For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെറുതെ കാശ് കളയാൻ എന്തിന് കൊണ്ടുനടക്കുന്നുവെന്ന് അവർ ചോദിച്ചു'; മകളുടെ അസുഖത്തെ കുറിച്ച് നടി സിന്ധു മനു വർമ!

  |

  ജനഹൃദയങ്ങൾ ഹൃദയത്തോട് അടുപ്പിച്ച് നിർത്തിയ പരമ്പരയാണ് സാന്ത്വനം. സംപ്രേഷണം തുടങ്ങി വളരെ പെട്ടാന്നായിരുന്നു സാന്ത്വനത്തെ ആരാധകർ ഏറ്റെടുത്തത്. കൂട്ടുകുടുംബത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാംതന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

  പ്രായ വ്യത്യാസമോ ലിംഗ വ്യത്യാസമോ ഇല്ലാതെയായിരുന്നു ഈ പരമ്പരയെ ആരാധകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചത്. ഏറെ ആരാധകരുള്ള പരമ്പരയ്ക്ക് സ്‌ക്രീനിന് പുറത്ത് സോഷ്യൽമീഡിയയിലും നിരവധി ആരാധകരാണുള്ളത്.

  Also Read: 'നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ നിലനിർത്തണം'; മക്കളെ കുറിച്ച് അഭിമാനിച്ചിരുന്ന ​ഗോപി സുന്ദർ!

  സീരിയലിൽ ഒരു കേന്ദ്ര കഥാപാത്രമായ കണ്ണന്റെ മുറപ്പെണ്ണ് അച്ചുവിന്റെ അമ്മയായി എത്തുന്ന നടി സിന്ധു മനുവർമയും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്. ‌കുറച്ച് നാളുകളെ ആയുള്ളു സിന്ധു സാന്ത്വനത്തിന്റെ ഭാ​ഗമായിട്ട്.

  സാന്ത്വനത്തിന് പുറമെ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന അമ്മ മകൾ എന്ന സീരിയയിൽ ക്രൂരയായ വില്ലത്തി അമ്മയിയമ്മയായും സിന്ധു അഭിനയിക്കുന്നുണ്ട്.

  നിരവധി സിനിമകളിലും സീരിയലുകളിലും സഹനടനായി അഭിനയിച്ചിട്ടുള്ള മനു വർമയാണ് സിന്ധു മനു വർമയുടെ ഭർത്താവ്. ബാലതാരമായി സിനിമയിലെത്തിയ സിന്ധു വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

  Also Read: '12000 രൂപയ്ക്ക് മലയാളത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ച മാധുരി ദീക്ഷിതിനെ വേണ്ടെന്ന് വെച്ചു'; മുകേഷ് പറയുന്നു!

  തലയണ മന്ത്രം ഉൾപ്പടെ നിരവധി സിനിമകളിലും സിന്ധു അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഒരു കാരണമുണ്ടായിരുന്നുവെന്നും ഭർത്താവ് മനുവിന് അതിൽ യാതൊരു പങ്കുമില്ലെന്നും സിന്ധു പറയുന്നു.

  തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തമാണ് എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കിയതെന്നും സിന്ധു ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്ത് വിശദീകരിച്ചു.

  ഇളയ മകൾ ഗൗരി ജനിച്ച ശേഷമാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതെന്നും സിന്ധു പറയുന്നു. 'ഇളയ മകൾ ജനിച്ചപ്പോൾ ചെറിയ അസാധാരണത്വം ഉണ്ടായിരുന്നു. തലച്ചോറിയിൽ കുറച്ച് ഫ്‌ളൂയ്ഡ് ശേഖരണം വന്നു. രണ്ട് ശസ്ത്രക്രിയ നടത്തി.'

  Also Read: 'എന്ത് ചെയ്യുമ്പോഴും മനസിലേക്ക് ആദ്യം വരുന്ന മുഖം, എന്റെ ജീവനായവൾ'; മകളെ കുറിച്ച് അമൃത സുരേഷ്!

  'മകൾക്ക് അസുഖം വന്നതുമുതൽ എല്ലാവരും തകർന്നു പോയി. മകൾ ഇപ്പോഴും ബെഡ്ഡിലും വീൽ ചെയറിലും തന്നെയാണ്. 14 വയസായി. സംസാരിക്കുകയൊന്നും ഇല്ല. ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും കൊണ്ടുപോയി അവളെ ചികിത്സിച്ചു. ഇപ്പോഴും തുടരുന്നു.'

  'ഒരു ദിവസം അവൾക്ക് വേണ്ടി മാത്രം 1500 രൂപ വരെ വേണം. മകളുടെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതാണ് ഞങ്ങളുടെ പ്രതീക്ഷ' സിന്ധു പറയുന്നു.

  മനു വർമയും മകൾ പിറന്നശേഷമുള്ള ജീവിതത്തെ കുറിച്ച് വിവരിച്ചു. 'മകൾ ജനിച്ച് നാല് വർഷത്തോളം സിന്ധു പുറത്തേക്ക് ഇറങ്ങിയിട്ട് പോലും ഇല്ല.'

  'രണ്ട് ഓപ്പറേഷൻ കഴിഞ്ഞത് കാരണം ഇൻഫെക്ഷനാകുമോ എന്ന പേടിയായിരുന്നു. ചികിത്സക്കായി മകളെയും കൊണ്ട് എല്ലായിടത്തും പോകും. അതല്ലാതെ മറ്റൊരു ലോകം ഞങ്ങൾക്കുണ്ടായിരുന്നില്ല.'

  'കുഞ്ഞ് ജനിക്കുന്നത് വരെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന സിന്ധു പെട്ടന്ന് സയലന്റായപ്പോൾ അച്ഛനമ്മമാർക്കും എനിക്കും വിഷമം തോന്നി' മനു പറഞ്ഞു. കടുത്ത ഡിപ്രഷനിലൂടെയാണ് ആ സമയങ്ങളിൽ കടന്ന് പോയത്.

  'ആൾക്കാരെ കാണാൻ പോലും പേടിയായിരുന്നു. മറ്റുള്ളവരുടെ സംസാരവും വേദനിപ്പിച്ചു. അതിൽ നിന്ന് എല്ലാം ഒരു മാറ്റം വരുത്താൻ വേണ്ടി മനു ഏട്ടനും അച്ഛനും നിർബന്ധിച്ചു. ഡിപ്രഷനും മാറണം അതിനൊപ്പം വരുമാനവും വേണം.'

  'ആ സാഹചര്യത്തിലാണ് വീണ്ടും അഭിനയത്തിലേക്ക് വരുന്നത്. എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നതെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എന്തിനാണ് വെറുതെ കാശ് കളയുന്നത്.'

  'ഇത് നേരെയാവുകയൊന്നും ഇല്ല എന്നൊക്കെ പലരും പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നു. മകൾ കൈക്കുഞ്ഞായിരുന്ന സമയത്ത് അവളേയും എടുത്ത് ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു.'

  'അപ്പോൾ ചിലർ പറയും കുറച്ച് കൂടെ കഴിഞ്ഞാൽ പിന്നെ സിന്ധുവിന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കില്ലല്ലോ. പെൺകുട്ടിയല്ലേ എടുത്ത് നടക്കാൻ പറ്റുമോ എന്നൊക്കെയായിരുന്നു പലരും ചോദിച്ചിരുന്നു' സിന്ധു മനു വർമ പറയുന്നു.

  Read more about: Santhwanam
  English summary
  santhwanam serial fame sindhu manuvarma open up about her daughter health issues, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X