For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍, ശിവനെ പുറത്താക്കി; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ഹിറ്റ് ചാര്‍ട്ടില്‍ മുന്നില്‍ തന്നെയുള്ള പരമ്പരയ്ക്ക് ചെറുപ്പക്കാര്‍ പോലും ആരാധകരായുണ്ട്. ശിവനും അഞ്ജുവും തമ്മിലുള്ള രസകരമായ പ്രണയ രംഗങ്ങളിലൂടെയായിരുന്നു പരമ്പര കടന്നു പോയിരുന്നത്. എന്നാല്‍ നിനച്ചിരിക്കതെ നടന്ന സംഭവങ്ങള്‍ പരമ്പരയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് ഇപ്പോള്‍ സാന്ത്വനം വീട്ടില്‍ അരങ്ങേറിയിരിക്കുന്നത്.

  കിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാ

  ശങ്കരനെയും സാവിത്രിയേയും തമ്പി തങ്ങളുടെ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. ഇതിന് പിന്നാലെ ആരും അറിയാതെ ശങ്കരന്റെ കടം വീട്ടാനായി ശ്രമിക്കുകയായിരുന്നു ശിവന്‍. എന്നാല്‍ ഇതൊന്നും ബാലനും ദേവിയും അഞ്ജുവും വീട്ടിലുള്ള മറ്റുള്ളവരും അറിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സാവിത്രിയും ജയന്തിയും അഞ്ജുവിന്റെ സ്വര്‍ണം വാങ്ങാനായി സാന്ത്വനം വീട്ടില്‍ എത്തിയതോടെ സംഭവിച്ച ദുരന്തത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിയുകയുണ്ടായി. എന്നാല്‍ അഞ്ജുവിന്റെ സ്വര്‍ണം തന്റെ സുഹൃത്തിന് നല്‍കാനെന്ന് പറഞ്ഞായിരുന്നു ശിവന്‍ വാങ്ങിയത്.

  ഇതോടെ ഇത്ര വലിയ തീരുമാനം തങ്ങളോട് ആലോചിക്കാതെ എടുത്തതിന്റേയും അഞ്ജുവിന്റെ വീട്ടുകാരെ സഹായിക്കാന്‍ പറ്റാത്തതിന്റേയും ദേഷ്യത്തില്‍ ശിവനെതിരെ പൊട്ടിത്തെറിക്കുകയാണ് ബാലന്‍. നാളിതുവരെ സഹോദരന്മാരോട് സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന ബാലന്‍ തന്റെ അനിയനോട് കയര്‍ത്ത് സംസാരിക്കുന്നതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സാന്ത്വനം വീട്. പിന്നാലെ എത്രയും പെട്ടെന്ന് സുഹൃത്തിന് കൊടുക്കാന്‍ കൊണ്ടു പോയ സ്വര്‍ണം തിരികെ നല്‍കാതെ കടയില്‍ കയറേണ്ട എന്ന് ശിവനോട് പറഞ്ഞിരിക്കുകയാണ് ബാലന്‍.

  ഇതോടെ കടയില്‍ നിന്നും പുറത്താക്കപ്പെട്ട ശിവന്‍ ആകെ വിഷമത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് ബാലനോടോ മറ്റുള്ളവരോടോ പറയാന്‍ സാധിക്കാതെ മനസില്‍ സൂക്ഷിച്ചിരിക്കുകയാണ് ശിവന്‍. ശങ്കരന്റെ കടം വീട്ടാന്‍ ചെയ്ത കാര്യങ്ങള്‍ ശിവനെ ബാലന്റെ ദേഷ്യത്തിന് പാത്രമാക്കിയിരിക്കുകയാണ്. ബാലന്‍ ശിവനെ തല്ലാന്‍ ഒരുങ്ങുന്നതിനും സാന്ത്വനം വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തന്റെ പതിനഞ്ചാം വയസ് മുതല്‍ കടയിലുണ്ടെന്നും ഇതുവരെ കടയില്‍ നിന്നും മാറി നിന്നിട്ടില്ലെന്ന് പറഞ്ഞ് വിഷമിച്ചിരിക്കുകയാണ് ശിവന്‍.

  അതേസമയം ശിവന്റെ വിഷമം കണ്ട് സഹിക്കാനാകാതെ ബാലനെ ചോദ്യം ചെയ്യാനെത്തിയിരിക്കുകയാണ് ദേവി. ശിവനെ കടയില്‍ നിന്നും ഇറക്കിവിടാന്‍ എന്താണ് ബാലേട്ടന് അവകാശം? തെറ്റ് കണ്ടാല്‍ ശകാരിക്കാം അല്ലാതെ കടയില്‍ നിന്നും ഇറക്കി വിടുന്നത് എന്തിനെന്ന് ചോദിക്കുന്ന ദേവിയെ പ്രൊമോ വീഡിയോയില്‍ കാണാം. ഇന്നേവരെയില്ലാത്ത അസ്വസ്ഥകളുടെ ദിനരാത്രങ്ങളിലൂടെയാണ് സാന്ത്വനം വീട് കടന്നു പോകുന്നത്. ഇതിനിടെ തന്റെ അച്ഛന്‍ ചെയ്ത തെറ്റിന് തന്നോട് പിണങ്ങരുതെന്ന് ആവശ്യപ്പെട്ട് അപ്പു അഞ്ജുവിന് അരികിലെത്തിയിരുന്നു.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  ശിവന്റെ സംസാരശേഷി ആരെങ്കിലും തിരിച്ചു കൊടുക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,
  എല്ലാവരും ശിവേട്ടന്‍ ശങ്കരമാമയെ സഹായിച്ചത് തിരിച്ചറിഞ്ഞ് ശിവേട്ടന്‍ ഹീറോ ആകുന്നത് കാണാന്‍ കട്ട വെയ്റ്റിങ്, ശിവന്റെ നന്മയും,ജയന്തിയുടെ കള്ളത്തരങ്ങളും പൊളിയുന്ന എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു, ശിവേട്ടന്‍ ആ സ്വര്‍ണം എടുത്തത് ശങ്കരമാമ്മടെ ആവശ്യത്തിന് ആണെന്ന് എല്ലാവരും പെട്ടന്ന് തന്നെ അറിയണം. പാവം ശിവേട്ടനെ ഇങ്ങനെ കുറ്റപ്പെടുത്താന്‍ മാത്രം ഒന്നും ചെയ്തട്ടില്ല ?? ജയന്തിക്ക് എന്തായാലും ഒരു പണി കൊടുക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  Also Read: കുട്ടിക്കാലത്ത് ലൈം​ഗീകമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അക്ഷയ് കുമാർ


  ശിവേട്ടന്‍ എല്ലാം ഒന്ന് തുറന്നു പറഞ്ഞാല്‍ തീരാവുന്നതേ ഉള്ളു ഈ പ്രേശ്‌നങ്ങള്‍..
  ഇതുപോലെ ഒരു അനിയനെ കിട്ടിയതില്‍ അഭിമാനം കൊണ്ട് മനസ്സ് നിറയുന്ന ഒരു ദിവസം വരും അന്ന് ഈ ചെയ്തതിനെല്ലാം ബാലേട്ടന്‍ വിഷമിക്കേണ്ടി വരും, ശിവേട്ടനോട് കാണിക്കുന്ന ഈ ഒരു ദേഷ്യം ആ ജയന്തി വന്നപ്പേള്‍ കാണിച്ചിരുന്നങ്കില്‍ ജയന്തി അത്രയും ഒന്നും പറയില്ലായിരുന്നു.. കണ്ണന് ശിവേട്ടനോടുള്ള സ്‌നേഹവും കരുതലും സ്വന്തം ഏട്ടനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് പറയാനുള്ള കഴിവ് ആ വീട്ടില്‍ കണ്ണന് മാത്രമേ ഉള്ളൂ. അത് മുഴുവനാക്കാനും വീട്ടുക്കാര്‍ സമ്മതിക്കില്ല.. എന്നാല്‍ അവര് ഒട്ട് പറയുകയും ഇല്ല എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

  Read more about: serial
  English summary
  Santhwanam Balan Asks Sivan To Leave Their Shop Serial To See Some Heavy Drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X