For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞാല്‍ പിന്നെ മാച്ചിങ് തുടങ്ങുമെന്ന് ജീവ; ബാച്ചിലര്‍ ലൈഫിനെ കുറിച്ച് പറഞ്ഞ് ജിപി

  |

  സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ സംഗീത റിയാലിറ്റി ഷോ യിലൂടൊണ് അവതാരകന്‍ ജീവ ജോസഫ് ശ്രദ്ധേയനാവുന്നത്. കൗണ്ടര്‍ ഡയലോഗുകളും തമാശകളുമൊക്കെയായി ജീവ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. ജീവയെ പോലെ തന്നെ ഈ പരിപാടിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ അപര്‍ണയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ലോക്ഡൗണ്‍ സമയത്ത് സരിഗമപ അവസാനിച്ചെങ്കിലും മറ്റൊരു റിയാലിറ്റി ഷോ ജീവ അവതരിപ്പിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച പരിപാടിയില്‍ അവതാരകയായി ജീവയ്‌ക്കൊപ്പം ഭാര്യ അപര്‍ണ്ണ തോമസും ഉണ്ട്. ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയാണ് പരിപാടിയിലെ വിധികര്‍ത്താവായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ പരിപാടിയ്ക്കിടെ നടന്ന രസകരമായൊരു വീഡിയോ ആണ് വൈറലാവുന്നത്.

  വിജയകരമായി നിരവധി പരിപാടികളുമായിട്ടെത്തുന്ന സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരിപാടിയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്. ജീവയ്ക്കും അപര്‍ണയ്ക്കുമൊപ്പം എട്ട് ദമ്പതിമാര്‍ കൂടി ഈ ഷോ യില്‍ മത്സരാര്‍ഥികളായി എത്തിയിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ സുപരിചിതരായ എട്ട് വൈറല്‍ കപ്പിള്‍സാണ് ഷോ യിലുള്ളത്. ഇവര്‍ക്കായി ഒരു ടാസ്‌കുകള്‍ നല്‍കി, തികച്ചുമൊരു ഗെയിം ഷോ പോലെയാണ് പരിപാടി അവതരിപ്പിപ്പിച്ചിരിക്കുന്നത്. തമാശകളും സീരിയസ് ആശയങ്ങളുമൊക്കെ പങ്കുവെക്കാറുള്ള ഷോ യ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

  ജിപിയ്‌ക്കൊപ്പം ദിവ്യ പിള്ളയാണ് മറ്റൊരു വിധികര്‍ത്താവായി എത്തുന്നത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകള്‍ നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ബാച്ചിലര്‍ ലൈഫിനെ കുറിച്ചുള്ള ചോദ്യമാണ് ഷോ യില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ജീവയാണ് ഈ വിഷയം അവതരിപ്പിച്ചത്. ഭാര്യമാരെക്കാളും ഭര്‍ത്താക്കന്മാര്‍ക്കാണ് ബാച്ചിലര്‍ ലൈഫ് മിസ് ചെയ്യുന്നതെന്നായിരുന്നു ജീവയുടെ അഭിപ്രായം. ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ജീവ മത്സരാര്‍ഥികളോട് അത് ചോദിച്ചു. നിങ്ങള്‍ക്ക് മാത്രമല്ല നമ്മള്‍ക്കും മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു അപര്‍ണ പറഞ്ഞത്. നമ്മള്‍ അര്‍മ്മാദിച്ച പോലെ ഇവര്‍ ആസ്വദിച്ചിട്ടുണ്ടാവുമോയെന്നായിരുന്നു ജീവ ചോദിച്ചത്.

  സിംഗിള്‍ ലൈഫില്‍ ഞങ്ങള്‍ ചെയ്തോണ്ടിരുന്ന കാര്യങ്ങളില്‍ പലരും വിവാഹം കഴിഞ്ഞതോടെ ഇല്ലാതായെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. കല്യാണം കഴിച്ച് കഴിഞ്ഞാല്‍ മാച്ചിങ് ഡ്രസ്, കപ്പിള്‍ ഗോള്‍സ് അങ്ങനെ കുറേയുണ്ട്. ഇപ്പോ ഷൂ മാത്രമേ എനിക്ക് മാച്ചിങ് അല്ലാതെയായി ഇടാന്‍ പറ്റൂള്ളൂ എന്നായിരുന്നു ജീവ പറഞ്ഞത്. വിവാഹ ജീവിതത്തിലെ ഒത്തൊരുമയെ കുറിച്ചും സംസാരിച്ചതിനിടയിലാണ് ബാച്ചിലര്‍ ലൈഫ് ആസ്വദിക്കുന്നതിനെ കുറിച്ച് ജിപിയോട് തന്നെ ചോദിക്കുന്നത്. കൂട്ടത്തില്‍ വിവാഹം കഴിക്കാത്തെ ഏക വ്യക്തി ജിപി ആയത് കൊണ്ടാണ് ചോദ്യം അങ്ങോട്ട് എത്തിയത്.

  ബാച്ചിലര്‍ ലൈഫിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ പറ്റുന്ന ഒരാളേ ഇവിടെയുള്ളൂ. അത് ജിപിയാണ്. ഇങ്ങനെയൊരു പരിപാടിയില്‍ എങ്ങനെ ജിപിയെ ജഡ്ജാക്കിയെന്നായിരുന്നു മത്സരാര്‍ഥികളില്‍ ഒരാളുടെ ചോദ്യം. ദുഃഖത്തിലിരിക്കുന്ന നിങ്ങളെ സഹായിക്കാന്‍ കഴിയുന്നത് സന്തോഷത്തിലിരിക്കുന്ന ഒരാള്‍ക്കാണ്. വിവാഹം കഴിക്കാത്ത തനിക്ക് മാത്രമേ അതുള്ളുവെന്ന ജിപിയുടെ മറുപടിയ്ക്ക് വലിയ കൈയടിയാണ് ലഭിച്ചത്. എല്ലാവര്‍ക്കും മനസ്സിലായില്ലേ, ഇതാണ് ജിപി ഫിലോസഫി ഒന്നാം ഘട്ടമെന്നായിരുന്നു ജീവയുടെ മറുപടി.

  വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam

  വീഡിയോ കാണാം

  English summary
  SAREGAMAA Fame Jeeva Joseph And Govind Padmasoorya About Bachelor Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X