For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പ്രായത്തില്‍ പ്രണയിക്കാന്‍ സാധിക്കുമോ; ഇന്ദിരയുടെയും ബാലന്റെയും പ്രണയത്തെ കുറിച്ച് പറഞ്ഞ് നടി രേഖ രതീഷ്

  |

  പരസ്പരം സീരിയലിലെ അമ്മായിയമ്മയുടെ വേഷത്തിലാണ് നടി രേഖ രതീഷ് ശ്രദ്ധിക്കപ്പെടുന്നത്. അന്ന് എല്ലാവരും പ്രായമുള്ള സ്ത്രീയാണെന്ന് കരുതി എങ്കിലും താനൊരു ചെറുപ്പക്കാരിയാണെന്ന് രേഖ തുറന്ന് പറഞ്ഞു. കൂടുതലും അമ്മ കഥാപാത്രങ്ങളാണ് രേഖയെ തേടി എത്തിയത്. ഇപ്പോള്‍ വീണ്ടും അറുപത് വയസിന് മുകൡലുള്ള അമ്മയായിട്ടാണ് നടി അഭിനയിക്കുന്നത്.

  ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്

  സസ്‌നേഹം എന്ന പേരില്‍ ഏഷ്യാനെറ്റില്‍ പുതിയതായി ആരംഭിച്ച സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഖയാണ്. ഇന്ദിര എന്ന കഥാപാത്രത്തിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രേഖ ശ്രദ്ധിക്കപ്പെട്ടു. അതേ സമയം ഈ പ്രായത്തില്‍ പ്രണയം ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ രസകരമായ ഉത്തരമാണ് നടിയ്ക്ക് പറയാനുള്ളത്.

  നമ്മളെല്ലാവര്‍ക്കും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒരു ക്രഷ് ഉണ്ടാവും. അതെപ്പോഴും നമ്മുടെ മനസില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യും. വളരെ വൈകി ആണെങ്കിലും ഇന്ദിരയുടെയും ബാലന്റെയും മനസില്‍ അത് അമൂല്യമായൊരു നിധി പോലെ ഉണ്ട്. വളരെ ശുദ്ധവും നിഷ്‌കളങ്കവുമായ പ്രണയമാണ് സസ്‌നേഹത്തിന്റെ ഇതിവൃത്തം. ടെലിവിഷനിലൂടെ ഷോ സംപ്രേക്ഷണം ചെയ്തതിന് ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രേഖ രതീഷ് പറയുന്നത്.

  ഇന്ദിരയുടെയും ബാലന്റെയും ഒരു രംഗം അവരുടെ ആ നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് പറഞ്ഞത്. ആ മേക്കോവര്‍ എനിക്ക് കുറച്ച് വെല്ലുവിളി ആയിരുന്നു. ഞാനൊരു ഫിറ്റ്‌നെസ് പ്രേമി ആയത് കൊണ്ട് എന്റെ ശരീരം ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കാറുണ്ട്. 38 വയസുള്ള എന്നെ 60 വയസിലേക്ക് എത്തിക്കുന്നത് ലേശം കഠിനമായിരുന്നു. നരച്ച മുടി ആക്കുന്നതാണ് പ്രധാന പ്രശ്‌നം. എന്റെ കഥാപാത്രത്തിന് അത് ആവശ്യമുള്ളത് മനസിലാക്കിയത് കൊണ്ട് ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.

  എന്നെ കൂടുതലും കളര്‍ഫുള്‍ ആയിട്ടുള്ള സാരികള്‍ ഉടുത്താണ് ആളുകള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ ഇന്ദിര സെറ്റും മുണ്ടും പൊതിഞ്ഞ് നടക്കുന്ന ഒരു സാധാരണ സ്ത്രീയാണ്. ഇന്ദിരയ്ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ഒരേ ഒരു മേക്കപ്പ് പ്രായം കൂടുതല്‍ കാണിക്കാന്‍ വേണ്ടി മുഖത്ത് ചുളിവുകള്‍ ചേര്‍ക്കുന്നതാണ്. പിന്നെ ഇന്ദിരയില്‍ നിന്നും എനിക്ക് ലഭിച്ചത് മൂക്കുത്തി ഇട്ടിട്ടുണ്ട് എന്നുള്ളതാണ്.

  ആ കഥാപാത്രം മറ്റ് ആഭരണങ്ങളൊന്നും ധരിക്കാത്തത് കൊണ്ട് മൂക്കൂത്തി എങ്കിലും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനൊരു തമിഴ് പരമ്പരാഗതമായ ലുക്കും കൊടുത്തു. നടക്കുന്നതില്‍ വരുത്തിയ മാറ്റമാണ് മറ്റൊരു പ്രത്യേകത. എന്റെ കഥാപാത്രത്തിന് കൂടുതല്‍ മനോഹരമാവാന്‍ നടക്കുമ്പോള്‍ കൈ പിടിച്ച് കൂടി നടക്കാറുണ്ട്. ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നത്. പ്രത്യേകിച്ച് ഡബ്ബിങ്ങും.

  കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response

  കഥാപാത്രത്തിന് വേണ്ടി എന്റെ ശബ്ദവും മാറ്റിയിരുന്നു. ഞാനൊരു പരുക്കന്‍ ശബ്ദം കലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഡോ. ഷാജുവാണ് ഇതിന്റെ നിര്‍മാതാവ്. അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളുമാണ്. പുതിയ പ്രോജക്ട് ഉണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്. കഥയുടെ ഒരു വരി മാത്രം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇത് ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും രേഖ പറയുന്നു.

  English summary
  Sasneham Actress Rekha Ratheesh Opens Up About Her Charecter Indira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X