For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബാലനും ദേവിയും മാത്രമല്ല ഞങ്ങളും പടിയിറങ്ങുന്നു'; കണ്ണീർ ട്രാക്ക് മാറ്റിപിടിക്കാൻ സാന്ത്വനത്തോട് പ്രേക്ഷകർ!

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ടോപ്പ് ലെവലിലുള്ള സീരിയലാണ് സാന്ത്വനം. കഴിഞ്ഞ ​രണ്ടാഴ്ചയായി കരച്ചിലും കലുഷിതമായ അന്തരീക്ഷവുമാണ് സാന്ത്വനം കുടുംബത്തിൽ. കാലങ്ങളായുള്ള പരമ്പരകളിൽ നിന്നും അധികമൊന്നും മാറിയിട്ടില്ലെങ്കിലും പരമ്പരയുടെ കഥയുടെ അവതരണവും കഥാപാത്രങ്ങളുടെ അഭിനയവുമാണ് സീരിയലിനെ വേറിട്ട് നിർത്തുന്നത്.

  ഇതുവരെ മലയാളം മിനിസ്‌ക്രീൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രണയവും പ്രണയ ജോഡികളുമെല്ലാം സാന്ത്വനത്തിന്റെ മാത്രം പ്രത്യേകതയാണ്.

  Also Read: 'ധ്യാനിന്റെ വീമ്പുപറച്ചിലിനെതിരെ ഇരകൾ‌ക്ക് സംസാരിക്കാനുള്ള സമയമാണിത്'; വിമർശനവുമായി എൻ.എസ് മാധവൻ!

  പതിവായുള്ള കണ്ണീർ പരമ്പയിൽ നിന്നെല്ലാം വ്യത്യസ്തമാണ് സാന്ത്വനമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത് പതിവ് കണ്ണീർ സീരിയൽ ട്രാക്കിലാണ്. പക്ഷെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

  സാന്ത്വനം കുടുംബത്തിലെ സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും കുടുംബത്തിന്റേയും കഥയാണ് പരമ്പര പറയുന്നത്. പ്രശ്‌നങ്ങളാൽ കലുഷിതമായ അന്തരീക്ഷത്തിലാണ് പരമ്പര ഇപ്പോൾ‌ സഞ്ചരിക്കുന്നത്.

  ഹരിയുടേയും അപർണയുടേയും കുഞ്ഞ് മരിച്ചതോടെയാണ് സാന്ത്വനത്തിലെ അം​ഗങ്ങളുടെ അവസ്ഥ കൂടുതൽ‌ ദുസ്സഹമായത്.

  Also Read: 'എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?'; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞതിന് പിന്നിൽ!

  ഹരിയേയും അപർണയേയും തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണമെന്നും സാന്ത്വനത്തിൽ നിന്നും അവരെ അകറ്റണമെന്നുമാണ് തമ്പിയുടെ ലക്ഷ്യം.

  ഇതിനായി പല അടവുകൾ തമ്പി പയറ്റിയെങ്കിലും ഹരിയും അപർണയും അവയെല്ലാം തകർത്തു. പിന്നീട് തന്റെ ഇളയ സഹോദരിയെ സാന്ത്വനത്തിലേക്കയച്ച് അപർണ്ണയെ കൂട്ടികൊണ്ട് വരാനുള്ള അടവ് തമ്പി ഇറക്കി. എന്നാൽ അതും ഫലം കണ്ടില്ല.

  ശേഷം തമ്പിയുടെ മൂത്ത സഹോദരി രാജേശ്വരി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. രാജേശ്വരി പ്രശ്‌നത്തിൽ ഇടപെട്ടത് കായികമായിട്ടായിരുന്നു. തന്റെ ഗുണ്ടകളെ വച്ച് അപർണ്ണയുടെ ഭർത്താവായ ഹരിയെ വിളിപ്പിക്കുകയും തല്ലുകയുമായിരുന്നു.

  അത് ചോദിക്കാനെത്തി ശിവനും ഹരിയും രാജേശ്വരിയുടെ ഓഫീസിൽ തല്ലുണ്ടാക്കി. പ്രശ്‌നമറിഞ്ഞ അപർണ്ണ തന്റെ വീട്ടിലേക്കെത്തി അച്ഛനേയും അപ്പച്ചിയേയും ചീത്ത വിളിക്കുകയും ഇനി തന്റെ കാര്യത്തിൽ ഇടപെടരുതെന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നു.

  വീട്ടിൽനിന്ന് ഇറങ്ങിയ അപർണ്ണ ഹരിയെ കാണുകയും ഹരിയുടെ അടുക്കലേക്ക് നീങ്ങുമ്പോൾ തല കറങ്ങി വീഴുകയുമായിരുന്നു. ആ വീഴ്ച്ചയിൽ അപർണ്ണയുടെ വയറ്റിലെ കുഞ്ഞ് നഷ്ടപ്പെട്ടു.

  വീട്ടിൽ ആദ്യമായി കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷത്തിലായിരുന്നു സാന്ത്വനത്തിലെ അം​ഗങ്ങൾ. അപ്പുവിന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും സങ്കടകടലിലായി.

  അതിനിടയിൽ ജയന്തി അടക്കമുള്ളവർ ​ദേവി ശാപം കിട്ടിയ സ്ത്രീയാണെന്നും അവർ‌ ഉള്ളിടത്ത് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞ് പരത്തുന്നു.

  വിഷമം താങ്ങാനാവതെ സാന്ത്വനത്തിൽ നിന്നും കുറച്ച് നാൾ മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദേവിയും ബാലനും. വീട്ടിലുള്ള അനിയന്മാരോടും അവരുടെ ഭാര്യമാരോടും കള്ളങ്ങൾ പറഞ്ഞാണ് എല്ലാവരിൽ നിന്നും മാറി താമിസിക്കാൻ ബാലനും ദേവിയും പോകുന്നത്.

  ഇരുവരും വീട് വിട്ട് പോകാൻ തീരുമാനിക്കുന്ന രം​​ഗങ്ങളാണ് പുതിയതായി പുറത്തിറങ്ങിയ പ്രമോയിലുള്ളത്. അതേസമയം പുതിയ വീക്കെൻഡ് പ്രമോ വന്നതോടെ സീരിയൽ പ്രേക്ഷകർ നിരാശയിലാണ്.

  സാന്ത്വനം വരുന്ന ആഴ്ചയിലെങ്കിലും പഴയപോലെ സന്തോഷം നിറച്ച് സംപ്രേഷണം ചെയ്യുമെന്നാണ് കരുതിയിരുന്നതെന്നും കണ്ണീർ ട്രാക്ക് കണ്ട് മടുത്തുവെന്നുമാണ് പ്രേക്ഷകർ കുറിച്ചത്.

  കണ്ണീർ പരമ്പരകളിൽ നിന്ന് മോചനം പ്രതീക്ഷിച്ച് സാന്ത്വനം കാണാൻ തുടങ്ങിയപ്പോൾ സാന്ത്വനവും കണ്ണീർ ട്രാക്ക് പിടിച്ചത് നിരാശയിലാക്കിയെന്നും വിമർശനമുണ്ട്.

  ബാലനും ദേവിക്കും ഒപ്പം തങ്ങൾ പ്രേക്ഷകരും പടിയിറങ്ങുന്നുവെന്നാണ് ഒരു ആരാധകൻ പ്രമോയ്ക്ക് കമന്റായി കുറിച്ചത്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

  ചിപ്പി, രാജീവ് പരമേശ്വർ, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: Santhwanam
  English summary
  santhwanam serial latest promo: audience disappointed about repeating sentiment track
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X