For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക സീരിയലുകള്‍ കണ്ട് അഭിപ്രായം പറയാറുണ്ട്, അനുഭവം പങ്കുവെച്ച് രാജീവ് പരമേശ്വര്‍

  |

  സാന്ത്വനം പരമ്പരയിലെ ബാലകൃഷ്ണനായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് രാജീവ് പരമേശ്വര്‍. ജനപ്രിയ പരമ്പരയിലെ കഥാപാത്രം മികച്ച പ്രതികരണങ്ങളാണ് നടന് നേടിക്കൊടുത്തത്. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള താരം നിരവധി ശ്രദ്ധേയ സിനിമകളിലും സീരിയലുകളിലും എല്ലാം വേഷമിട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വറിനൊപ്പം ചിപ്പി, സജിന്‍, ബിജേഷ് അവനൂര്‍, ഗോപിക അനില്‍, രക്ഷ രാജ് ഉള്‍പ്പെടെയുളള താരങ്ങളും സാന്ത്വനത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  സമാന്തയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  തമിഴ് പരമ്പര പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ റീമേക്കായാണ് സാന്ത്വനം മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. മറ്റു താരങ്ങള്‍ക്കൊപ്പം രാജീവ് പരമേശ്വറിനും ഒരു ബ്രേക്ക് നല്‍കിയിരിക്കുകയാണ് പരമ്പര. അതേസമയം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സീരിയലുകള്‍ കാണാറുളള ആളാണ്‌ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറയുകയാണ് രാജീവ്.

  ദിലീപിന്‌റെ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ തുടങ്ങിയ രാജീവ് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. മമ്മൂക്കയെ കുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു കാര്യം പറയുകയാണ് നടന്‍. അദ്ദേഹം സീരിയലൊക്കെ കാണാറുണ്ടെന്ന് രാജീവ് പറയുന്നു. 'അത് കണ്ടിട്ട് നമ്മളോട് പറയുകയും ചെയ്യും, എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. വെറുതെ പറയുകയല്ല'.

  മമ്മൂക്ക സെറ്റിലുളളവരോട് ദേഷ്യപ്പെടുമെന്ന് കരുതി ഞാന്‍ അത്‌ ​പറഞ്ഞില്ല,അനുഭവം പങ്കുവെച്ച് സുധീര്‍ കരമന

  'മമ്മൂക്കയെ കാണുന്ന സമയത്തെല്ലാം നമുക്ക് വലിയ റെസ്പക്ട് തോന്നുളള ആളാണ്. അതേ ഇത് നമുക്ക് തിരിച്ചും കിട്ടും. മമ്മൂക്കയെ എല്ലാവരും ഗൗരവം എന്ന് പറയുമ്പോഴും ജോലി ചെയ്യുമ്പോള്‍ എനിക്ക്‌ കംഫര്‍ട്ടായിട്ടാണ് തോന്നിയത്. ഓരോ പരിപാടികള്‍ക്കിടെ കാണുമ്പോഴും സംസാരിക്കാറുണ്ട്', രാജീവ് പറഞ്ഞു. സാന്ത്വനത്തെ കുറിച്ച് രഞ്ജിത്തും ചിപ്പിയും പറഞ്ഞപ്പോള്‍ ഇത് ഞാന്‍ ചെയ്താല്‍ ശരിയാവുമോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് രാജീവ് പറയുന്നു.

  വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസിക

  കാരണം കുറച്ച് പ്രായമുളള ആളുടെ കഥാപാത്രം ചെയ്യുമ്പോള്‍ നമുടെ മനസില്‍ എതെങ്കിലും സിനിമ കഥാപാത്രങ്ങളൊക്കെ വരും. എന്നാല്‍ എനിക്കത് ഒരിക്കലും വന്നിട്ടില്ല. എന്തോ ഒരു ഭാഗ്യം കൊണ്ട് ആള്‍ക്കാര്‍ക്ക് അത് ഇഷ്ടമായി. അവര് എനിക്ക് പക്വത ഒകെ ഉണ്ടായി എന്ന് പറയുന്നു. അത് അവരുടെ വിശ്വാസം. ഞാന്‍ മാക്‌സിമം ശ്രമിക്കുന്നു. ആരും പിന്നെ സിനിമയിലേക്ക് വിളിക്കാത്തതുകൊണ്ടാണ് സീരിയലിലേക്ക് ഫോക്കസ് ചെയ്തതെന്നും നടന്‍ പറഞ്ഞു.

  പടം തുടങ്ങുന്നതിന് മുന്‍പ്‌ ​മമ്മൂക്ക നല്‍കിയ മുന്നറിയിപ്പ്, അതുപോലെ സംഭവിച്ചു; ജൂഡ് ആന്തണി ജോസഫ്

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  'പിന്നെ എല്ലാത്തിലും ഒരു ഭാഗ്യം വേണം. നമുക്ക് കിട്ടുന്ന ചാന്‍സുകള്‍ നന്നായി ഉപയോഗിക്കാന്‍ ശ്രമിക്കുക. നെഗറ്റീവ് ക്യാരക്ടേഴ്‌സും ചെയ്യാന്‍ ഇഷ്ടമാണെന്നും' നടന്‍ പറഞ്ഞു. 'സിനിമയും സീരിയലും മൊത്തം റിയലായിട്ട് ചെയ്യാന്‍ പറ്റില്ല. കുറച്ച് ഫാന്റസിയൊക്കെ വെച്ചാണ് ചെയ്യുന്നത്. ആള്‍ക്കാര്‍ക്ക് ഒകെ ഇഷ്ടമാകുന്ന രീതിയില്. അത് നമ്മള് ചെയ്യുന്നു എന്നേ ഉളളൂ. അല്ലാതെ നമ്മള് റിയല്‍ ലൈഫില്‍ ഒന്നും ഒരിക്കലും ഇങ്ങനെ പോവില്ല. സാന്ത്വനത്തിലെ പോലെ ചിലപ്പോള്‍ സംഭവിക്കാം. ബാക്കി കാര്യങ്ങളൊക്കെ സീരിയലിന് വേണ്ടി ചെയ്യുന്നതാണ്'.

  Read more about: mammootty
  English summary
  santhwanam fame Rajeev Parameshwar reveals mammootty's interest in watching serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X