For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മുക്ക് പറ്റുന്ന ആളല്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആണ് വേണ്ടത്; പ്രണയ പരാജയങ്ങളെ കുറിച്ച് റിതു മന്ത്ര

  |

  മലയാളത്തില്‍ മൂന്ന് സീസണുകളിലായിട്ടാണ് ബിഗ് ബോസ് നടന്നത്. ഏറ്റവുമൊടുവില്‍ നടന്ന മൂന്നാമത്തെ സീസണിലൂടെയാണ് കൂടുതലും ജനപങ്കാളിത്തം ഉണ്ടായിരുന്നതെന്ന് പറയാം. മത്സരാര്‍ഥികളായി വന്ന ഓരോരുത്തരും കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ തന്നെ മറ്റ് പല പരിപാടികളിലും താരങ്ങള്‍ ഒരുമിച്ചും കൂട്ടമായിട്ടുമൊക്കെ എത്തിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരമായ ആര്യ നടത്തുന്ന പരിപാടിയിലേക്കും ചിലര്‍ വന്നിരിക്കുകയാണിപ്പോള്‍.

  മൂന്നാം സീസണിലേ ശ്രദ്ധേരായ അഡോണി ടി ജോണ്‍, റിതു മന്ത്ര, രമ്യ പണിക്കര്‍, സൂര്യ മേനോന്‍ എന്നിവരാണ് വാല്‍ക്കണ്ണാടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഗെയിം ഷോ ആയ വാല്‍ക്കണ്ണാടിയില്‍ ആര്യ നല്‍കിയ രസകരമായൊരു ടാസ്‌കിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഓരോരുത്തരോടും ഒരോ വിഷയത്തെ കുറിച്ച് സംസാരിക്കാനാണ് പറഞ്ഞിരുന്നത്. റിതു മന്ത്രയ്ക്ക് ബ്രേക്കപ്പിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ നല്‍കിയപ്പോള്‍ ആരാധകരെ പോലും ഞെട്ടിക്കുന്ന മറുപടികളായിരുന്നു താരം നല്‍കിയത്.

  'നമ്മുക്ക് ആളെ പറ്റില്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാന്‍ പറയുക. നമ്മുക്ക് നമ്മളോട് തന്നെയുള്ള സെല്‍ഫ് ലവ് എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാനുള്ള ഏറ്റവും നല്ല ഫാക്ടറാണ്, ഇഷ്ടമില്ലാത്ത ആളുമായിട്ടുള്ള ബ്രേക്കപ്പ്. ആദ്യം സെല്‍ഫ് ലവ് വേണം. ശേഷം നമ്മള്‍ പാര്‍ക്കിലൂടെ നടന്ന് പോകുമ്പോള്‍ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ കമിതാക്കള്‍ പറയുന്നത് കേള്‍ക്കാം. ഇതൊക്കെ നമ്മള്‍ എത്ര കേട്ടിട്ടുള്ളതാണ്. അന്നേരം വല്ലാത്തൊരു പുച്ഛമാണ് വരിക. ഒന്നോ രണ്ടോ മാസമേ ഇതൊക്കെ തന്നെയേ ഉണ്ടാവുകയുള്ളു എന്നും റിതു മന്ത്ര പറയുന്നു.

  എന്നാല്‍ റിതു പറയാന്‍ ഉദ്ദേശിച്ചത് ഏറ്റവുമൊടുവില്‍ വേര്‍പിരിഞ്ഞ പ്രണയത്തെ കുറിച്ചാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്. മോഡലും നടനുമായ ജിയ ഇറാനിയും റിതു മന്ത്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. ബിഗ് ബോസില്‍ വെച്ച് തനിക്കൊരു പ്രണയമുണ്ടെന്ന് റിതു സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹവുമായി യാതൊരുവിധ കോണ്‍ടാക്ടുമില്ലാതെയായി. റിതുവിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചുമൊക്കെ ജിയ പറഞ്ഞതൊക്കെ എതിര്‍ത്ത് കൊണ്ടാണ് റിതുവിന്റെ പ്രതികരണം വന്നത്. ഒടുവില്‍ ബ്രേക്കപ്പിനെ കുറിച്ച് വരെ മനോഹരമായി പറഞ്ഞ് വെക്കുകയാണ് നടി.

  ലിജോ മോള്‍ക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക? മുന്‍മന്ത്രിയെ പോലും വിസ്മയിപ്പിച്ച് ജയ് ഭീം സിനിമ

  അതേ സമയം റിതുവിന് പിന്നാലെ സ്വപ്നത്തെ കുറിച്ച് പറയാനാണ് അവതാരക സൂര്യയോട് പറഞ്ഞത്. സ്വപ്‌നമെന്ന് പറയുന്നത് രണ്ട് രീതിയിലുണ്ട്. രാത്രി സ്വപ്‌നങ്ങള്‍ നമ്മുടെ കണ്‍ട്രോളില്ല. ദിവാ സ്വപ്‌നമാണ് എനിക്കിഷ്ടം. കാരണം അക് നമ്മുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും. ഇഷ്ടമുള്ളത് എന്തും കാണാം. ഒരു സിനിമ ദൃശ്യവത്കരിക്കാം. നമ്മുടെ ജീവിതം എങ്ങനെ ഡിസൈന്‍ ചെയ്യാമെന്നത് ദിവാസ്വപ്‌നങ്ങളിലൂടെ സാധിക്കും. പക്ഷേ രാത്രി സ്വപ്‌നങ്ങള്‍ കണ്ട് വരുമ്പോഴായിരിക്കും പെട്ടെന്ന് നെഗറ്റീവ് ട്വിസ്റ്റ് വരുന്നതെന്നും സൂര്യ പറയുന്നത്.

  അതേ സമയം വീഡിയോയുടെ താഴെ സൂര്യയ്‌ക്കെതിരെയുള്ള നെഗറ്റീവ് കമന്റുകള്‍ നിറയുകയാണ്. ചിലര്‍ പ്രേതത്തെ പോലെയുണ്ടെന്ന് പറഞ്ഞ് സൂര്യയുടെ വസ്ത്രത്തെയും മേക്കപ്പിനെയുമെല്ലാം വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ പേര്‍ സൂര്യയ്ക്ക് പിന്തുണ അറിയിച്ച് കൂടെ തന്നെ നില്‍ക്കുകയാണ്. ഒരാളുടെ സ്വതന്ത്ര്യത്തില്‍ കേറി ഇടപ്പെടുന്നത് വളരെ മോശമാണെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. 'അവരുടെ വസ്ത്രധാരണത്തെ കുറിച്ചും മേക്കപ്പിനെ കുറ്റപ്പെടുത്തിയുമെല്ലാം നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. എന്നാല്‍ എന്ത് ഡ്രസ് ധരിക്കണം, ഏത് ഹെയര്‍ സ്‌റ്റൈല്‍ വേണം എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടം ആണ്...

  സീരിയലിൽ പ്രതിശ്രുത വരൻ്റെ വിവാഹം കൂടേണ്ടി വന്നു; തൊട്ട് പിന്നാലെ യഥാർഥ ജീവിതത്തിലുമെന്ന് ചന്ദ്ര ലക്ഷ്മൺ

  സൂര്യയ്ക്ക് അവരുടെ വസ്ത്രം കംഫര്‍ട്ടബിള്‍ ആണ്. ഈ കൊറിയന്‍ മേക്കോവര്‍ അവര്‍ ഇഷ്ടപ്പെട്ടു എടുത്തതാണ്. അവളുടെ സ്വതന്ത്ര്യമായ ഇഷ്ടങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. ഇത്രയധികം വിധി പറയാന്‍ നില്‍ക്കേണ്ടതില്ല. അതുപോലെ ബിഗ് ബോസ് കഴിഞ്ഞു. ഇനിയും അത് പറഞ്ഞ് ഡീഗ്രേഡ് ചെയ്യേണ്ട ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള കമന്റുകള്‍ സൂര്യയ്ക്ക് അനുകൂലമായി വരികയാണ്. സുര്യയെ ഓര്‍ത്ത് ആരും വിഷമിക്കേണ്ട. അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് അറിയാം. നിങ്ങളുടെ നെഗറ്റീവ് കമന്റ് ഒന്നും അവളെ തളര്‍ത്തില്ല.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ഒരാളുടെ വസ്ത്രധാരണം ഇഷ്ടമല്ലെങ്കില്‍ അതിനെ മാന്യമായ രീതിയില്‍ വിമര്‍ശിക്കാം. അതിന് പകരമായി ഗോസ്റ്റ്, ഡ്രാക്കുള, എന്നൊക്കെ കമന്റ് ഇടുന്നവരോട് സഹതാപം മാത്രമേയുള്ളു. ഷോ കഴിഞ്ഞ് ഇത്ര കാലമായിട്ടും ബിഗ് ബോസിലെ കാര്യങ്ങള്‍ റിലേറ്റ് ചെയ്ത് കമന്റുകള്‍ ഇടുന്നവരുടെ മാനസികാവസ്ഥ മനസിലാവുന്നില്ല. ഷോ നടക്കുന്ന സമയത്ത് എന്തൊക്കെ പറഞ്ഞ് ട്രോളിയതാണ്. ഇപ്പോഴും അത് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു. ഒരാളെ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നത് വഴി ആനന്ദം കണ്ടെത്തുന്ന സൈക്കോ ഓഡിയന്‍സാണ് ഇവിടെയുള്ളത്. ഇതിലൂടെ എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്. സൂര്യയെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവളെ അങ്ങ് അവഗണിച്ചാല്‍ പോരെ എന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നു.

  English summary
  Rithu Manthra Opens Up About Break-up In Arya's Valkannadi Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X