Just In
- 23 min ago
വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ബിഗ് ബോസ് സ്ക്രീപ്റ്റഡാണ്, ആരോപണവുമായി മിഷേല്‍ ആന്‍ ഡാനിയേൽ
- 24 min ago
ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു, ഇനിയും വരും, ഫിറോസിന്റെ ആദ്യ പ്രതികരണം...
- 36 min ago
മമ്മൂക്കയുമായി സിനിമ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചു, അനുഭവകഥ പറഞ്ഞ് രണ്‍ജി പണിക്കര്‍
- 1 hr ago
അതെ ഞാന്‍ ഗര്‍ഭിണിയാണ്; സഹോദരന് കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞതിഥി വരാന്‍ പോവുകയാണെന്ന് ഡിംപിള്‍ റോസ്
Don't Miss!
- News
പാകിസ്താനില്‍ വമ്പന്‍ പ്രക്ഷോഭം; ലാഹോറില്‍ സൈന്യത്തെ വിന്യസിച്ചു, പോലീസുകാര്‍ കൊല്ലപ്പെട്ടു
- Finance
കല്യാണ്‍ ജ്വല്ലേഴ്സില്‍ ഗംഭീര വിഷു ആഘോഷം ; ഉപഭോക്താക്കള്‍ക്ക് 100 കോടിയുടെ ഗിഫ്റ്റ് വൗച്ചര്‍!
- Automobiles
ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സോളിസ്; വില 7.21 ലക്ഷം രൂപ
- Lifestyle
Ambedkar Jayanti 2021: അംബേദ്കര്‍ ജയന്തി; അറിഞ്ഞിരിക്കണം ഇതെല്ലാം
- Sports
IPL 2021: ഫ്രാഞ്ചൈസികളെ ഞെട്ടിച്ച നഷ്ടങ്ങള്‍! നികത്തുക അസാധ്യം- രാജസ്ഥാന് ഇരട്ടപ്രഹരം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിദ്ദു-വേദിക വിവാഹം കളറായി, ഒന്നാം സ്ഥാനം സ്വന്തമാക്കി കുടുംബവിളക്ക്; റേറ്റിങ്ങില്‍ സ്വാന്തനം പിന്നിലേക്ക്
ടെലിവിഷന്‍ പരമ്പരകള്‍ തമ്മിലുള്ള മത്സരമാണ് പലപ്പോഴും കാണാറുള്ളത്. ലോക്ഡൗണ്‍ നാളുകളില്‍ തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ പലരും സീരിയലുകള്‍ കാണുന്നത് പതിവാക്കിയിരുന്നു. ഒരു കാലത്ത് കണ്ണീര് പരമ്പരകളെന്ന് വിളിച്ചിരുന്ന പലരും കളിയാക്കിയിരുന്ന സീരിയലുകള്‍ ഇപ്പോള്‍ യുവാക്കളുടെയും ഹരമായി മാറിയിരിക്കുകയാണ്.
അപ്സരസിനെ പോലെ മനോഹരിയായി ഹെബ പാട്ടേൽ, പാർട്ടി വെയറിൽ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം
കുടുംബവിളക്ക്, സ്വാന്തനം, പാടാത്ത പൈങ്കിളി തുടങ്ങി ഏഷ്യാനെറ്റിലെ മിക്ക സീരിയലുകള്‍ക്കും വലിയ ജനപ്രീതിയാണ്. റേറ്റിങ്ങിലും സീരിയലുകള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും പുതിയ ലിസ്റ്റില്‍ നേരത്തെ മുന്നിലുണ്ടായിരുന്ന ചില സീരിയലുകള്‍ താഴേക്ക് വന്നിരിക്കുന്നതാണ് കാണുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ ടിആര്‍പി റേറ്റിംഗ് ലിസ്റ്റ് വീണ്ടും വന്നിരിക്കുകയാണ്. കഴിഞ്ഞ മാസം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് സ്വാന്തനം സീരിയല്‍ ആയിരുന്നു. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ആരാധകരായിട്ടുള്ള പരമ്പര ഇത്തവണ പിന്നിലായിരിക്കുകയാണ്. അതോടെകുടുംബ വിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തി. മുന്‍പും ഇരു സീരിയലുകളും തമ്മിലാണ് മത്സരം നടന്നത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ ഇരുകൂട്ടരും മുന്‍പന്തിയില്‍ തന്നെയായിരുന്നു.

ലിസ്റ്റിലെ ആദ്യ അഞ്ച് റാങ്കുകളില്‍ പാടാത്ത പൈങ്കിളി, മൗനരാഗം എന്നീ സീരിയലുകളും ഉണ്ട്. കുടുംബവിളക്കും സ്വാന്തനവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സീരിയലുകളാണ് ഇത്. ഇക്കഴിഞ്ഞ നാളുകളില്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്ന ഇതിവൃത്തമാണ് പല സീരിയലുകളും കൊണ്ട് വന്നത്. കുടുംബ വിളക്കില്‍ സുമിത്രയെ ഒഴിവാക്കി വേദികയെ കല്യാണം കഴിച്ചിരിക്കുകയാണ് സിദ്ദാര്‍ഥ്. സുമത്രിയുടെ കൂട്ടുകാരിയായി വന്ന് അവരുടെ ഭര്‍ത്താവിനെ തന്നെ തട്ടി എടുക്കുന്ന വേദികയെ വില്ലത്തിയായിട്ടാണ് പ്രേക്ഷകര്‍ കണ്ടത്.

നല്ലൊരു ഭാര്യയുണ്ടായിട്ടും കാമുകിയ്ക്ക് പിറകേ പോയ സിദ്ധാര്‍ഥിന് ഇനി കഷ്ടകാലമാണെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. അതേ സമയം ഡ്രൈവിങ് ലൈസന്‍സ് എടുത്തും, വാഹനം വാങ്ങിയും തന്റെ ജീവിതം ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സുമിത്ര. കഴിഞ്ഞ എപ്പിസോഡില്‍ സിദ്ധാര്‍ഥ്-വേദിക വിവാഹവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.

സ്വാന്തനത്തില്‍ ഹണിമൂണ്‍ യാത്ര കഴിഞ്ഞ് തിരികെ എത്തിയ സഹോദരന്മാരാണ്. സ്വാന്തനം വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് പോവണണെന്ന അപര്‍ണയുടെ ആഗ്രഹം പാതി വഴിയില്‍ അവസാനിച്ചതോടെയാണ് കുടുംബം വീണ്ടും സന്തോഷത്തിലാവുന്നത്. അതേ സമയം ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ അടക്കം പല സീരിയലുകളും അവസാനഘട്ടത്ത്തിലാണെന്നുള്ളത് പ്രേക്ഷകരെയും നിരാശയിലാക്കുന്നതാണ്.