For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ്; സിനിമയില്‍ കാണുന്ന ഇഷ്ടത്തോടെ പറയുന്നതാണെന്ന് ശാരദക്കുട്ടി

  |

  മലയാളത്തിലെ മുന്‍നിര താരങ്ങളടക്കം നിരവധി പേരാണ് അടുത്തിടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇപ്പോള്‍ നടന്‍ ദേവന്റെ ചില തുറന്ന് പറച്ചിലുകളാണ് ശ്രദ്ധേയമാവുന്നത്. സിനിമാ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കിയ ദേവന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റര്‍ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരരാജാക്കന്മാരായ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു.

  എന്നാല്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും മറ്റ് അഭിപ്രായങ്ങളും സൂചിപ്പിച്ച് കൊണ്ടുള്ള കാര്യങ്ങളാണ് ദേവൻ തുറന്ന് പറഞ്ഞത്. ഇതാണ് താരത്തെ കുറിച്ചുള്ള വാർത്തകൾ വൈറലായതിന് പിന്നിൽ. ഇപ്പോഴിതാ ദേവന്റെ അഭിമുഖം കണ്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

   devan

  ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം

  സ്‌ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം, താരങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേര്‍ന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക. ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ദേവനെന്ന നടന്‍ ഈ ചേരുവകളുടെ സംയോഗത്തില്‍ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്.

  നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്. ദേവന് കുറവുകളെന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല. ഒരു മാതിരി ബുദ്ധിയുള്ളവര്‍ക്കൊക്കെയറിയാം മികച്ച മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കില്‍ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണമെന്ന്.

   devan

  അവര്‍ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടില്‍ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും. ബുദ്ധിയുടെ ഉപരിതലത്തില്‍ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവന്‍ ഒന്നാലോചിച്ച് വേണമായിരുന്നു റിപ്പോര്‍ട്ടറിലെ എഡിറ്റേഴ്‌സിനു മുന്നില്‍ ചെന്നിരിക്കാന്‍. ഇയര്‍ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്.

  ഞാന്‍ സിനിമയില്‍ രക്ഷപ്പെടാത്തതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും; ദേവന്‍ | FilmiBeat Malayalam

  പ്രിയപ്പെട്ട ദേവന്‍... നിങ്ങള്‍ നല്ല സംവിധായകര്‍ക്കൊപ്പം അഭിനയിക്കു... സ്വന്തം വര്‍ത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികള്‍ ഇഷ്ടപ്പെടും. 'ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവരൊന്നോ രണ്ടോ' എന്നല്ലേ. നിങ്ങള്‍ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയില്‍ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ്,
  എസ് ശാരദക്കുട്ടി

  Read more about: devan ദേവന്‍
  English summary
  Saradakutty Bharathikutty Response On Actor Devan's Latest Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X