For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഇഷ്ടങ്ങൾക്കൊന്നും ഇക്ക നോ പറയാറില്ല', വിവാഹ വാർഷികമാഘോഷിച്ച് ഫിറോസും സജ്നയും

  |

  ബി​ഗ് ബോസ് മലയാളം സീസൺ 3യിലൂടെ ശ്രദ്ധേയരായവരാണ് നടനും അവതാരകനുമെല്ലാമായ ഫിറോസും ഭാര്യ സജ്നയും. സീസണിലെ ഇരട്ട മത്സരാര്‍ഥികളായ ഫിറോസ്-സജിന വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് മത്സരത്തിന്റെ ഭാ​ഗമായത്. മറ്റ് മത്സരാര്‍ഥികളോട്വി ശേഷിച്ച് സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ ഭാഗമായാണ് ഇരുവരേയും ഷോയിൽ നിന്നും എലിമിനേറ്റ് ചെയ്തത്. ഇരുവരും മികച്ച മത്സരമാണ് ഹൗസില്‍ കാഴ്ചവെച്ചതെങ്കിലും ‌മറ്റ് മത്സരാർഥികളെ ഇവരുടെ പെരുമാറ്റ രീതികളും സംസാരവും സാരമായി ബാധിച്ചുവെന്ന പരാതിയിലായിരുന്നു പുറത്താക്കൾ.

  Also Read: 'അയാൾ ചെയ്തതുകൊണ്ടാണ് ആ അച്ഛൻ-മകൻ കോമ്പിനേഷൻ ഹിറ്റായത്'-നെടുമുടി വേണു പറഞ്ഞ വാക്കുകൾ

  പുറത്തിറങ്ങിയ ശേഷം പുറത്താക്കിയതിൽ പ്രതിഷേധിച്ച് താരദമ്പതികളും രം​ഗത്തെത്തിയിരുന്നു. മൂന്നാം സീസണിന്റെ ഫിനാലെയിൽ അവസാന അഞ്ചിലെ മത്സരാർഥികളെ പ്രോത്സാഹിപ്പിക്കാൻ ഇരുവരും എത്തിയിരുന്നു. ബി​ഗ് ബോസിന് ശേഷം വലിയ ആരാധകവൃന്ദവും ഇരുവർക്കുമുണ്ട്. കൂടാതെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെക്കാൻ ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ഡിഎഫ്കെ എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴാം വിവാഹ വാർഷികം ആ​ഘോഷിച്ചതിന്റെ വിശേഷങ്ങൾ ആരാധകർക്കായി യുട്യൂബ് ചാനൽ വഴി ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

  Also Read: 'ആമേനിൽ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ രൂപം കണ്ട് ഫഹദ് പറഞ്ഞ കമന്റ്', മനസ് തുറന്ന് രാജേഷ് ഹെബ്ബാർ

  കേക്ക് മുറിച്ചും പരസ്പരം സമ്മാനങ്ങൾ കൈമാറിയുമെല്ലാമായിരുന്നു ഇരുവരുടേയും വിവാഹ വാർഷിക ആഘോഷം. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഫിറോസ് കരിയർ ആരംഭിച്ചത്. ‌ മമ്മൂട്ടി ചിത്രം ഫേസ് റ്റു ഫേസ്, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്. ചാക്കോയും മേരിയും, സുമംഗലി ഭവ, അന്ന കരീന തുടങ്ങിയ പരമ്പരകളിലൂടെയാണ് സജ്നയെ പ്രേക്ഷകർ അറിയുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇരുവരുടേയും ആദ്യ വിവാഹം പരാജയമായിരുന്നു. ഇപ്പോൾ ദമ്പതികൾക്ക് മൂന്നുമക്കളാണുള്ളത്.

  ആഗ്രഹിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ നല്‍കിയാണ് ഇക്ക തന്നെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത് എന്നാണ് സജ്ന ഫിറോസിനെ പറ്റി പറയാറുള്ളത്. അദ്ദേഹം ജീവിതത്തിലേക്ക് വന്നതോടെയാണ് പ്രണയം ശരിക്കും ആസ്വദിച്ച് തുടങ്ങിയതെന്നും സജ്‌ന പറഞ്ഞിരുന്നു. ഇരുവരും ഏറ്റവും ഇലയ മകൻ റോവലിനൊപ്പമാണ് ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്. സുഹൃത്തിന്റെ റെസ്റ്റോറന്റിലായിരുന്നു ഫിറോസ് സജ്നയ്ക്കായി വിവാഹ വാർഷികമാഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയത്. സജ്നയ്ക്ക് ഇഷ്ടപ്പെട്ട ബ്ലാക്ക് ഫോറസറ്റ് കേക്കായിരുന്നു വാർഷികത്തിന് വേണ്ടി ഒരുക്കിയിരുന്നത്. കേക്ക് മുറിച്ച് മധുരം പങ്കിട്ട് കഴിച്ച ശേഷം ഫിറോസിനായി താൻ ആ​ഗ്രഹിച്ച് വാങ്ങിയ മാല സജ്ന നൽകി. ഒരു ബ്രേസ് ലെറ്റായിരുന്നു സജ്നയ്ക്കുള്ള ഫിറോസിന്റെ വിവാ​ഹ വാർഷിക സമ്മാനം. വീട് പണി നടക്കുന്നതിനാൽ ഇക്കയുടെ കൈയ്യിൽ പണമില്ലാത്തതിനാൽ ​ഗിഫ്റ്റ്താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അപ്രതീക്ഷിതമായിരുന്നു ഇക്കയുടെ സമ്മാനമെന്നും സജ്ന പറഞ്ഞു. കാൻഡിൽ ലൈറ്റ് ഡിന്നറിനിടയിൽ ഇരുവരും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് പരസ്പരം വിലയിരുത്തുന്നുണ്ടായിരുന്നു. ഫിറോസിന്റെ ഇഷ്ടങ്ങളെ കുറിച്ചെല്ലാം കിറുകൃത്യമായി സജ്ന മനസിലാക്കിയിട്ടുണ്ട് എന്നാണ് ഉത്തരങ്ങളിൽ നിന്നും വ്യക്തമായത്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഏഴ് വർഷത്തെ ജീവിതത്തിൽ തന്റെ രണ്ട് കണ്ണുകൾ പോലെയാണ് ഫിറോസും മക്കളും തന്റെ മാതാപിതാക്കളുമെന്നും സജ്ന പറയുന്നുണ്ട്. തന്റെ ആ​ഗ്രഹങ്ങൾക്കെല്ലാം ഒപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്ന ആളാണ് ഫിറോസെന്നും. എല്ലാ ഫ്രീഡവും ഇക്ക തരാറുണ്ടെന്നും സജ്ന പറയുന്നു. ഫിറോസിന്റെ ദേഷ്യമാണ് ഇഷ്ടമല്ലാത്തതെന്നും ഇടയ്ക്കിടെ അടും ഇഷ്ടപ്പെടാറുണ്ടെന്നും സജ്ന പറഞ്ഞു. ഒക്ടോബർ 23നായിരുന്നു ഇരുവരുടേയും വിവാഹ വാർഷികം. തങ്ങൾ മറന്നുപോയിരുന്നുവെന്നും ഫിറോസിന്റെ സുഹൃത്തുമായി പഴയ കല്യാണ കഥകൾ പറഞ്ഞപ്പോഴാണ് ഇന്നാണ് വിവാഹ വാർഷികമെന്ന് മനസിലാക്കിയതെന്നും ഫിറോസും സജ്നയും പറഞ്ഞു. ടെലിവിഷനിലെ ചാറ്റ് ​ഗെയിം ഷോകളിൽ സജീവ സാന്നിധ്യമാണ് ഇപ്പോൾ ഈ താരദമ്പതികൾ. ഫിറോസിനും സജ്നയ്ക്കും ആരാധകരും വിവാഹ വാർഷിക ആശംസകൾ നേർന്നു.

  Read more about: bigg boss malayalam television
  English summary
  Sajna And Firoz Celebrated Their 7th Wedding Anniversary, Couple Revealed What They Like Most About Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X