For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷഫ്നയ്ക്കൊപ്പം സാന്ത്വനത്തിലെ ശിവന്റെ പുതിയ തുടക്കം, ലിപ് ലോക്ക് വീഡിയോ വൈറൽ ആകുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്‌റെ മലയാളം പതിപ്പാണ് സീരിയൽ. തെലുങ്ക്, കന്നഡ, മറത്തി, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ തന്നെ മറ്റ് ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

  പാട്ട് പാടിത്തരാൻ ദീപ്തി എന്നോട് പറഞ്ഞിട്ടില്ലെന്ന് വിധു, കാരണം വെളിപ്പെടുത്തി ദീപ്തി

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ ടിപി, രക്ഷ രാജ്, ഗോപിക അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ . സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ശിവൻ എന്നാണ് നടൻ അറിയപ്പെടുന്നത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ് സജിൻ.

  ഞാൻ ഇംഗ്ലീഷ് സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു, നേരിട്ട മോശം അനുഭവത്തെ കുറിച്ച് റിമ കല്ലിങ്കൽ

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  സിനിമ താരം ഷഫ്നയെ ആണ് സജിൻ വിവാഹം കഴിച്ചിരിക്കുന്നത്. സാന്ത്വനം സീരിയൽ തുടങ്ങുന്നതിന് മുൻപ് ഷഫ്നയുടെ പേരിലായിരുന്നു നടനെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ സജിന്‌റെ പേരിലാണ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്നയും സജിനും. ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സജിന്റേയും ഷഫ്നയുടേയും ന്യൂയർ ആഘോഷമാണ്. പരസ്പരം സ്നേഹ ചുംബനം നൽകി കൊണ്ടാണ് ഇരുവരും 2022 നെ സ്വീകരിച്ചത്. ശിവേട്ടന്റേയും ഷഫ്നയുടേയും ലിപ് ലോക്ക് ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. രണ്ട് പേരും ഇതുപോലെ മുന്നോട്ട് പോകണമെന്നാണ പ്രേക്ഷകർ പറയുന്നത്. ന്യൂയർ ആശംസ നേർന്നു കൊണ്ടാണ് ഇരുവരും വീഡിയേ പങ്കുവെച്ചത്.

  ഡിസംബർ 11 ന് ആയിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹ വാർഷികം., സാന്ത്വനം കുടുംബത്തിനോടൊപ്പമായിരുന്നു ഇവരുടെ ആഘോഷം. കേക്ക് മുരിക്കുന്നതിന്റേയും മറ്റ്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹദുനത്തിൽ ൊരു ഹൃദയസ്പർശിയായ കുറിപ്പ് ഷഫ്ന പങ്കുവെച്ചിരുന്നു. സജിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. ഷഫ്നയുടെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.
  "നമുക്ക് വിവാഹ വാർഷികാശംസകൾ, ഇന്നലെ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് നിന്നിൽ നിന്നും കേൾക്കുന്നതാണ് എനിക്കേറെ സന്തോഷം.

  എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാൻ ആവേശം ഉളവാക്കുന്ന കാര്യവും. എന്നും ഞാൻ പറയുന്നത് പോലെ ഇനിയും ഞാൻ പറഞ്ഞു കൊണ്ടേയിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ...നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും. നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്നേഹവും അനു​ഗ്രഹവും ഞാനറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഇക്കാ. കൈകൾ കോർത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം... വിവാഹ വാർഷികാശംസകൾ.." എന്നാണ് ഷഫ്ന കുറിച്ചത്.

  ബാലാതാരമായിട്ടാണ് ഷഫ്ന സിനിമയിൽ എത്തിയത് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പ്ലസ് ടു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സജിനും ഷഫ്‌നയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സിനിമ പോലെ തന്നെ സീരിയില്‍ രംഗത്തും സജീവമാണ് ഷഫ്‌ന. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ഷഫ്‌നയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രിയങ്കരി എന്ന ഹിറ്റ് പരമ്പരയിലാണ് ഷഫ്‌ന അഭിനയിക്കുന്നത്.

  വീഡിയോ കാണാം

  Read more about: Santhwanam
  English summary
  Santhwanam Fame Sajin And Shafna's New Year Celebration Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X