For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ഷഫ്‌നയെ ദൈവം എനിക്ക് തന്ന സമ്മാനമാണ്; 24-ാമത്തെ വയസിലെ പ്രണയ വിവാഹത്തെ കുറിച്ച് സജിന്‍

  |

  സോഷ്യല്‍ മീഡിയയില്‍ നിറയെ സ്വാന്തനം സീരിയലിനെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നിറയുകയാണ്. നടി ഷഫ്‌നയുടെ ഭര്‍ത്താവ് സജിനാണ് സ്വാന്തനത്തിലെ നായകനായ ശിവനെ അവതരിപ്പിക്കുന്നത്. സീരിയല്‍ ഹിറ്റായതോടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് സജിനിപ്പോള്‍.

  പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിന്‍ വെള്ളിത്തിരയിലെത്തിയത്. അതിന് ശേഷം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ ലഭിച്ച സ്വീകാര്യത ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്നു. വനിത ഓണ്‍ലൈന് ല്‍കിയ അഭിമുഖത്തിലായിരുന്നു സീരിയലിനെ കുറിച്ചും നടി ഷഫ്‌നയുമായിട്ടുള്ള വിവാഹത്തെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തിയത്.

  ഷഫ്‌നയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഒപ്പം അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ കുടുംബവും. എന്റെ ആഗ്രഹം മനസിലാക്കി ഒപ്പം നിന്നവരാണ് അവര്‍. വേറെ എന്തെങ്കിലും ജോലി നോക്ക്, ഇതിന്റെ പിന്നാലെ നടന്ന് ജീവിതം കളയാതെ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. അതാണ് എനിക്ക് ഊര്‍ജ്ജമായത്. കല്യാണം കഴിഞ്ഞിട്ട് 7 വര്‍ഷമായി. എന്റെ 24-ാമത്തെ വയസിലായിരുന്നു കല്യാണം. ഷഫ്‌ന 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ അഭിനയിച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്തത്. കുറേ പ്രശ്‌നങ്ങളുണ്ടായി.

  എന്റെ വീട്ടില്‍ കുഴപ്പമുണ്ടായിരുന്നില്ലെങ്കിലും ഷഫ്‌നയുടെ വീട്ടില്‍ അംഗീകരിച്ചില്ല. മതം, ജോലി, പ്രായം ഒക്കെ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ എല്ലാ അകല്‍ച്ചകളും മാറി വരുന്നു. അവള്‍ സ്വന്തം വീട്ടില്‍ പോയി നില്‍ക്കാറൊക്കെയുണ്ട്. ഷഫ്‌നയെ ദൈവം എനിക്ക് തന്ന സമ്മാനമാണ്. സ്വാന്തനത്തിലെ അവസരം കിട്ടിയതും ഷഫ്‌ന കാരണമാണ്. എം രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയുമായി ഷഫ്‌നയ്ക്ക് ചെറുതിലേ പരിചയമുണ്ട്.

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് സൂര്യനുള്‍പ്പെടെ പലര്‍ക്കും ഷഫ്‌ന പറഞ്ഞ് എന്റെ അഭിനയ മോഹം അറിയാം. അദ്ദേഹമാണ് ഇങ്ങനെയൊരു സീരിയല്‍ തുടങ്ങുന്നുണ്ട്. ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞത്. സീരിയല്‍ വേണോ വേണ്ടയോ എന്ന് ആദ്യം ചെറിയ സംശയം തോന്നിയെങ്കിലും രഞ്ജിയേട്ടന്‍ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. മാത്രമല്ല രജപുത്ര എന്ന വലിയ ബാനറിന്റെ ഭാഗമായി ജോലി ചെയ്യുകയെന്നത് ഭാഗ്യമാണല്ലോ.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  പ്ലസ് ടു വിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാനും ഷഫ്‌നയും പരിചയപ്പെട്ടത്. ഷെഡ്യൂള്‍ കഴിയാറായപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. ഞാന്‍ പൊതുവേ സംസാരിക്കാന്‍ ചമ്മലും സഭാകമ്പവും ഒക്കെയുള്ള ആളാണ്. പതിയ പതിയെ സൗഹൃദം പ്രണയമായി. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹത്തിലേക്ക് എത്തിയത്. മക്കളായിട്ടില്ല. ചില ചിത്രങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം ചേട്ടന്റെ മകളെ കണ്ട് പലരും ഞങ്ങളുടെ മോളാണെന്ന് കരുതിയിട്ടുണ്ട്.

  Read more about: shafna ഷഫ്‌ന
  English summary
  Santhwanam Serial Fame Sajin About His Love Marriage With Shafna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X