For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ജീവിതം അവസാനിപ്പിച്ചെന്ന് അറിഞ്ഞത് വല്ലാതെ വേദനിപ്പിച്ചു; പ്രണയ ലേഖനം വെളിപ്പെടുത്തി നടി സാധിക

  |

  ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള നടി സാധിക വേണു ഗോപാലിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. സോഷ്യല്‍ മീഡിയ ആക്ടീവായ കാലത്ത് പ്രണയലേഖനങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലെങ്കിലും തനിക്ക് ലഭിച്ചൊരു ലവ് ലെറ്ററാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. കത്ത് എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും തനിക്കത് ഏറെ ഇഷ്ടപ്പെട്ടുവന്ന് സാധിക പറയുന്നു.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  സാധികയെ ടെലിവിഷനില്‍ കണ്ടാണ് ആദ്യം ഇഷ്ടം തോന്നി തുടങ്ങിയത്. പിന്നെ പ്രണയം തലയ്ക്ക് പിടിച്ചു. ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നുമൊക്കെ കത്തില്‍ പറയുന്നു. ഇതെല്ലാം വായിച്ചതിന്റെ സന്തോഷത്തിലാണ് നടി ഫേസ്ബുക്കിലൂടെ കത്ത് വെളിപ്പെടുത്തി രംഗത്ത് വന്നത്.

   സാധികയുടെ കുറിപ്പ് വായിക്കാം

  സാധികയുടെ കുറിപ്പ് വായിക്കാം

  ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റര്‍. It is lovely... ആരാണ് എഴുതിയതെന്നു എനിക്കറിയില്ല. പക്ഷെ എനിക്കാണെന്നു മനസിലായി. അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്ക് ഇഷ്ടപെട്ടു കേട്ടോ. എന്നെ ഒരുപാട് കാലമായി ഞാന്‍ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്പോള്‍ ഒരു സുഖം ഒക്കെ ഉണ്ട്. ആളാരെന്നു അറിയാന്‍ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട, ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ്. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു.

  ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു. എന്നിട്ടുപോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളില്‍ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ.ഒരുപാട് ആളുകള്‍ക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാന്‍ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്‌നേഹം ആണെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ട് അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല.

  ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ. ഞാന്‍ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓര്‍ക്കാം. love u too. എന്തായാലും നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു, എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ. എന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു.. തനിക്കിത് അയച്ച് തന്ന ആള്‍ക്കുള്ള നന്ദിയും സാധിക പങ്കുവെക്കുന്നുണ്ട്. സാധിക എന്ന പേര് ഞാന്‍ തന്നെയാകും എന്ന് ഉറപ്പിച്ചു എനിക്കയച്ചതിനു നന്ദി. എന്ന് സ്വന്തം സാധിക. ഇങ്ങനെയായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി എഴുതിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായി മാറഇയിരിക്കുകയാണ്.

  'സാധികയ്ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് കരുതിയാണ് തന്റെ പ്രണയം തുറന്ന് പറയാതെ ഇരുന്നത്. പിന്നീട് എന്നെക്കാളും മൂന്ന് വയസിന് പ്രായകൂടുതല്‍ ഉണ്ടെന്ന് അറിഞ്ഞു. പക്ഷേ പ്രണയം ആരോട് എപ്പോള്‍ തോന്നുമെന്ന് പറയാന്‍ പറ്റില്ലല്ലോ. ജോലിയുടെ ഭാഗമായി അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റി. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. അങ്ങനെ കാണുകയോ മിണ്ടുകയോ ചെയ്തില്ല. ഇതിനിടയിലാണ് നടിയുടെ വിവാഹ വാര്‍ത്ത ഇടിത്തീ പോലെ വന്നത്. നമുക്ക് വിധിച്ചില്ലെന്ന് കരുതി പ്രണയവുമായി മുന്നോട്ട് പോയി. പിന്നീട് അവരുടെ വിവാഹ ജീവിതം അവസാനിച്ചു എന്ന് അറിഞ്ഞത് വല്ലാതെ വേദനിപ്പിച്ചു. തുടങ്ങി സാധികയെ കുറിച്ച് ഒരുപാട് കാര്യങ്ങളാണ് ആരാധകന്‍ എഴുതിയിരിക്കുന്നത്.

  English summary
  Sadhika Venugopal Shared An Anonymous Love Letter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X