For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷക്കീലയ്ക്കൊപ്പം അഭിനയിച്ചിട്ടില്ല! കിന്നാരത്തുമ്പി അങ്ങനെ ഒരുക്കിയ സിനിമയല്ലെന്ന് സലിം കുമാര്‍

  |

  ഒരു കാലത്ത് മദാക സുന്ദരി എന്നറിയപ്പെടുന്ന നടിയാണ് ഷക്കീല. തെന്നിന്ത്യയിലൊട്ടാകെ ഷക്കീലയുടെ സിനിമകള്‍ തരംഗമായി നിന്നൊരു കാലഘട്ടമുണ്ടായിരുന്നു. കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഷക്കീല സിനിമകളുടെ ഉത്ഭവം. എ സലിമാണ് ചിത്രം നിര്‍മ്മിച്ചത്. ആറോളം ഇന്ത്യന്‍ ഭാഷകളിലേക്ക് സിനിമ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. അരക്കോടിയിലേറെ ലാഭമാണ് അന്ന് ഈ ചിത്രത്തിന് ലഭിച്ചത്.

  ചിത്രത്തില്‍ സലിം കുമാറും അഭിനയിച്ചിരുന്നു. ശരിക്കും ഒരു അവാര്‍ഡ് പടം പോലെ ഒരുക്കിയ സിനിമയാണന്നും പിന്നീട് അശ്ലീല സിനിമയായി മാറിയതാണെന്നും പറയുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കിന്നാരത്തുമ്പികളില്‍ അഭിനയിച്ച അനുഭവം സലിം കുമര്‍ വെളിപ്പെടുത്തിയത്.

  ഷക്കീല ആദ്യമായിട്ട് വരുന്ന പടമാണ് കിന്നാരത്തുമ്പികള്‍. അന്ന് ഷക്കീലെ ഒന്നും ആര്‍ക്കുമറിയില്ല. എനിക്കും അറിയില്ല. അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവര്‍ അതൊരു അവാര്‍ഡ് പടമായിട്ടാണ് എടുത്തത്. എന്നോട് റോഷന്‍ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ച് പറഞ്ഞത്. മുന്നാര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഷൂട്ട്. അന്ന് ഈ അശ്ലീല രംഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല. അവര്‍ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്ത് പോയി. ഒരു ഡിസ്ട്രിബ്ര്യൂട്ടറും ഈ സിനിമയെ പരിഗണിച്ചില്ല. ആരും സിനിമ എടുക്കാതെ വന്നതോടെയാണ് അതൊരു മോശം സിനിമയായത്.

  ബോസ്സ് VS വിമൽ സാർ | Web Series

  ഒരു ദിവസം ഞാന്‍ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ കുറച്ച് അശ്ലീല രംഗങ്ങള്‍ ചേര്‍ക്കുന്നതിനെ കുറിച്ചായിരുന്നു അത്. പടം ആരും എടുക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്. നിങ്ങള്‍ അങ്ങനെ ചെയ്‌തോളു എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ നിങ്ങള്‍ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വെക്കരുത്. അവര്‍ എന്റെ അപേക്ഷ പരിഗണിച്ചു. പോസ്റ്ററില്‍ എന്റെ പടം വച്ചില്ല.

  നല്ല ഉദ്ദേശത്തോടെ മാത്രം എടുത്ത സിനിമയായിരുന്നു അത്. ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സീന്‍ പോലും എനിക്ക് ഇല്ലായിരുന്നു. അതിലിപ്പോള്‍ ദുഃഖമുണ്ട്. അത്തരത്തിലൊരു പടം വരാന്‍ കാരണം തന്നെ നമ്മള്‍ മലയാളികളാണ്. സത്യം പറഞ്ഞാല്‍ അശ്ലീല സീനുകള്‍ എല്ലാം രണ്ടാമത് ഷൂട്ട് ചെയ്ത് ചേര്‍ത്തതാണ്. അതിനെ കുറിച്ച് ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാര്‍ഡ് പടമായിട്ടാണ് ചെയ്തത്. നിര്‍മാതാവ് സ്വന്തമായി ചില രംഗങ്ങള്‍ കൂട്ടി ചേര്‍ത്തതാണ്. നിര്‍മാതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

  ആ സമയത്ത് ഞാന്‍ സിനിമയില്‍ സജീവമാകുന്നതേയുള്ളു. പക്ഷേ എന്റെ നാട്ടില്‍ വൃദ്ധന്മാര്‍ ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവുമധികം കണ്ടിട്ടുള്ളത് കിന്നാരത്തുമ്പികളാണ്. അന്ന് കല്യാണം കഴിച്ചിരുന്നു. ഭാര്യ അങ്ങനെ ആ സിനിമയ്‌ക്കൊന്നും പോകില്ലല്ലോ. മക്കള് രണ്ട് പേരും ചെറുതായിരുന്നു. രസകരമായ മറ്റൊരു സംഭവം കൂടി ശേഷം നടന്നു. തെങ്കാശി പട്ടണത്തിന്റെ ഷൂട്ടിങ് പഴനിയില്‍ നടക്കുകയാണ്. രാവിലെ ചായ കുടിക്കാന്‍ ഞാന്‍ തട്ടുകടയില്‍ പോയി. അവിടെ രണ്ട് മൂന്ന് പേര്‍ എന്നെ ചൂണ്ടി കാണിക്കുന്നത് കണ്ടു.

  എന്നെ തെറ്റിദ്ധരിക്കപ്പെടതായി എനിക്ക് തോന്നി. മൂന്നാല് ദിവസം കുറേ ആളുകള്‍ എനിക്ക് ചുറ്റും കൂടി. ഒരാള്‍ എന്റെ അടുത്ത് വന്ന് നിങ്ങള്‍ നടനാണോ എന്ന് ചോദിച്ചു. ഞാന്‍ തമിഴില്‍ അഭിനയിച്ചിട്ടില്ലെന്ന് അവരോട് പറഞ്ഞു. ആ സിനിമയുടെ പേര് അവര് പറഞ്ഞിട്ടും എനിക്ക് മനസിലായില്ല. ഞാനല്ലെന്ന് അവരോട് പറഞ്ഞോണ്ട് ഇരുന്നു. പിന്നാലെ ആ സിനിമയുടെ മലയാളത്തിലെ പേര് കൂടി അവര്‍ പറഞ്ഞു. അത് കിന്നാരത്തുമ്പി ആയിരുന്നു.

  പിറ്റേ ദിവസം മുതല്‍ അവിടെ ജനസാഗരമായി. അന്ന് അവിടെ സുരേഷ് ഗോപിയും ലാലുമൊക്കെ ഉണ്ട്. അവരൊക്കെ അതിലെ നടന്ന് പോകുമ്പോള്‍ എനിക്ക് ചുറ്റും ആളുകള്‍. ഇവരുടെ പിറകേ ആരുമില്ല. മാത്രമല്ല ഞാന്‍ അവിടെ എന്ത് ആവശ്യത്തിന് പോയാലും ആളുകളൊക്കെ ചെയ്ത് തന്നു. മറ്റൊരു മലയാള സിനിമയ്ക്ക് പോലും എനിക്ക് ഇത്രയും ബഹുമാനം കിട്ടിയിട്ടില്ലെന്നും സലിം കുമാര്‍ പറയുന്നു.

  വീഡിയോ കാണാം

  English summary
  Salim Kumar About Kinnara Thumbikal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X