For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ, ബിഗ് ബോസ് താരത്തിന്‌റെ മറുപടി

  |

  ഋതു മന്ത്രയ്‌ക്കൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ ജിയ ഇറാനി. ബിഗ് ബോസ് സമയത്താണ് ഋതുവിന്‌റെ കാമുകനാണെന്ന് പറഞ്ഞ് ജിയ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഏറെക്കാലമായി തങ്ങള്‍ പ്രണയത്തിലാണെന്നും, ഇപ്പോഴാണ് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞതെന്നും ആണ് ജിയ അന്ന് കുറിച്ചത്. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ ശേഷം ജിയയെ കുറിച്ച് ഋതു ഒന്നും പ്രതികരിച്ചിരുന്നില്ല. ഷോ കഴിഞ്ഞയുടന്‍ ജിയയെ ഋതു അണ്‍ഫോളോ ചെയ്യുകയായിരുന്നു. ജിയയെ കുറിച്ച് ഋതു മനസുതുറക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഇതുവരെ നടി പ്രതികരിച്ചിട്ടില്ല.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  അതേസമയം ജിയയെ കുറിച്ച് മൂവീ ബ്രാന്‍ഡിന്‌ നല്‍കിയ അഭിമുഖത്തില്‍ കിടിലം ഫിറോസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിയ ഋതുവിനെ തട്ടിക്കൊണ്ടുപോവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ വന്നിറങ്ങിയതെന്ന് ആണ് കിടിലം പറഞ്ഞത്. അമ്മയുടെ അരികില്‍ ഋതുവിനെ ഏല്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്നും ഫിറോസ് അഭിമുഖത്തില്‍ പറയുന്നു. ഫിറോസിന്‌റെ ഇന്റര്‍വ്യൂവിന് പിന്നാലെ കിടിലത്തെ ട്രോളിക്കൊണ്ടുളള ജിയ ഇറാനിയുടെ ഒരു വീഡിയോ രസകരമായിരുന്നു. തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജിയ വീഡിയോ പുറത്തുവിട്ടത്.

  സന്മനസുളളവര്‍ക്ക് സമാധാനം സിനിമയിലെ കോമഡി രംഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ട്രോള്‍ വീഡിയോ വന്നത്. തിലകനെ കിടിലന്‍ ഫിറോസായും മോഹന്‍ലാലിനെ ജിയ ഇറാനിയായും വെച്ചാണ് ട്രോള്‍ വന്നത്. കാര്‍ത്തികയെ ഋതുവുമായി ഉപമിച്ച് വീഡിയോ വന്നു. ട്രോള്‍ വീഡിയോ കണ്ട ശേഷം കിടിലന്‍ ഫിറോസ് ജിയ ഇറാനിക്ക് വോയിസ് മെസേജ് അയക്കുകയും ചെയ്തു. ഏടാ അത് ഉണ്ടാക്കിയ കക്ഷിയുണ്ടല്ലോ സൂപ്പര്‍ തലയാണ് കേട്ടോ അവനോട് എന്റെ അന്വേഷണം പറ. ചിരിച്ചുമരിച്ചു എന്നാണ് ജിയയോട് ഫിറോസ് പറഞ്ഞത്.

  തുടര്‍ന്ന് ആ ട്രോള്‍ ഉണ്ടാക്കിയ ആളാണ് സംസാരിക്കുന്നത് എന്ന് ജിയ പറഞ്ഞു. 'ഋതു എന്തൊരു മണ്ടിയാണ്, ഇത്രയും പൊളിയായ എന്നെ കളഞ്ഞിട്ടു പോവുന്നു. ഐ ലവ് യൂ ഇക്ക. ഒന്നും വിചാരിക്കരുത് കേട്ടോ. ഇതൊക്ക ഒരു ഫണ്ണായിട്ട് എടുക്ക്' എന്നും ജിയ പറഞ്ഞു. ഇതിന് മറുപടിയായി 'എടാ ഗംഭീരമായിട്ടുണ്ട്. അത് ഫണ്ണായിട്ടെ എടുക്കുളളൂ. സൂപ്പര്‍ എഡിറ്റിംഗ്. ഞാനും മക്കളും ഒരുമിച്ചിരുന്നാണ് ചിരിച്ചത്' എന്ന് ഫിറോസ് അറിയിച്ചു.

  അഭിമുഖത്തില്‍ കിടിലം പറഞ്ഞ വാക്കുകള്‍; ജിയ ഇറാനി എന്ന മനുഷ്യന്‍. മലയാളി ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടിന്‌റെ നായകനായിട്ട് അഭിനയിച്ചിട്ടുളള ആളാണ്. കുടജാദ്രിയില്‍ എന്ന പാട്ട്. ആ ആള് ഋതുവിന്‌റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എടുത്ത് ഇട്ടു. ഋതു സങ്കടത്തിലായി. അത് അവര് തമ്മിലുളള പ്രശ്‌നമാണ്. ഒരു പുരുഷനും സ്ത്രീയും തമ്മിലുളള പ്രശ്‌നമാണ്. രണ്ട് പേര്‍ക്കിടയില്‍ സംഭവിച്ച സ്വകാര്യ നിമിഷങ്ങളെ ഒരാള്‍ എടുത്തിടുകയാണെങ്കില്‍ അത് ആ ആളുടെ നിലവാരമാണ്. ആ ആള്‍ അങ്ങനത്തെ ഒരാളാണ്. അപ്പോ അത് തിരിച്ചറിയപ്പെടുന്ന അവസരത്തില്‍ ഋതുവിന്‌റെ ഒരു മാനസികാവസ്ഥ.

  എന്നാല്‍ അത് നമ്മളൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അതൊക്കെ അവര് ഡീല്‍ ചെയ്‌തോളും. നമ്മളാരും അതിനെ ആഴത്തില്‍ ഇറങ്ങി ചിന്തിക്കേണ്ട കാര്യമില്ല. കാരണം അത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിനെ ബാധിക്കുന്ന കാര്യമാണ്. 'ഇക്ക, ഞാന്‍ എന്ത് ചെയ്യണം എന്നാണ് ഋതു എന്നോട് ചോദിച്ചത്. തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ ഞാന്‍ ഇറങ്ങിയത് പിആര്‍ വര്‍ക്കേഴ്‌സിന് പൈസ കൊടുക്കാനല്ല, കിടിലം ഫിറോസ് പറയുന്നു.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  ഋതുവിന്‌റെയും സൂര്യയുടെയും അമ്മ എന്നോട് സംസാരിച്ചു. കൊച്ചിയില്‍ വന്നിറങ്ങാന്‍ രണ്ട് പേര്‍ക്കും പേടിയുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ വീട്ടില് വിളിച്ചു പറഞ്ഞു; കൊച്ചിയിലാണ് ഇറങ്ങുന്നതെന്നും അനിയനോട് അവിടെ വരാനും പറഞ്ഞു. ഇടത് സൂര്യയും വലത് ഋതുവുമായിട്ടാണ് ഞാന്‍ വരുന്നത്. ജിയ ഇറാനി വന്ന് അവളെ തട്ടിക്കൊണ്ട് പോവുമെന്ന് ഒകെ പറഞ്ഞത്രെ. അങ്ങനെ തട്ടിക്കൊണ്ടുപോവുന്നത് കാണണമല്ലോ.

  ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് ​താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

  ആ രണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ കൊച്ചിയില്‍ പോയത്. അവിടെ രണ്ട് പേരുടെയും അമ്മമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് ഞാന്‍ പോയത്. നിങ്ങള്‍ കരുതുന്നതും ചിന്തിക്കുന്നതും അല്ല. അതൊക്കെ ആ രണ്ട് വ്യക്തികള്‍ക്കിടെയുളള പ്രശ്‌നമാണ്. ജിയ ഇറാനി ചെയ്തത് മോശമാണ്. അത് നല്ലതാണെന്ന് പറയാന്‍ കഴിയില്ല, കിടിലം പറയുന്നു. മോശമാണ്. ജിയ ഇറാനി കാണുന്നുണ്ടാവും. അദ്ദേഹം പക്വതയും പാകതയും ഉളള മനുഷ്യനാണ്. അതുപോലെ ഒരു പെണ്‍കുട്ടിയാണ് ഋതുവും. രണ്ട് പേര്‍ക്കുമിടയില്‍ സംഭവിച്ചത് രണ്ട് പേരും തന്നെ സംസാരിച്ചു തീര്‍ക്കുന്നതാവും നല്ലത്.

  സോഷ്യല്‍ മീഡിയയില്‍ കൊണ്ട് ഇടുക എന്നതും അത് വെച്ച് സംസാരിക്കുക എന്നതും മോശമാണ്. അതൊക്കെ 1980കളിലെ സിനിമകളില്‍ മാത്രം നടക്കുന്ന പരിപാടിയാണ്. കാലം മാറി, ജനം മാറി. നമ്മളൊരു മോശം ചെയ്താല്‍ നമ്മളെ മോശം പറയുകയെ ഉളളൂ. അപ്പോ ജിയയും അത് മനസിലാക്കുമെന്ന് കരുതുന്നു. ഋതുവും അത് അറിഞ്ഞ് പെരുമാറെന്ന് കരുതുന്നു, കിടിലം ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  അതേസമയം ബിഗ് ബോസില്‍ അടുത്ത സുഹൃത്തുക്കയളായ മല്‍സരാര്‍ത്ഥികളായിരുന്നു കിടിലം ഫിറോസും ഋതു മന്ത്രയും. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. ഫിനാലെയില്‍ ഫിറോസ് ആറാം സ്ഥാനത്തും ഋതു എഴാം സ്ഥാനത്തുമാണ് എത്തിയത്. ഋതു ടോപ്പ് ഫൈവില്‍ എത്താന്‍ അര്‍ഹതയുളള ഒരു മല്‍സരാര്‍ത്ഥിയാണെന്ന് ഒരഭിമുഖത്തില്‍ കിടിലം പറഞ്ഞിരുന്നു. അതേസമയം നടിയായും മോഡലായുമൊക്കെ തിളങ്ങിയ താരമാണ് ഋതു മന്ത്ര. സഹനടിയായുളള വേഷങ്ങളിലാണ് ഋതു സിനിമയില്‍ എത്തിയത്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയ ശേഷമാണ് താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസിലൂടെ നിരവധി ആരാധകരെ ലഭിച്ച താരങ്ങളില്‍ ഒരാളാണ് ഋതു മന്ത്ര.

  വീഡിയോ

  English summary
  rithu manthra's lover jiya irani's troll video about kidilam firoz goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X