For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവന്റെ വായിലെന്താ പഴമാണോ? വാ തുറന്ന് സംസാരിച്ചൂടേ, സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡിനെ കുറിച്ച് ആരാധകര്‍

  |

  ശിവാഞ്ജലിമാര്‍ പിണക്കം മറന്ന് പ്രണയിച്ച് തുടങ്ങിയതും അപ്പു ഗര്‍ഭിണിയായതുമെല്ലാം ചേര്‍ന്ന് സാന്ത്വനം വീട്ടില്‍ സന്തോഷത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ എല്ലാം വളരെ പെട്ടെന്ന് തീര്‍ന്നത് പോലെ പുതിയ പ്രതിസന്ധി കടന്ന് വന്നിരിക്കുകയാണ്. കടം വാങ്ങിയ പൈസ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെ അഞ്ജലിയുടെ അച്ഛനെയും അമ്മയെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് തമ്പി. ജയന്തിയുടെ കുത്തിത്തിരിപ്പിലൂടെ സംഭവിച്ച പ്രശ്‌നങ്ങള്‍ വലിയ രീതിയിലേക്ക് മാറിയിരിക്കുകയാണ്.

  ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  അഞ്ജലിയുടെ സ്വര്‍ണം വാങ്ങി അമ്മായിയച്ഛനെ സഹായിക്കാന്‍ ഇറങ്ങിയ ശിവന്‍ പന്ത്രണ്ട് ലക്ഷം രൂപയും ഉണ്ടാക്കാനുള്ള വഴി കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ വീട്ടില്‍ എല്ലാവരും പ്രശ്‌നം അറിഞ്ഞതോടെ കാര്യങ്ങള്‍ ശിവന്റെ കൈ വിട്ട് പോയി. സംഭവിച്ചതെന്താണെന്ന് പോലും തിരക്കാതെ ശിവനെ കടയില്‍ നിന്നും ഇറക്കി വിട്ടിരിക്കുകയാണ് ബാലേട്ടന്‍. ഇതോടെ സങ്കടപ്പെട്ട് ശിവന്‍ ഇറങ്ങി പോവുന്നതുമാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കുക. എന്നാല്‍ ഇതല്‍പ്പം കടന്ന് പോയെന്ന് പറഞ്ഞ് ആരാധകരും എത്തി.

  ഇന്നത്തെ എപ്പിസോഡില്‍ ബാലേട്ടന്‍ ഇത്തിരി ഓവര്‍ ആയോ എന്നൊരു സംശയം ഇല്ലാതില്ലെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന ഭൂരിഭാഗം കമന്റഉകളിലും പറയുന്നത്. അനിയന്മാരെ വളര്‍ത്തി വലുതാക്കിയെന്ന് അവകാശപ്പെടുന്ന ബാലന് അവരുടെ മനസ് അറിയാന്‍ സാധിക്കുന്നില്ലേ. എന്താണ് നടന്നത്, ആര്‍ക്കാണ് സ്വര്‍ണം കൊടുത്തത് എന്നൊക്കെ അന്വേഷിക്കുന്നതിന് പകരം ശിവനെ വഴക്ക് പറഞ്ഞ് ഓടിച്ചത് വളരെ മോശമായി പോയി. ആ സീന്‍ ശരിക്കുമൊരു വെറുപ്പിക്കല്‍ ആയി പോയെന്നാണ് പ്രേക്ഷകരില്‍ ചിലരുടെ അഭിപ്രായം.

  വന്ന് വന്ന് കണ്ണന്റെ വിവരവും പക്വതയും പോലും ഇല്ലാത്ത അവസ്ഥയിലായി ബാലേട്ടന്‍. ജയന്തി ശിവനെ കുറ്റം പറയുമ്പോള്‍ കണ്ണന്‍ മാത്രമേ പിന്തുണച്ചുള്ളു. അന്നേരവും മുതിര്‍ന്നവര്‍ക്കിടയില്‍ കാര്യം പറയാന്‍ നീ വരണ്ടെന്ന ബാലേട്ടന്റെ വര്‍ത്തമാനം തീരെ ശരിയായില്ല. അനാവശ്യമായ കാര്യങ്ങളിലേക്കോ ബുദ്ധിയില്ലാത്ത പ്രവൃത്തികളോ ശിവന്‍ ചെയ്യില്ലെന്ന് ഹരിയും പറഞ്ഞിട്ട് ബാലന്‍ കേട്ടില്ല. അല്ലെങ്കിലും കാര്യമറിയാതെ ദേഷ്യപ്പെടാന്‍ ബാലേട്ടന് ഒരു പ്രത്യേക കഴിവുണ്ടെന്ന് ചിലര്‍ തമാശരൂപേണ പറയുന്നു.

  അതേ സമയം ശിവേട്ടന്‍ ഇപ്പോള്‍ ഒന്നും വീട്ടില്‍ കേറരുത്. അപ്പോള്‍ എല്ലാവരും പഠിക്കും. ശിവേട്ടന്‍ ചെയുന്നത് ആരും നോക്കില്ല. അവസാനം എല്ലാവരും വന്നു സാരമില്ല, പോട്ടെ ശിവ.. അപ്പോള്‍ വന്ന സങ്കടത്തില്‍ പറഞ്ഞതാ എന്ന് പറയും. ഇതോടെ ശിവനും കരയും പ്രശ്‌നങ്ങളെല്ലാം അവിടെ തീരുകയും ചെയ്യും. വീണ്ടും ആ ഒരു രംഗത്തിലേക്ക് കൊണ്ട് എത്തിക്കരുതേ എന്ന് അപേക്ഷിക്കുകയാണ് ആരാധകര്‍. സത്യം എല്ലാവരും അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് എല്ലാം തുറന്ന് പറയാത്ത ശിവനെയും ആരാധകര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

  ഭര്‍ത്താവിന്റെ നായികയായി തിരിച്ച് വരുന്നു; ബാബുരാജിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടി വാണി വിശ്വനാഥ്

  Avarthana shares new video of Nandagopal Marar, Video goes viral

  ബാലേട്ടന്‍ ചോദിച്ചപ്പോള്‍ സ്വര്‍ണം എടുത്തത് എന്തിനാണ് എന്ന് പറയാതിരുന്നത് എന്താണ്. ശിവന്റെ വായില്‍ പഴം തിരുകിയിരിക്കുന്നോ. ഒന്നും ആരും അറിയാതെ ഇരിക്കാനല്ലേ ശിവന്‍ എല്ലാം ഒളിപ്പിച്ചത്. ഇപ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞില്ലേ പിന്നെ എന്തിനാ ഇങ്ങനെ ആവശ്യമില്ലാതെ നീട്ടി വലിക്കുന്നത്. കഥ വലിച്ചു നീട്ടാതെ പെട്ടന്ന് കാര്യങ്ങള്‍ പറയണം. ശിവന്റെ സത്യാവസ്ഥ പെട്ടന്ന് ബോധ്യപ്പെടണം. ഇല്ലെങ്കില്‍ വളരെ ബോറായിരിക്കും. കഥയില്‍ പെട്ടെന്ന് പുരോഗതി വന്നില്ലെങ്കില്‍ കാണുന്ന പ്രേക്ഷകര്‍ക്കും അതൊരു കല്ലുകടി പോലെയാവുമെന്നും റേറ്റിങ്ങിനെ പോലും ബാധിക്കുമെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

  പപ്പയുടെ പേര് പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിംപല്‍

  Read more about: serial സീരിയല്‍
  English summary
  Santhwanam Latest Promo: Netizens Demanded To Solve The Issue Between Shivan And Balan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X