For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവൃതയെ കരയിപ്പിച്ച മല്‍സരാര്‍ത്ഥിയുടെ ആ പ്രകടനം! വീഡിയോ വൈറല്‍! കാണൂ

  By Midhun
  |

  നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് സംവൃതാ സുനില്‍. ദിലീപിന്റെ നായികയായി രസികന്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന സംവൃത സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ നായികയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ലാല്‍ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ സംവൃതയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു

  ക്വീനിലെ ചിന്നുവല്ല, ഇനി മോഹന്‍ലാലിന്റെ മകളാണ്! സാനിയ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്..

  വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന സംവൃത കുടുംബ ജീവിതവുമായി ഒതുങ്ങുകയായിരുന്നു. മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയിലൂടെയാണ് ഒരിടവേളയ്ക്കു ശേഷം സംവൃത തിരിച്ചെത്തിയിരുന്നത്.
  ഈ റിയാലിറ്റി ഷോയില്‍ കുഞ്ചോക്കോ ബോബന്‍,ലാല്‍ജോസ് തുടങ്ങിയവര്‍ക്കൊപ്പം മെന്ററായാണ് സംവൃത എത്തുന്നത്. പരിപാടിയുടെതായി ഈ ആഴ്ച സംപ്രേക്ഷണം ചെയ്‌തൊരു എപ്പിസോഡ് ശ്രദ്ധേയമായിരിക്കുകയാണ്.

  സംവൃതയുടെ തിരിച്ചുവരവ്

  സംവൃതയുടെ തിരിച്ചുവരവ്

  ഒരു സമയത്ത് മലയാളത്തില്‍ ഏറെ തിളങ്ങിനിന്നിരുന്ന ഒരു നായികയായിരുന്നു സംവൃതാ സുനില്‍. സൗന്ദര്യവും മികവുറ്റ അഭിനയവും കൊണ്ടായിരുന്നു സംവൃത മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി ഉയര്‍ന്നത്. അന്യ ഭാഷാ ചിത്രങ്ങളില്‍ അധികമായി അഭിനയിക്കാതിരുന്ന സംവൃത മലയാളത്തിലായിരുന്നു കൂടുതലായി അഭിനയിച്ചിരുന്നത്. രസികനിലൂടെ തുടങ്ങിയ സംവൃത ലാല്‍ജോസിന്റെ നായികയായി തുടര്‍ന്നും അഭിനയിച്ചിരുന്നു.

  നായികാ നായകന്‍

  നായികാ നായകന്‍

  ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലേക്ക് നായകനെയും നായികയെയും കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഈ റിയാലിറ്റി ഷോ തുടങ്ങിയിരിക്കുന്നത്. പൂര്‍ണിമാ ഇന്ദ്രജിത്തിന്റെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടി അവസാനിച്ചതോടെ അതിനു പകരമായി മഴവില്‍ മനോരമയില്‍ തുടങ്ങിയ റിയാലിറ്റി ഷോയാണ് നായികാ നായകന്‍. ഒരിടവേളയ്ക്കു ശേഷം സംവൃത തിരിച്ചെത്തുവെന്ന കാരണത്താലായിരുന്നു ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ലാല്‍ ജോസിന്റെ പ്രിയ നായകന്‍മാരില്‍ ഒരാളായ ചാക്കോച്ചന്റെ സാന്നിദ്ധ്യവും പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

  റ്റേറ്റിങ്ങില്‍ മുന്‍പിലുളള പരിപാടി

  റ്റേറ്റിങ്ങില്‍ മുന്‍പിലുളള പരിപാടി

  നായികാ നായകന്‍ തുടങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ ന്ല്‍കിയിരുന്നത്. പുതുമയുളള ഒരു പരിപാടി ആയതിനാലും താരങ്ങളുടെയെല്ലാം സാന്നിദ്ധ്യമാണ് ഈ റിയാലിറ്റി ഷോയ്ക്ക് റേറ്റിങ്ങ് കൂടുവാന്‍ കാരണമായത്. ഡി ഫോര്‍ ഡാന്‍സിനു ശേഷം വലിയ ഹിറ്റുകളിലൊന്നായി മാറാന്‍ പോവുന്ന പരിപാടിയാണ് നായികാ നായകന്‍ എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ജനപ്രിയ അവതാരികമാരിലൊരാളായ പേളി മാണിയുടെ സാന്നിദ്ധ്യവും നായികാ നായകന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.

  വ്യത്യസ്ഥമാര്‍ന്ന റൗണ്ടുകള്‍

  വ്യത്യസ്ഥമാര്‍ന്ന റൗണ്ടുകള്‍

  നാല് വ്യത്യസ്ഥ റൗണ്ടുകളിലായാണ് ഈ റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത്. മുഖം,അപരന്‍,ഇരുവര്‍,മൃഗയ തുടങ്ങിയവരാണ് ഈ റൗണ്ടുകള്‍ക്കുളളത്. 16 പുതിയ പ്രതിഭകളാണ് ഈ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി ഒന്‍പത് മണിക്കാണ് ഈ പരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്. പരിപാടിയില്‍ ലാല്‍ജോസ് പ്രധാന വിധികര്‍ത്താവാകുമ്പോള്‍ മെന്റെഴ്‌സ് ആയാണ് ചാക്കോച്ചനും സംവൃതയും എത്തുന്നത്.

  പുതിയ എപ്പിസോഡ്

  പുതിയ എപ്പിസോഡ്

  ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു നായികാ നായകന്റെതായി ഈ ആഴ്ചയും സംപ്രേക്ഷണം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളുടെ പ്രകടനം കണ്ട് സംവൃത വികാരധീനയായിരുന്നു. മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ആന്‍പോളിന്റെ പ്രകടനം കണ്ടാണ് സംവൃതയ്ക്ക് കരച്ചില്‍ വന്നത്. വിദേശത്തുളള ഒരു കുട്ടി നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളുമായിരുന്നു ആന്‍ അവതരിപ്പിച്ചിരുന്നത്. മികച്ച പ്രകടനമായിരുന്നുവെന്നാണ് ആനിന്റെ പെര്‍ഫോമന്‍സിന് ശേഷം മെന്റെഴ്‌സ് അഭിപ്രായപ്പെട്ടിരുന്നത്.

  വീഡിയോ വൈറല്‍

  വീഡിയോ കാണൂ

  വിവാഹം കഴിക്കാതെ ജീവിച്ചു! പിന്നീട് അത് ശരിയാണെന്ന് തോന്നി, കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ

  English summary
  samvrutha sunil in nayika nayakan reality show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X