നതിനോടും ആ​ഗ്രഹിച്ച രം​ഗങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതിലും കൂടെവിടെ സീരിയലിനെ കുറിച്ച് ആരാധകർ പരാതിപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകൾ വരാനിരിക്കുന്ന മെ​ഗാ എപ്പിസോഡിന്റെ മുന്നോടിയായിരുന്നുവെന്നാണ് പുതിയ പ്രമോകൾ സൂചിപ്പിക്കുന്നത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ പറയുന്ന സീരിയലാണ് കൂടെവിടെ. സൂര്യയുടെ ജീവിതത്തിലെ സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയുമൊക്കെ പരമ്പര പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നു. വിപിൻ ജോസ്, അൻഷിത തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇപ്പോൾ ഇവർ. സൂര്യ എന്ന കോളജ് വിദ്യാർഥിയായാണ് അൻഷിത സീരിയലിൽ എത്തുന്നത്. ഋഷികേശ് ആദിത്യനായിട്ടാണ് ബിപിൻ എത്തുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.

  ഋഷിയും സൂര്യയും പ്രണയം പറഞ്ഞതിനാൽ ഉടൻ ഇരുവരും വിവാഹിതരാകുന്ന മെ​ഗാ എപ്പിസോഡ് സംപ്രേഷണം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രമോയിൽ വിവാഹ വസ്ത്രവും തുളസിമാലയുമെല്ലാമണിഞ്ഞ് നിൽക്കുന്ന ഋഷിയും സൂര്യയുമാണുള്ളത്. ഇരുവരും വിവാഹിതരായി എന്നുള്ള സൂചനകളാണ് പ്രമോ നൽകുന്നത്. കൂടാതെ ഇവരെ പിടികൂടാൻ എത്തുന്ന സാബുവിനെയും സംഘത്തേയും കാണാം. സാബുവിൽ നിന്ന് രക്ഷപ്പെട്ട് ഹെലികോപ്ടറിൽ രക്ഷപ്പെടുന്ന സൂര്യയും ഋഷിയും പ്രമോയിലുണ്ട്. വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കാണ് കൂടെവിടെ. യൂത്തിനെയടക്കം മിനിസ്ക്രീനിന് മുന്നിലേക്ക് എത്തിക്കുന്ന പ്രണയമാണ് കൂടെവിടെ പറയുന്നത്. മലയാളത്തെ കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത്.

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  നിഷ മാത്യു, കൊച്ചുണ്ണി പ്രകാശ്, ചിലങ്ക, ഇന്ദു ലേഖ, സുദർശനൻ, സിന്ധു വർമ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പരയുടെ ഓരോ എപ്പിസോഡും സംഭവ ബഹുലമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ് കൂടുതൽ ശ്രദ്ധനേടിയിരിക്കുന്നത്. ഋഷിയുടേയും സൂര്യയുടേയും വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി വിപിൻ സൂര്യയെ താലി ചാർത്തി നിൽക്കുന്ന ഋഷിയുടെ ചിത്രം പങ്കുവെച്ചിരുന്നു. കേരളതനിമയുള്ള വസ്ത്രങ്ങൾ ധരിച്ച് വധൂവരന്മാരെ പോലെ നിൽക്കുന്ന ഇരുവരുടേയും ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ആരാധകർ ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നതാണ്. നടൻ കൃഷ്ണകുമാർ ആയിരുന്നു ആദിത്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഋഷിയുടെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് ആദിത്യൻ എന്നത്. കുറച്ച് എപ്പിസോഡുകൾക്ക് ശേഷം കൃഷ്ണകുമാർ സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ഇതുവരെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേറാരും എത്തിയിട്ടില്ല. പലരുടേയും പേരുകൾ ആദിത്യൻ കഥാപാത്രത്തിനൊപ്പം ചേർത്ത് വാർത്തകൾ വരുന്നുണ്ടെങ്കിലും ഒന്നും അണിയറപ്രവർത്തകർ ഉറപ്പിച്ച് പറഞ്ഞിട്ടില്ല. ഋഷി സൂര്യ ജോഡി പോലെതന്നെ ആദിത്യൻ-അദിതി ജോഡിക്കും ഒട്ടനവധി ആരാധകരുണ്ട്. ആദിത്യൻ എന്ന കഥാപാത്രത്തെ പൂർണമായി ഒഴിവാക്കരുതെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

  Read more about: asianet serial malayalam
  English summary
  rishi surya romance started, asianet popular serial koodevide latest promo out now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X