For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണുന്ന പ്രേക്ഷകര്‍ പോലും നാണിക്കും, നോട്ടം കൊണ്ട് പ്രണയത്തില്‍ അലിഞ്ഞ് ശിവനും അഞ്ജലിയും

  |

  സാന്ത്വനം സീരിയലില്‍ ശിവാഞ്ജലി ഒന്നിക്കുന്നത് കാണാന്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് ദൃശ്യ വിസ്മയമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഒരു തെറ്റിധാരണയുടെ പേരില്‍ അഞ്ജലിയും ശിവനും രണ്ട് വഴിക്ക് ആയതോടെ പ്രേക്ഷകരും നിരാശയിലായിരുന്നു. എത്രയും വേഗം ഇവരെ ഒന്നിപ്പിക്കണമെന്നും ഇല്ലെങ്കില്‍ റേറ്റിങ്ങ് ഇനിയും താഴേക്ക് പോവുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഒടുവില്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെ കഥ മുന്നോട്ട് പോവുകയാണ്. അഞ്ജലിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബാലന്റെ നിര്‍ദ്ദേശപ്രകാരം വീട്ടിലേക്ക് വരുന്നു.

  ശിവന്‍ വന്നില്ലെങ്കിലും എല്ലാവരുടെയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തി. പന്ത്രണ്ട് മണിയ്ക്കുള്ളില്‍ വീട്ടിലെത്തിയ ശിവന്‍ അഞ്ജലിയോട് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ അഞ്ജുവിന്റെ എല്ലാ പിണക്കവും മാറി. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രണയനിമിഷങ്ങളാണ് ഇനി സാന്ത്വനത്തില്‍ നടക്കാന്‍ പോവുന്നത്. ചുറ്റും ആരൊക്കെ ഉണ്ടെന്ന് പോലും ചിന്തിക്കാതെ പരസ്പരം സ്‌നേഹത്തോടെയുള്ള നോട്ടവും ചിരിയുമൊക്കെയായി ശിവാഞ്ജലി മിന്നുകയാണ്. പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് ഇതേ കുറിച്ച് പറയുന്നത്.

  ഇപ്പോഴാണ് സാന്ത്വനം കാണാന്‍ ത്രില്ല് ആയത്. അപ്പോഴുള്ള ബിജിഎം കൂടി ആയപ്പോള്‍ പറയേണ്ടന്നാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. ശിവാഞ്ജലിയുടെ റൊമാന്‍സിന് ഇടയിലേക്ക് കണ്ണനാണ് പാട്ടുകള്‍ വെച്ച് കൊടുക്കുന്നത്. ഈ പാട്ടിന് ഇത്രയും ഭംഗിയുണ്ടെന്ന് ഇത്രയും കാലം എനിക്ക് തോന്നിയില്ല. പണ്ടത്തേക്കാളും സുന്ദരം തന്നെയാ ശിവാഞ്ജലി. അവരുടെ നോട്ടവും ഈ പാട്ടും ഒരു രക്ഷയുമില്ല. എന്തായാലും ഇന്നത്തെ എപ്പിസോഡില്‍ കണ്ണന്റെ പാട്ട് സെലക്ഷന്‍ സൂപ്പറായിട്ടുണ്ടെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം.

  ശിവഞ്ജലിയുടെ റൊമാന്റിക് സീനും മധുരനോട്ടങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തത്് വിദ്യാസാഗറിന്റെ പാട്ടുകള്‍ ആണ്. പിണക്കത്തിന് ശേഷമുള്ള രണ്ടു പേരുടെയും ഇണക്കം കാണാന്‍ കട്ട വെയിറ്റിംഗ് തന്നെയായിരുന്നു. കുറച്ച് കാത്തിരിപ്പ് സമ്മാനിച്ചെങ്കിലും കുറേ കാലത്തിന് ശേഷം അങ്ങനെ അവര്‍ ഒന്നിച്ചു. അഞ്ജലിയുടെ ആ വരവും പിന്നെ ശിവേട്ടന്റെ എല്ലാം മറന്നുള്ള ആ നോട്ടവും, ആ മ്യൂസിക്കും എല്ലാം കൂടിയായപ്പോള്‍ പൊളിയായി. ഇത്രയും ദിവസം സീരിയലിന് ഉണ്ടായ കുറവ് എന്തായിരുന്നുവെന്ന് ഒറ്റ സീന്‍ കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

  അഞ്ജലി സാന്ത്വനം വീട്ടിലേക്ക് തിരിച്ചു വന്നതോടെ പഴയ ഉണര്‍വ്വ് അവിടെ എല്ലാവര്‍ക്കും ഉണ്ടായിരിക്കുകയാണ്. ഇപ്പോഴും പ്രണയം കലര്‍ന്ന നോട്ടമുണ്ടെങ്കിലും ശിവനും രണ്ടാളും തമ്മിലുള്ള തെറ്റിദ്ധാരണ മാറിയിട്ടില്ല. അഞ്ജലി തന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുണ്ടെന്ന സത്യം മനസിലാക്കി പെട്ടന്ന് തന്നെ രണ്ടുപേരുടെയും തെറ്റിദ്ധാരണ മാറണം. ഇതുവരെ കണ്ടതില്‍ നിന്നും യഥാര്‍ഥ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്‌നേഹത്തിലേക്ക് എത്തുന്നതിനാണ് ഇനി കാത്തിരിപ്പെന്നാണ് ആരാധകകര്‍ പറയുന്നത്.

  സുമിത്രയെ കാണാൻ പോലീസ് സ്റ്റേഷനിലെത്തി വേദിക, പിന്നെ സിദ്ധുവും, കുടുംബവിളക്ക് എപ്പിസോഡ്

  Mohanlal to sing a song for Shane nigam movie

  മുന്‍പ് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സാന്ത്വനം തിരിച്ച് വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം സാന്ത്വനത്തിനാണ്. കേവലം പോയിന്റുകളുടെ വ്യത്യാസത്തിലാണ് കുടുംബവിളക്കിനെ പിന്നിലാക്കിയത്. മാസങ്ങളോളമായി കുടുംബവിളക്ക് ആയിരുന്നു ഒന്നാമത്. എന്നാല്‍ ശിവന്റെയും അഞ്ജുവിന്റെയും പിണക്കം മാറി വരുന്നതും അപര്‍ണ ഗര്‍ഭിണിയായതും സാന്ത്വനത്തിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തു. പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത് പോലെ കഥയില്‍ മാറ്റം വരുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇനിയുള്ള എപ്പിസോഡുകളിലൂടെ സാന്ത്വനത്തിന് പഴയ പ്രൗഢീയിലേക്ക് എത്താമെന്നാണ് കമന്റുകള്‍.

  ആര് നിർബന്ധിച്ചാലും മിത്രയെ വിവാഹം ചെയ്യില്ല, സൂര്യയോട് മനസുതുറന്ന് ഋഷി

  Read more about: serial
  English summary
  Santhwanam New Promo: Shivan And Anjali's Romantic Moments Welcomed By Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X