India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോപികയ്ക്ക് കല്യാണം, സാന്ത്വനത്തില്‍ നിന്നും പിന്മാറി? വാര്‍ത്തകളോട് പ്രതികരിച്ച് സാന്ത്വനം ടീം

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെയടക്കം ആകര്‍ഷിക്കാനും ഷോയുടെ ആരാധകരാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. ബാലന്റേയും ദേവിയുടേയും അനയിന്മാരുടേയും അനിയത്തിമാരുടേയും കഥ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ നാള്‍ മുതല്‍ക്കു തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു. സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്.

  Also Read: റിയാസേ പോകല്ലേ! അറിയാതെ നിലവിളിച്ചു പോയെന്ന് അശ്വതി; ആഗ്രഹം പങ്കുവച്ച് താരം

  സാന്ത്വനം വീടെന്ന മലയാളി പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ അയല്‍പക്കത്തെ വീടു പോലെ പ്രിയപ്പെട്ടതാണ്. ബാലന്റേയും ദേവിയുടേയും സ്‌നേഹവും കരുതലും അഞ്ജുവിന്റേയും ശിവന്റേയും ഇണക്കവും പിണക്കവും കണ്ണന്റെ കുസൃതിയുമൊക്കെ ഇന്ന് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന വിഷയമാണ്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത ചര്‍ച്ചയായി മാറുകയാണ്.

  സാന്ത്വനത്തിലെ സൂപ്പര്‍ ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും. കലിപ്പനും കാന്താരിയും എന്ന് ആരാധകര്‍ വിളിക്കുന്ന ഇവരുടെ കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളും അത് മാറുമ്പോഴുള്ള തീവ്ര പ്രണയുമെല്ലാം കണ്ടിരിക്കാന്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. തുടക്കത്തിലെ പിണക്കമെല്ലാം മാറി ഇപ്പോള്‍ രണ്ടാളും കട്ടപ്രണയത്തിലാണ്. ഇതിനിടെയാണ് ആരാധകരെ തേടി ആ വിഷമ വാര്‍ത്തയെത്തിയത്.

  പരമ്പരില്‍ അഞ്ജുവായി എത്തുന്നത് ഗോപിക അനില്‍ ആണ്. ഗോപികയും ശിവനായി എത്തുന്ന സജിനും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ് എന്ന് നിസ്സംശയം പറയാം. ഇവരെ രണ്ടുപേരേയും മാറ്റി നിര്‍ത്തി സാന്ത്വനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ അഞ്ജുവായി അഭിനയിക്കുന്നതില്‍ നിന്നും ഗോപിക അനില്‍ പിന്മാറിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

  താരം വിവാഹിതയാകാന്‍ പോവുകയാണെന്നും അതിനാല്‍ പരമ്പരയില്‍ നിന്നും പിന്മാറിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സാന്ത്വനം ടീം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ടീമിന്റെ പ്രതികരണം. അഞ്ജുവായി അഭിനയിക്കുന്നതില്‍ നിന്നും ഗോപിക പിന്മാറിയെന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ട് ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാന്തനം ടീം.

  വ്യാജ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സാന്ത്വനം ടീം അറിയിച്ചിട്ടുണ്ട്. അഞ്ജുവായി അഭിനയത്തുന്നതില്‍ നിന്നും ഗോപിക പിന്മാറിയെന്ന് ഒന്നിലധികം വാര്‍ത്ത ചാനല്‍ നല്‍കിയിട്ടുണ്ട്. ഗോപിക പിന്മാറിയിട്ടില്ലെന്ന് സാന്ത്വനം ടീം തന്നെ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ആശ്വസത്തിലാണ്. അഞ്ജുവായി മറ്റൊരാളെ ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.


  അതേസമയം പരമ്പരയില്‍ അഞ്ജുവിനെ കാണാതായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവളെ തേടി അലയുകയാണ് ശിവന്‍. വിവരമറിഞ്ഞ് സ്വാന്തനം വീട്ടിലുള്ളവരും അസ്വസ്ഥരായിരിക്കുകയാണ്. ജയന്തിയും എത്തിയിട്ടുണ്ട്. നേരത്തെ അഞ്ജുവിന് അപകടം പറ്റിയാതായി കാണിച്ചിരുന്നു. എന്നാല്‍ ഈ വിവരം ശിവന് അറിയില്ല. സുഹൃത്തിനേയും കൂട്ടി രാത്രി മൊത്തം അഞ്ജുവിനെ തേടുന്ന ശിവന്‍ പോലീസ് സ്‌റ്റേഷനിലേക്കും എത്തുന്നുണ്ട്.

  ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX


  ശിവാജ്ഞലിയുടെ കല്യാണ സമയത്ത് കൊറേ ശ്രെമിച്ചതാണ് പിരിക്കാന്‍ അന്ന് നടന്നിട്ടില്ല പിന്നെയാണ് ഇപ്പോള്‍.. കൂടിപ്പോയാല്‍ സാവിത്രിയെ വിളിച്ചു ഒന്ന് ചൂടാക്കി ശിവനെ കുറെ കുറ്റപ്പെടുത്തും ഒരു സുഖം അപ്പോഴേക്കും അഞ്ജുവിനെ കണ്ടെത്തി സത്യം അറിയും ഇനി അടുത്ത പ്രശ്‌നം ഉണ്ടാകുമ്പോള്‍ വരാമെന്ന് പറഞ്ഞ് ജയന്തി പോകുകയും ചെയ്യും.
  അഞ്ജുവിന്റെയും ശിവന്റെയും സന്തോഷം കളഞ്ഞല്ലോ, ശിവേട്ടാ അഞ്ചു നേം കൊണ്ടു വേഗം വന്നിട്ട് വേണം തറവാട്ടില്‍ പോയി തല്ലുണ്ടാക്കാന്‍. ശിവേട്ടന്റെ ഓരോ അടിക്കും അവിടെ ഉള്ളവര്‍ പറക്കും. ശിവേട്ടന്റെ അടി കൊണ്ടാല്‍ അവര് പിന്നെ എണീറ്റ് നടക്കില്ല, നാളെ തന്നെ അഞ്ജുവിനെ കണ്ടുപിടിക്കുമെന്ന തോന്നുന്നേ.. എപ്പിസോഡ് വലിയ ഹമഴ ഇല്ലാതെ പോകുന്നത് കൊണ്ട് കാണാന്‍ തോന്നുന്നുണ്ട്.. പക്ഷെ ജയന്തിയെ കൂടി ഇതിന്റെ ഇടയില്‍ ഇടേണ്ട ആവശ്യം ഇല്ലായിരുന്നു. എന്നെക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

  Read more about: Santhwanam
  English summary
  Santhwanam Team Confirm The Rumours About Gopika Anil Stepping Back From The Serial Is Not True
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X