For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിലേക്ക് പോകാന്‍ ഹരി, വീട്ടില്‍ പിടിച്ചു നിര്‍ത്താന്‍ തമ്പിയുടെ പുതിയ അടവ്; സാന്ത്വനത്തില്‍ ട്വിസ്റ്റ്

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം തുടങ്ങിയ സമയം മുതല്‍ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ പരമ്പര റേറ്റിംഗില്‍ മുന്നിലെത്തുകയും ചെയ്തു. ഇപ്പോഴും ഏഷ്യാനെറ്റിലെ പരമ്പരകളില്‍ മുന്നില്‍ തന്നെയാണ് സാന്ത്വനത്തിന്റെ സ്ഥാനം. ബാലന്റേയും ദേവിയുടേയും സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതുകൊണ്ട് സാന്ത്വനം വീട്ടില്‍ നടക്കുന്ന സംഭവബഹുലമായ രംഗങ്ങളില്‍ ആരാധകര്‍ക്ക് ഒരുപാട് ആകാംഷയുണ്ട്.

  രാജകുമാരിയെ പോലെ സുന്ദരിയായി അവതാരക അപർണ തോമസ്, ഫോട്ടോസ് കാണാം

  ഒരേസമയം തമാശകളും പ്രണയവും നാടകീയതയുമൊക്കെയാണ് സാന്ത്വനം വീട്ടില്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ആരാധകരുടെ ആകാംഷ വളര്‍ത്തുന്നതാണ് പ്രൊമോ വീഡിയോ. ഹരിയെയും അപ്പുവിനേയും സാന്ത്വനം വീട്ടില്‍ നിന്നും തമ്പി അകറ്റി മാറ്റുമോ എന്ന ബാലന്റെ പേടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പുതിയ വീഡിയോയും സൂചിപ്പിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  രസകരമായാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്. കഴിഞ്ഞ ദിവസം അഞ്ജുവിനോട് താന്‍ വരണമോ എന്ന് ശിവന്‍ ചോദിക്കുന്നത് കണ്ടിരുന്നു. ഇന്ന് കടയിലേക്ക് പോയ ശിവന്‍ വീട്ടിലേക്ക് തിരികെ വരികയാണ്. തിരിച്ചുവന്ന ശിവനെ ദേവിയുടേയും അഞ്ജുവിന്റേയും മുന്നില്‍ വച്ച് കണ്ണന്‍ കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്നിപ്പോള്‍ ഈ സമയം ഇങ്ങോട്ട് വരാന്‍ എന്താണ് കാരണം എന്നാണ് ശിവനോട് കണ്ണന്‍ ചോദിക്കുന്നത്. അഞ്ജുവിനെ കാണാനായി ഓരോ കാരണങ്ങളുണ്ടാക്കി ശിവന്‍ വരുന്നതിനെ മറ്റുള്ളവര്‍ സ്ഥിരം കളിയാക്കാറുള്ളതാണ്. ഇവിടെ അടുത്ത വന്നപ്പോള്‍ ചായ കുടിക്കണം എന്ന് തോന്നിയോ, തലവേദന വന്നോ അതോ ഈ ഫോട്ടോ കാണണം എന്ന് തോന്നിയോ എന്നും കണ്ണന്‍ ശിവനെ കളിയാക്കാനായി ചോദിക്കുന്നുണ്ട്.

  ഇത് കേട്ടതും അഞ്ജു ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ശിവന് വേണ്ടി സംസാരിക്കുന്നുണ്ട്. നിനക്കിത് എന്തിന്റെ കുഴപ്പമാടാ എന്ന് അഞ്ജു ശിവനോട് ചോദിക്കുകയാണ്. പിന്നാലെ തമ്പിയുടെ വീട്ടിലുള്ള ഹരിയേയും അപ്പുവിനേയുമാണ് കാണിക്കുന്നത്. ഹരിയാകെ ദേഷ്യത്തിലാണ്. ഏട്ടത്തി വിളിച്ചിട്ട് അപ്പു ഫോണ്‍ എടുക്കാത്തതാണ് ഹരിയെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്. എട്ടത്തി വിളിച്ചിട്ട് നീ ഫോണ്‍ എടുത്തില്ലല്ലേ, നിനക്ക് ജ്യൂസ് തരേണ്ട സമയം ആയപ്പോള്‍ അലാം അടിച്ചത് കൊണ്ട് വിളിച്ച് നോക്കിയതാണ് ആ പാവമെന്നും വേറെ എവിടെ കിട്ടും ഇങ്ങനൊരു ഏട്ടത്തിയെ എന്നും ഹരി അപ്പുവിനോട് ചോദിക്കുന്നുണ്ട്. ഉത്തരമില്ലാതെ മിണ്ടാതെ നില്‍ക്കുകയാണ് ഈ സമയം അപ്പു.

  പിന്നാലെ സാന്ത്വനം വീട്ടിലെ തമാശകളിലേക്ക് കടക്കുകയാണ് വീഡിയോ. എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ഏട്ടാനിയന്മാര്‍ കഴിഞ്ഞിട്ടേയുള്ളൂ പുറത്തു നിന്നും വന്ന പെണ്ണുങ്ങള്‍ എന്നാണ് കണ്ണന്‍ അഞ്ജുവിനോടായി പറയുന്നത്. കണ്ണന്റെ വാക്കുകള്‍ക്ക് മുന്നില്‍ അഞ്ജു മിണ്ടാതെ വിഷമിച്ചിരിക്കുമ്പോഴേക്കും ശിവന്‍ കണ്ണന് മറുപടിയുമായി എത്തുകയായിരുന്നു. എനിക്ക് ദേവേടത്തിയും അപ്പുവേടത്തിയും അഞ്ജുവും കഴിഞ്ഞിട്ടേയുള്ളൂ നീ എന്നായിരുന്നു ശിവന്‍ കണ്ണനോട് പറഞ്ഞത്. ഇതോടെ കണ്ണന്റെ വായയടയുകയായിരുന്നു. അഞ്ജുവും ദേവിയും ശിവന്റെ വാക്കുകള്‍ കേട്ട് കണ്ണന്‍ ചമ്മിയത് കണ്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ വീണ്ടും തമ്പിയുടെ വീട്ടിലേക്ക് കടക്കുകയാണ് പ്രൊമോ വീഡിയോ.

  ആവേശം കൂടി കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ്; പിന്നെ കണ്ടത് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണെന്ന് രസ്‌ന പവിത്രൻ

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  ഹരിയെ വീട്ടില്‍ തന്നെ നിര്‍ത്താനായി പുതിയ അടവ് പുറത്തെടുക്കുകയാണ് തമ്പി. ഇവിടെ കുടുംബ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടുകളുമൊക്കെയുണ്ടെന്നും നീയും ഹരിയും അതൊക്കെ കൂടിയിട്ട് ഇവിടെ നിന്നും പോയാല്‍ മതിയെന്നാണ് തമ്പി അപ്പുവിനോട് പറയുന്നത്. ഇങ്ങനെ ഹരിയെ തന്റെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കുകയാണ് തമ്പി. ഇതോടെ ബാലനെ വെല്ലുവിളിച്ചപ്പോള്‍ പറഞ്ഞത് പോലെ ഹരിയേയും അപ്പുവിനേയും സാന്ത്വനം വീട്ടില്‍ നിന്നും തമ്പി അകറ്റുമോ എന്നാണ് ആരാധകരുടേയും ആശങ്ക. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ സാന്ത്വനം വീട് കടന്നു പോവുക സംഭവ ബഹുലമായ രംഗങ്ങളിലൂടേയായിരിക്കും എന്നുറപ്പാണ്.

  Read more about: serial
  English summary
  santhwanam Promo Hari Wants To Go Back To Home But Thambi Has Some Other Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X