For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പു ഗര്‍ഭിണിയായതിന് പിന്നാലെ സാന്ത്വനത്തില്‍ മറ്റൊരു വിശേഷം കൂടി; ശിവനും അഞ്ജലിയും വീണ്ടും ഒന്നിക്കുന്നു

  |

  യുവാക്കളുടെയടക്കം പിന്തുണയോട് കൂടി ജൈത്രയാത്ര തുടരുകയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയല്‍. ശിവന്‍-അഞ്ജലി താരദമ്പതമാരുടെ പിണക്കവും പരിഭവവും പ്രണയവുമൊക്കെയാണ് ആരാധകരെ ഏറ്റവും കൂടുതല്‍ സാധ്വീനിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുവരും പിണങ്ങി മാറി നില്‍ക്കുന്നതാണ് സീരിയലില്‍ കാണിച്ച് വരുന്നത്. ഇഷ്ടമില്ലാതെയാണ് രണ്ടാളും വിവാഹിതര്‍ ആയതെങ്കിലും അടുത്തറിഞ്ഞ് സ്‌നേഹിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ശിവന്റെ ഉള്ളിലേക്ക് ഒരു തെറ്റിദ്ധാരണ കടന്ന് വന്നത്.

  പ്രശ്‌നം എന്താണെന്ന് പോലും അഞ്ജലിയ്ക്ക് മനസിലായില്ലെങ്കിലും ശിവന്റെ പെരുമാറ്റം വലിയ ദുഃഖമാണ് സമ്മാനിച്ചത്. സ്വന്തം വീട്ടിലേക്ക് പോയ അഞ്ജലി അവിടെ അസ്വസ്ഥയാകുന്നതും ദുഃഖിച്ചിരിക്കുന്നതുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണിച്ച് പോരുന്നത്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് ഒരു സന്തോഷം വരുന്നത്. അഞ്ജലിയുടെ പിറന്നാള്‍ ആയി എന്നുള്ളതാണ് ആ വിശേഷം. അമ്മ സാവിത്രി പറയുമ്പോഴാണ് അഞ്ജലി പോലും ഇക്കാര്യം ഓര്‍ക്കുന്നത്.

   shivan-anju

  പിറന്നാള്‍ സമ്മാനമായി വയലറ്റ് നിറമുള്ള ഒരു സാരി അമ്മ അഞ്ജലിയ്ക്ക് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ സാന്ത്വനം വീട്ടിലേക്ക് തിരിച്ച് കൊണ്ട് വരുമോ എന്നും പിറന്നാള്‍ ആഘോഷം അവിടെ നടത്തുമോ എന്നുമാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. ശിവനും, അഞ്ജലിയും ഒന്നിച്ചുണ്ടാകുമ്പോള്‍ കാണാന്‍ നല്ല രസമായിരുന്നു. ഇപ്പോള്‍ കഥ വെറുതെ വലിച്ചു നീട്ടി ബോറടിപ്പിക്കുകയാണ്. ഇങ്ങനെ പോവുകയാണെങ്കില്‍ സാന്ത്വനത്തിന്റെ റേറ്റിങ് പെട്ടെന്ന് തന്നെ ഇടിയാന്‍ സാധ്യതയുള്ളതായിട്ടാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

  അഞ്ജലിയെ കുറിച്ച് പറയുമ്പോള്‍ ശിവനുണ്ടാവുന്ന അസ്വസ്ഥത ബാലേട്ടനും മനസിലായി തുടങ്ങി. ഹരി അത് സൂചിപ്പിച്ചതോട് കൂടി കാര്യങ്ങള്‍ എളുപ്പത്തിലാവുമെന്ന പ്രതീക്ഷ കൂടിയുണ്ട്. ബാലേട്ടന് കാര്യങ്ങള്‍ മനസ്സിലായല്ലോ... ഇനി നീട്ടി കൊണ്ടുപോകാതെ അവരുടെ പ്രശ്‌നം പരിഹരിക്കണം. ശിവനോട് ഇപ്പോള്‍ എത്രത്തോളം ഇഷ്ടമുണ്ടെന്ന് അഞ്ജലി പറഞ്ഞ കാര്യങ്ങള്‍ ദേവിയോ അപ്പുവോ കണ്ണനോ ആരെങ്കിലും ശിവനോട് പറഞ്ഞാലും മതി. ഇതോടെ ആ വലിയ തെറ്റിദ്ധാരണ മാറുകയും ശിവന്‍ അഞ്ജലിയെ സ്‌നേഹിക്കാനും തുടങ്ങും.

   shivan-anju

  ഇതുവരെ മനസിലുള്ള ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പരസ്പരം ഇഷ്ടമാണെന്ന് രണ്ടാള്‍ക്കും അറിയാം. അതിനിടയില്‍ ഇത്രയും വലിയൊരു പിണക്കം കൊണ്ട് വന്നത് തന്നെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നതിന് കാരണമായി. ഈ തെറ്റിധാരണ ഇനിയും നീട്ടി കൊണ്ടു പോകരുതെന്നാണ് പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ പ്രേക്ഷകര്‍ എഴുതുന്നത്. സീരിയലിന്റെ മൊത്തത്തിലുള്ള കാഴ്ചക്കാരും റേറ്റിങ്ങും ഇതിലൂടെ കുറയും. ബാലേട്ടനോ ദേവിയോ വേഗം അവരുടെ ഇടയിലെ പ്രശ്‌നം പരിഹരിക്കണം.

  എന്ത് നരകമാണിത്; കരീനയുടെ വസ്ത്രം മാറ്റിയതിന് അന്ന് ചീത്ത കേള്‍ക്കേണ്ടി വന്ന കഥ ദിയ മിര്‍സ പറയുന്നു

  അഞ്ജുവിന്റെ പിറന്നാളിന് ശിവേട്ടനും അഞ്ജുവും ഒന്നിക്കണം. തന്റെ പിറന്നാളിന് സര്‍പ്രൈസ് തരാന്‍ വേണ്ടി അഞ്ജു നടന്ന നിമിഷമൊക്കെ ഓര്‍മ്മ വരുമ്പോള്‍ ശിവന് എങ്ങനെ അഞ്ജലിയുടെ പിറന്നാള്‍ ആഘോഷിക്കാതെ ഇരിക്കാന്‍ പറ്റും. അതേ സമയം അഞ്ജു സാന്ത്വനത്തില്‍ വന്ന് അപ്പുവിന് ഉമ്മ കൊടുക്കുന്നുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. കഴിഞ്ഞ എപ്പിസോഡിൽ അപ്പു ഗർഭിണിയാവുന്നതാണ് കാണിച്ചത്. സാന്ത്വനം കുടുംബം ഈ സന്തോഷത്തിൽ നിറയുന്നതും കാണിച്ചിരുന്നു.

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  പിന്നാലെ സ്വന്തം വീട്ടിൽ പായസം ഉണ്ടാക്കിയാണ് അഞ്ജലിയും സന്തോഷം പങ്കുവെച്ചത്. പുതിയ വീഡിയോയിൽ വയലറ്റ് നിറമുള്ള സാരിയാണ് അഞ്ജു ഉടുക്കുന്നത്. അതിനര്‍ഥം പിറന്നാളിന് അമ്മ സമ്മാനിച്ച സാരിയും ഉടുത്ത് അഞ്ജലി സാന്ത്വനത്തിലേക്ക് തന്നെ എത്തുമെന്നാണെന്നും ചില ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. നിലവില്‍ ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിന്. മുന്‍പ് ഒന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും കുടുംബവിളക്കാണ് ഇപ്പോള്‍ ഒന്നാമതായി നില്‍ക്കുന്നത്.

  Read more about: serial
  English summary
  Santhwanam: Netizens Demanded The Writer To Solve The Issue Between Anjali And Shivan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X