For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയും ശിവനും ഇത്രയും ക്യൂട്ടാണോ? സമ്മാനം കൊടുത്ത ശേഷമുള്ള എക്‌സ്പ്രഷന്‍ അപാരമെന്ന് ആരാധകരും

  |

  പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നത് പോലെ രസകരമായ കഥയാണ് സാന്ത്വനം സീരിയലില്‍ നടക്കുന്നത്. ശിവനും അഞ്ജലിയും പിണക്കത്തിലായപ്പോള്‍ എല്ലാവരും നിരാശയിലായിരുന്നു. എന്നാലിപ്പോള്‍ രണ്ടാളും സ്‌നേഹത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. മനോഹരമായ പ്രണയനിമിഷങ്ങള്‍ കൂടി കാണിച്ച് തുടങ്ങിയതോടെ സീരിയല്‍ വേറെ ലെവല്‍ എന്നേ പറയാനുള്ളു. അതേ സമയം സാന്ത്വനം കുടുംബത്തിലേക്ക് ഉടനെ മറ്റൊരു വലിയ പ്രശ്‌നം കൂടി നടക്കാന്‍ പോവുകയാണെന്ന് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  അഞ്ജലിയുടെ വിവാഹം നടത്താനായി കടം വാങ്ങിയ മാതാപിതാക്കള്‍ക്ക് ആ കാശ് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. സഹായം വാങ്ങാന്‍ പോലും ആരുമില്ലാത്ത സാഹചര്യം ആണെങ്കിലും അവിടെ ശിവ്ന്‍ ഇടപെടുമെന്ന് തന്നെയാണ് അറിയുന്നത്. അതേ സമയം പുതിയ പ്രൊമോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് സീരിയലിനെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്.

  ശിവേട്ടന്റെയും അഞ്ജുന്റെയും എക്‌സ്പ്രഷന്‍സും ചിരിയും ഒക്കെ ഒരേ പൊളിയാണ്. അഞ്ജലിയ്ക്ക് ശിവന്‍ പിറന്നാള്‍ സമ്മാനം വാങ്ങിയെന്ന കഥ വീട്ടില്‍ എല്ലാവരും അറഞ്ഞിരിക്കുകയാണ്. ഇതേ കുറിച്ച് രണ്ടാളോടും ദേവി ചോദിക്കുകയും ചെയ്തു. ആ സമയ്ത്ത് ശിവേട്ടന്റെ ചമ്മലും അഞ്ജുവിന്റെ എക്‌സ്പ്രഷനും കൂടി ആവുമ്പോള്‍ ഹോ ശിവാഞ്ജലി വേറെ ലെവലായി മാറും. അതേ സമയം ഭര്‍ത്താവിന്റെ കടമയും ഒരു മരുമകന്റെ കടമയും നന്നായി ചെയ്യാന്‍ ശിവന് സാധിക്കുമെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

  വലിയ കടക്കെണിയിലായ ശങ്കരാമമ്മയുടെ അവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു. ഇതിന് പിന്നില്‍ ജയന്തി ആണെന്ന് അവര്‍ അറിയണം. എന്നിട്ട് സാവിത്രിയും ജയന്തിയും തമ്മില്‍ പിരിയുകയും വേണം. ശിവേട്ടന്‍ കൂടെയുള്ളപ്പോള്‍ ഒരു പ്രശ്‌നവും ഒരു വിഷയമല്ല. ചങ്കുറപ്പുള്ള നട്ടെല്ലുള്ള ശിവേട്ടന്റെ താണ്ഡവം കാണാന്‍ കാത്തിരിക്കുന്നു. തമ്പി-ശിവന്‍ നേര്‍ക്കുനേര്‍ ഫൈറ്റ് കാണേണ്ടത് തന്നെയാണെന്ന് ചിലര്‍ പറയുന്നത്. എന്നാല്‍ ദേവിയുടെയും കണ്ണന്റെയും അഭിനയം ലേശം ഓവര്‍ ആവുന്നില്ലേ എന്ന ചര്‍ച്ചകളും നടക്കുകയാണ്.


  ഓരോ എപ്പിസോഡ് കഴിയുംതോറും ദേവി ഓവര്‍ ആവുകയാണ്. അതുപോലെ കണ്ണനും. പല എപ്പിസോഡുകളിലും അഞ്ജലിയുടെ മുഖത്ത് തന്നെ ആ ഇറിറ്റേഷന്‍ കാണാം. കുറച്ചൊക്കെ കളിയാക്കല്‍ രസമാണ്. പക്ഷെ എപ്പോഴും ചെയ്യുന്നത് എത്ര സ്‌നേഹം ഉണ്ടെന്ന് പറഞ്ഞാലും ശല്യം ആണ്. ഇനി വരുന്ന എപ്പിസോഡിലെങ്കിലും ദേവിയേച്ചി ഇത്രക്ക് പറയാന്‍ എന്താ ഉള്ളത് എന്ന് അഞ്ജു ചോദിക്കുകയും, ശിവന്‍ അതിനെ സപ്പോര്‍ട്ട് ചെയ്തു അഞ്ചുന്റെ സൈഡ് നില്‍ക്കുമ്പോ ബാലേട്ടനും അത് ശരിവെക്കുകയും, ദേവി മോങ്ങി കൊണ്ട് ഇരിക്കുകയോ കംപ്ലയിന്റ് ചെയ്യുകയോ ചെയ്യാതെ സ്വന്തം തെറ്റ് മനസിലാക്കുന്നതും ആയി കാണിക്കണം. അങ്ങനെ നല്ലൊരു മെസ്സേജ് കൊടുക്കാന്‍ സാധിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

  അതുപോലെ കണ്ണന്‍ ഒരു ബികോം സ്റ്റുഡന്റ് ആണ്. അവനു അതിന്റെ പക്വത കൊടുക്ക്. ഓവര്‍ ഇടപെടല്‍ എത്ര കുടുംബങ്ങളെ ആണ് നശിപ്പിക്കുന്നത്. അതെങ്കിലും ഒന്ന് മനസിലാക്ക്. അഞ്ജുനും അപ്പുനും ജോലി വേണം. ദേവിപുരാണം നിര്‍ത്തി എല്ലാ ക്യാരക്ടേഴ്സിനും തുല്യമായിട്ടുള്ള പ്രധാന്യം നല്‍കണം. സീരിയലിന്റെ കവര്‍ ചിത്രത്തില്‍ ദേവിയുടെയും ബാലന്റെയും ചിത്രം മാത്രം വെക്കാതെ സാന്ത്വനം കുടുംബ ഫോട്ടോ വെക്കണം. ശിവജ്ഞലിയുടെ തെറ്റിദ്ധാരണ മുഴുവനായി മാറ്റണം. ജയന്തിയുടെ നെഗറ്റീവിറ്റി ലേശം കുറയ്ക്കാം.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  എന്നും രാവിലെയും രാത്രിയുമൊക്കെ ഇങ്ങനെ സാരി മാത്രം ആരെങ്കിലും ഉടുക്കുമോ? ബാക്കി എല്ലാ കാര്യത്തിലും വലിയ തത്വം പറയുമ്പോള്‍ അഞ്ജലിയ്ക്കും അപ്പുവിനും സാരി മാറ്റി ചുരിദാര്‍ ഇടക്കെങ്കിലും കൊടുക്കാവുന്നതാണ്. എല്ലായിപ്പോഴും ദേഷ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കി ലക്ഷ്മി അമ്മയോട് വല്ലപ്പോഴും ഒന്ന് ചിരിക്കാനുള്ള അവസരം വരുത്തണം. ടു വീലറില്‍ പോകുമ്പോ ഹെല്‍മെറ്റ് ധരിക്കുന്നതായി കാണിച്ച് നല്ലൊരു സന്ദേശം സമൂഹത്തിന് നല്‍കാന്‍ കഴിയും. വിവാഹം വരെ കഴിഞ്ഞ അനിയന്മാരെ സ്വന്തമായി ചിന്തിക്കാന്‍ വിടുകയും അവരുടെ സ്വകാര്യതയിലേക്ക് കൈ കടത്താതെ ഇരിക്കുകയും വേണം. അവരെ ഏട്ടത്തികോന്തന്മാര്‍ ആക്കി വെറുപ്പിക്കരുത്. എന്ന് തുടങ്ങി സാന്ത്വനം സീരിയലില്‍ മാറ്റം വരുത്തേണ്ടതായി നിരവധി കാര്യങ്ങളാണ് ആരാധകരില്‍ ചിലര്‍ പങ്കുവെക്കുന്നത്.


  ലിപ് ലോക് സീൻ ചെയ്യുന്നത് അത്ര ഈസിയല്ല; അതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ദുർഗയും കൃഷ്ണ ശങ്കറും

  Read more about: serial
  English summary
  Santhwanam Promo: Here's How Netizens Comments After Shivan Gifted Earnings To Anjali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X