For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ അവർ ക്ഷണിച്ചിട്ടില്ല; യുവയുടെയും മൃദുലയുടെയും വിവാഹത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് രേഖ രതീഷ്

  |

  ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയിയും യുവകൃഷ്ണയും ജൂലൈ എട്ടിനാണ് വിവാഹിതരായത്. ഡിംസബറില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാവുമെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. അന്ന് മുതലിങ്ങോട്ട് താരങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹം വരെ എത്തിയതിനെ പറ്റിയും പല അഭിമുഖങ്ങളിലായി പറഞ്ഞ് കഴിഞ്ഞു.

  ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്

  സീരിയല്‍ താരം രേഖ രതീഷാണ് ഈ വിവാഹാലോചനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞത്. എന്നാല്‍ വിവാഹത്തിന് രേഖ എത്താത്തത് എന്താണെന്ന ചോദ്യവും ഉയര്‍ന്നു. ഒടുവില്‍ നടി രേഖ രതീഷ് തന്നെ ഇതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍. വിശദമായി വായിക്കാം...

  തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തികച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയതെങ്കിലും സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരും എത്തി. മൃദുലയുടെ നായകനായി അഭിനയിക്കുന്ന അരുണ്‍ രാഘവും നടി നീനു, നടിയും അവതാരകയുമായ എലീന പടിക്കല്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ സാന്നിധ്യം താര വിവാഹത്തിന് ഉണ്ടായിരുന്നു. എന്നിട്ടും രേഖ രതീഷ് മാത്രം വന്നില്ല.

  സീരിയലില്‍ മൃദുലയുടെ അമ്മയായി രേഖ രതീഷ് അഭിനയിച്ചിരുന്നു. അതിനൊപ്പം യുവയ്‌ക്കൊപ്പവും രേഖ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരെയും അടുത്ത് അറിയാവുന്ന ആള്‍ ആയത് കൊണ്ട് രേഖയാണ് നിങ്ങള്‍ക്ക് വിവാഹം കഴിച്ചൂടേ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ദൈവം അയച്ച സ്നേഹത്തിന്റെ ദൂതനാണ് രേഖ രതീഷെന്നാണ് താരങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നത്. ഒരിക്കല്‍ രേഖയുടെ പിറന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒരുമിച്ച് യാത്ര ചെയ്ത് ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അതിന് ശേഷമാണ് വിവാഹാലോചന വന്നത്.

  ഇരു വീട്ടിലും സമ്മതിച്ചതോടെ ജാതകവും നോക്കി. കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ വിവാഹവും നടത്തി. പക്ഷേ രേഖയെ മാത്രം കല്യാണത്തില്‍ കാണാത്തത് കൊണ്ടുള്ള ചോദ്യം വന്നതോടെ നടി തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്.

  കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response

  ഓണ്‍സ്‌ക്രീനില്‍ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ ഞാന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോള്‍ ഞാന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

  English summary
  Sasneham Actress Rekha Ratheesh Opens Up She Was Not Informed Or Invited For Yuva-Mridula Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X