For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണം നൽകി വീട് തിരികെ വാങ്ങാൻ ശങ്കരൻ', തമ്പി യഥാർഥ സ്വഭാവം പുറത്തെടുക്കുമോ എന്നറിയാതെ ശിവൻ

  |

  കുറച്ച് നാളുകളായി പ്രശ്നങ്ങൾക്ക് നടുവിലൂടെയായിരുന്നു സാന്ത്വനം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ സഞ്ചാരം. ബാലനും ശിവനും തമ്മിലുള്ള പ്രശ്നങ്ങളും ശിവനെ കടയിൽ നിന്നും ബാലൻ പുറത്താക്കിയ രം​ഗങ്ങളുമെല്ലാം സീരിയൽ പ്രേക്ഷകർ വളരെ നിരാശയോടെയാണ് കണ്ടിരുന്നത്. അത്രമേൽ സന്തോഷത്തോടെ കഴിയുന്ന ബാലനും ദേവിയും അവരുടെ സഹോദരങ്ങളും ഭാര്യമാരും എന്നന്നേക്കുമായി പിരിയുന്ന സാഹചര്യമുണ്ടാകുമോ എന്ന് വരെ ആശങ്കപ്പെട്ടിരുന്നു. ശിവാഞ്ജലി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് അഞ്ജലി വീണ്ടും സാന്ത്വനം വീട്ടിൽ തിരിച്ചെത്തിയതിന്റേയും അപ്പുവിനും ഹരിക്കും കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലുമായിരുന്ന സാന്ത്വനം വീട്ടിലേക്ക് ഇടിത്തീ പോലെയാണ് പുതിയ പ്രശ്നമെത്തിയത്.

  Also Read: 'തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും'; രമേഷ് പിഷാരടി

  അ‍ഞ്ജലിയുടെ കുടുംബത്തിന് വീട് നഷ്ടപ്പെട്ടതും തമ്പിയുടെ ക്രൂര പ്രവൃത്തികളുടേയും പേരിൽ സാന്ത്വനം കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടേയും സമാധനം നശിച്ചിരുന്നു. അഞ്ജലിയുടെ അച്ഛൻ ശങ്കരനെ ശിവൻ അഞ്ജലിക്ക് വിവാഹത്തിന് ലഭിച്ച സ്വർണ്ണം തിരികെ നൽകിയാണ് സഹായിച്ചത്. ഇതറിയാത്ത ബാലൻ അടക്കമുള്ള സാന്ത്വനത്തിലെ അം​ഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. എന്നും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബാലന്റേയും സഹോദരങ്ങളുടേയും ഭാര്യമാരുടേയും ഇടയിൽ ഇതോടെ ചെറിയ പ്രശ്നങ്ങൾക്ക് തുടക്കമാവുകയായിരുന്നു.

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  Also Read: 'റോഡ് റോളർ' നിർത്താൻ ശ്രമിക്കുന്ന രം​ഗങ്ങൾ യഥാർഥത്തിൽ സംഭവിച്ചതെന്ന് കലാസംവിധായകൻ

  അഞ്ജലിയുടെ സ്വർണ്ണം കൂട്ടുകാരനെ സഹായിക്കാനാണ് വാങ്ങിയത് എന്നാണ് ശിവൻ കുടുംബത്തിലെ മറ്റ് അം​ഗങ്ങളോട് പറഞ്ഞിരിക്കുന്നത്. സത്യാവസ്ഥ ആർക്കും അറിയാത്തതിനാലാണ് എല്ലാവരും ശിവനെതിരെ തിരിഞ്‍തും തീരുമാനം ശരിയല്ലെന്ന് അറിയിച്ച് ശകാരിക്കുകയും കടയിൽ നിന്നും പുറത്താക്കുകയുമെല്ലാം ചെയ്തത്. ശേഷം ദേവിയുടെ സംഭാഷണത്തിലൂടെ ശിവനോടുള്ള പിണക്കം മറന്ന് ബാലൻ ശിവനെ ചേർത്തുനിർത്തുന്നതും കാണാം. ഇപ്പോൾ വരാനിരിക്കുന്ന പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തമ്പി കൈയ്യടക്കിവെച്ചിരിക്കുന്ന വീട് തിരികെ വാങ്ങാൻ ശ്രമിക്കുന്ന ശങ്കരനും ശിവനുമാണ് പ്രമോയിലുള്ളത്. പുതിയ പ്രമോ വന്നതോടെ തമ്പി വീണ്ടും ശങ്കരനോട് ചതി കാണിക്കുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ കുറിച്ചത്.

  പലയിടത്ത് നിന്നും കടംവാങ്ങിയ തുക ഉപയോ​ഗിച്ചാണ് തമ്പി കൈയ്യടക്കിവെച്ചിരിക്കുന്ന വീട് തിരികെ വാങ്ങാൻ ശങ്കരനും ശിവനും പോകുന്നത്. എന്നാൽ ഉള്ളിലൊരു തെല്ല് ഭയം ശിവനുണ്ട്. മുമ്പ് നടന്ന സംഭവങ്ങൾ മനസിൽ വെച്ച് തമ്പി വീട് തിരികെ നൽകാതിരിക്കാൻ ശ്രമിക്കുമോ എന്ന ഭയത്തിലാണ് ശങ്കരനും ശിവനും തമ്പിയെ കാണാൻ എത്തിയത്. ജയന്തിയുടെ വാക്കുകളും പ്രേരണയും മൂലമാണ് തമ്പി ശങ്കരനെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. വേദനയുടെ കാലം കഴിഞ്ഞുവെന്നും ഇനി സ്വന്തം വീട് തമ്പിയിൽ നിന്നും തിരികെ വാങ്ങാം എന്ന ആശ്വസത്തിലുമാണ് ശങ്കരൻ തമ്പിയുടെ വീട്ടിലേക്ക് ചെല്ലുന്നതും പണം വാങ്ങി പ്രമാണവും ഉടമ്പടിയും തിരികെ നൽകാൻ ആവശ്യപ്പെട്ടുന്നതും. ഇനിയും കൃത്രിമത്വം കാണിച്ച് ശങ്കരന് വീട് നൽകാതിരിക്കാൻ തമ്പി ശ്രമിക്കുമോ എന്ന ആശങ്കയും പ്രമോ വന്നതോടെ ആരാധകർ പങ്കുവെച്ചു.

  അതേസമയം താൻ ​ഗർഭിണിയാണെന്ന വിവരം അച്ഛൻ തമ്പിയെ അറിയിക്കാൻ തനിക്ക് സാധിക്കാതിരുന്നതിന് പിന്നിൽ ബാലനും ദേവിയുമാണെന്ന് ആരോപിച്ച് അപർണ്ണ ദേവിയോട് കഴിഞ്ഞ ദിവസം കയർത്തിരുന്നു. ഭാര്യ ഭർത്താക്കന്മാരായ തനിക്കും ഹരിക്കും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാന്ത്വനം വീട്ടിലെ ആരും അനുവദം നൽകുന്നില്ലെന്നതിലെ ദേഷ്യമാണ് ദേവിയോട് നടത്തുന്ന പൊട്ടിത്തെറിയിലൂടെ അപർണ പറഞ്ഞത്. ഇതോടെ വീണ്ടും ചില അസ്വരസ്യങ്ങൾ ബാലനും സഹോദരങ്ങൾക്കുമിടയിൽ ഉണ്ടാകാൻ പോവുകയാണ് എന്നാണ് കഴിഞ്ഞ എപ്പിസോഡ് സൂചിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലുകളിൽ ഒന്നായ സാന്തനം ഇപ്പോൾ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണ്. കുടുംബവിളക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരു പരമ്പരയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ വ്യത്യാസത്തിലാണ് സാന്ത്വനത്തിന്റെ റേറ്റിങ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്.

  Read more about: asianet serial malayalam
  English summary
  santhwanam new promo: Sankaran met Thampi with the money to buy back the house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X