For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് കാണാന്‍ എന്റെ അമ്മ ഉണ്ടായില്ല, ആ സങ്കടം ഇപ്പോഴും മനസിലുണ്ട്; തട്ടീം മുട്ടീം ആദി പറയുന്നു

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സാഗര്‍ സൂര്യ. തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ ആദിയെന്ന കഥാപാത്രമായി മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു സാഗര്‍. ഇപ്പോള്‍ സിനിമയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് സാഗര്‍ സൂര്യ. പൃഥ്വിരാജ്, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കുരുതിയിലൂടെയാണ് സാഗര്‍ കയ്യടി നേടിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ക്യൂട്ട് ആയി നടി അനു ഇമ്മനുവേൽ, ചിത്രങ്ങൾ കാണാം

  കുരുതിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് സാഗര്‍ സൂര്യ മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാഗര്‍ മനസ് തുറന്നത്. അതേസമയം കരുതിയ്ക്ക് എല്ലാവരും കയ്യടിക്കുമ്പോള്‍ അത് കാണാന്‍ തന്റെ അമ്മ ഉണ്ടായില്ലെന്ന സങ്കടം സാഗറിനുണ്ട്. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. പൃഥ്വിരാജിനെക്കുറിച്ചും സാഗര്‍ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഓഡിഷന്റെ വീഡിയോ പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം ഓക്കെ പറഞ്ഞതിന് ശേഷമാണ് തന്നെ തിരഞ്ഞെടുത്തത്. പിന്നീട് സിനിമ റിലീസായിക്കഴിഞ്ഞ് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തന്റെ അഭിനയത്തെക്കുറഇച്ച് നല്ലത് പറഞ്ഞു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും സാഗര്‍ സൂര്യ പറയുന്നു. ആകാശത്തിന് താഴെയും മുകളിലുമുള്ള എന്തിനെക്കുറിച്ചും അറിവുള്ള ആളാണ് പൃഥ്വിരാജെന്നും സാഗര്‍ പറയുന്നു. പൃഥ്വിരാജിനോട് ഒരു ചെറിയ കള്ളം പോലും പറയാന്‍ പറ്റില്ലെന്നും സാഗര്‍ അഭിപ്രായപ്പെടുന്നു.

  എല്ലാവര്‍ക്കും പരിചയം തട്ടീം മുട്ടീം പരമ്പരയിലെ അലസനും മടിയനും മണ്ടനുമായ ആദിയേട്ടനെയാണെന്ന് സാഗര്‍ പറയുന്നു. എടീ മീനാക്ഷി എന്ന് ഭാര്യയെ വിളിക്കാന്‍ പോലും ആദിക്ക് പേടിയാണ്. അതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലും താന്‍ അങ്ങനെയാണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകുമെന്നും താരം പറയുന്നു. എന്നാല്‍ കുരുതിയിലെ വിഷ്ണു വന്നതോടെ ആ ഇമേജ് മാറിയെന്നും താരം പറയുന്നു. പിന്നാലെ അമ്മയുടെ മരണത്തെക്കുറിച്ചും സാഗര്‍ സൂര്യ മനസ് തുറക്കുന്നുണ്ട്.

  കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അമ്മ മിനിയുടെ മരണം. ഒരിക്കലും നികത്താനാകാത്തതല്ലേ അമ്മയുടെ നഷ്ടം. അമ്മ അടിപൊൡയായിരുന്നുവെന്ന് സാഗര്‍ സൂര്യ പറയുന്നു. തന്നെ എന്നും മോട്ടിവേറ്റ് ചെയ്തത് അമ്മയായിരുന്നു. താന്‍ അഭിനയിക്കുന്നതില്‍ ഏറ്റവും സന്തോഷവും അമ്മയ്ക്കായിരുന്നുവെന്ന് താരം പറയുന്നു. തട്ടീം മുട്ടീം പരമ്പരയുടെ എല്ലാ എപ്പിസോഡും അമ്മ മുടങ്ങാതെ കാണുമായിരുന്നുവെന്നും സാഗര്‍ സൂര്യ ഓര്‍ക്കുന്നു. എന്നാല്‍ കുരുതി റിലീസായപ്പോള്‍ അത് കാണാനും സന്തോഷം പങ്കിടാനും അമ്മയുണ്ടായിരുന്നില്ലെന്നും ആ സങ്കടം മനസിലുണ്ടെന്നും സാഗര്‍ പറയുന്നു. മക്കള്‍ വിജയ പടവുകള്‍ കയറുന്നത് അമ്മമാരെ സന്തോഷിപ്പിക്കാന്‍ കൂടിയാണല്ലോ എന്ന് താരം ചോദിക്കുന്നു.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  ഉപചാര പൂര്‍വ്വം ഗുണ്ടാ ജയന്‍, ജനഗണമന തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. തൃശ്ശൂര്‍ സ്വദേശിയാണ് സാഗര്‍. വീട്ടില്‍ താനും അച്ഛനും അനിയനുമാണുള്ളത്. അഭിനയ മോഹം അറിഞ്ഞപ്പോള്‍ അച്ഛന്‍ സൂര്യന്‍ എതിര്‍പ്പൊന്നും പറയാതെ കൂടെ നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് പിന്നാലെ അനിയന്‍ സച്ചിനും സിനിമയിലേക്ക് ചുവടുവെക്കുകയാണെന്നും സാഗര്‍ പറയുന്നു.

  തോല്‍പ്പിച്ചത് നെടുമുടി ആശാനെ തന്നെ, ചിത എരിഞ്ഞടങ്ങും മുമ്പിത് പറയേണ്ടി വന്നത് ഗതികേട്: ബാലചന്ദ്ര മേനോന്‍

  മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കുരുതി. പൃഥ്വിരാജ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യു, സ്രിന്ദ, മാമുക്കോയ, നസ്ലന്‍, മുരളി ഗോപി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കുരുതി മുന്നോട്ട് വച്ച രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ അധികവും. ചിലര്‍ ചിത്രത്തെ പിന്തുണച്ചു കൊണ്ട് രംഗത്ത് എത്തിയപ്പോള്‍ മറ്റു ചിലര്‍ ചിത്രത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

  Read more about: prithviraj serial
  English summary
  Sagar Surya Of Thatteem Mutteem Opens Up About His Mother And Kuruthi Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X