Don't Miss!
- Sports
IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ഒടുവില്‍ ശിവാഞ്ജലിമാരെ ഒരുമിച്ച് കിടത്തി; സീരിയലിലെ പ്രണയം കണ്ടിട്ട് നമുക്കും നാണം വരുന്നെന്ന് പ്രേക്ഷകരും
സാന്ത്വനം പ്രേക്ഷകരെ ആകാംഷയിലേക്ക് എത്തിച്ച പുതിയൊരു പ്രൊമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ശിവാഞ്ജലിമാരിലൂടെയാണ് സീരിയലിന് ഏറ്റവും ജനപ്രീതി കിട്ടിയത്. ഇപ്പോഴിതാ ശിവനും അഞ്ജലിയും പ്രണയിച്ച് തകര്‍ക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത്. ന്യൂയറിന് പ്രേക്ഷകര്‍ക്ക് വലിയൊരു സമ്മാനമായിട്ടാണ് പുത്തന്‍ പ്രൊമോ വന്നതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. സാവിത്രി അമ്മായിയ്ക്ക് സുഖമില്ലാത്തതിനാല്‍ അഞ്ജലിയുടെ വീട്ടിലേക്ക് പോയ ശിവന് മുട്ടന്പണികളുമായിട്ടാണ് ജയന്തി എത്തുന്നത്.
സമാധാനത്തോടെ രണ്ടാളെയും ഉറക്കില്ല എന്നൊക്കെ ജയന്തി പറഞ്ഞെങ്കിലും അതവര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. രാത്രിയില്‍ ആരും അറിയാതെ ശിവനുള്ള പായ എടുത്ത് വരികയാണ് അഞ്ജലി. ഇത് കൈയ്യോടെ ജയന്തി പൊക്കി. ശിവന് ഇപ്പോഴും നിലത്തും നീ കട്ടിലിലുമാണോ കിടക്കുന്നതെന്ന ചോദ്യത്തിന് അല്ല, ഞങ്ങള്‍ രണ്ട് പേരും നിലത്താണ് കിടക്കുന്നതെന്നാണ് അഞ്ജലി മറുപടി കൊടുത്തത്. മാത്രമല്ല ശിവനൊപ്പം അഞ്ജു നിലത്ത് കിടക്കുകയും കുറച്ച് അടുത്തേക്ക് കിടക്കാനുമൊക്കെ പറയുന്നത് പ്രൊമോയില്‍ കാണാം.

സ്നേഹം പരസ്പരം ഉണ്ടെങ്കിലും ഭാര്യ ഭർത്താക്കനമാരെ പോലെ ജീവിക്കാൻ ശിവാഞ്ജലിമാർക്ക് സാധിക്കാത്തതിൻ്റെ നിരാശ ആരാധകർ പങ്കുവെച്ചിരുന്നു. നല്ലൊരു കട്ടിൽ വാങ്ങി കൊടുക്ക് എന്ന തരത്തിലുള്ള ആവശ്യങ്ങളും ഉയർന്ന് വന്നിരുന്നു. എന്നാൽ അഞ്ജലിയുടെ വീട്ടിലേക്ക് പോയതോടെ കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനം ആയിരിക്കുകയാണ്. ഇത്രയും ദിവസം സാന്ത്വനത്തിൻ്റെ കഥ ഇഴഞ്ഞ് നീങ്ങി പോവുകയാണെന്ന് പറഞ്ഞവർ പോലും പുതിയ സീനുകൾ കണ്ടതിൻ്റെ ആകാംഷയിലാണ്.
കമല്‍ ഹാസൻ്റെ മകൾക്ക് എത്ര കാമുകന്മാരുണ്ട്; പ്രണയത്തെ കുറിച്ച് അന്വേഷിച്ചയാള്‍ക്ക് ചുട്ടമറുപടി കൊടുത്ത് ശ്രുതി

ഇത്രയും നാള് സാന്ത്വനത്തിന്റെ പ്രേക്ഷകര്‍ കാത്തിരുന്ന നിമിഷം ഇതായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടാളെയും ഒരുമിച്ച് കിടത്താന്‍ തോന്നിയല്ലോ. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ കട്ടിലില്‍ കിടക്കാറില്ല താഴെ പായയിലാ കിടക്കാറ്. അഞ്ജു ജയന്തിയോട് പറഞ്ഞത് പൊളി. എന്തൊക്കെയാണ് ഈ കാണുന്നത്. ഒരാഴ്ചത്തേക്കുള്ള സന്തോഷത്തിനുള്ളതായി. ശിവാഞ്ജലി സീന്‍ കാണുമ്പോള്‍ അറിയാതെ മുഖത്ത് ചിരി വരും. പല സീരിയലുകളിലും കപ്പിൾസ് ഉണ്ടെങ്കിലും ശിവാഞ്ജലിമാരെ പോലെ പ്രേക്ഷകരുടെ ഉള്ള് തൊടാൻ മറ്റാർക്കും സാധിച്ചിട്ടില്ലെന്നാണ് പ്രൊമോയുടെ താഴെ വരുന്ന ഭൂരിഭാഗം കമൻ്റുകളിലും പറയുന്നത്.

അഞ്ജുവിന്റെ കൂടെ കിടക്കുമ്പോള്‍ ശിവേട്ടന്റെ ഒരു നാണം. പക്ഷെ ആ നാണത്തിനുമുണ്ടൊരു ഭംഗി. ഇത് പോലെ ഒരു സീന്‍ കാണാന്‍ വേണ്ടി ഒത്തിരി ആയി കാത്തിരിക്കുന്നു. ഇപ്പോള്‍ എങ്കിലും അതിന് തോന്നിയല്ലോ. ജയന്തിയ്ക്ക് ഒരു വലിയ താങ്ക്സ്. അവരെ ഒരു പായയില്‍ കിടത്തിയതിന്. കട്ടിലിനേക്കാള്‍ കൂടുതല്‍ ശിവേട്ടനെ മനസ്സില്‍ ആക്കിയത് പായ ആണ്. ഒന്നിച്ച് കിടക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്ത ജയന്തിയ്ക്ക് അഭിനന്ദനങ്ങള്‍. ഇനി ഇതൊക്കെ വരുന്ന ആഴ്ചയില്‍ ഇടുമോ? എന്ന സംശയവും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ പ്രൊമോയില്‍ കണ്ട ചിലതൊന്നും ഈ ആഴ്ച കണ്ടില്ല. എന്തായാലും വെയിറ്റിങ്. പിന്നെ ശിവജ്ഞലി സീന്‍സ് പിശുക്കി പിശുക്കി ഇടരുത് പ്ലീസ്... എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്നത്.